വർഷം മുഴുവൻ സിം ആക്ടീവ്! Jio 2.5GB ഡാറ്റ പ്ലാനിൽ ഹോട്ട്സ്റ്റാറും സൗജന്യം

വർഷം മുഴുവൻ സിം ആക്ടീവ്! Jio 2.5GB ഡാറ്റ പ്ലാനിൽ ഹോട്ട്സ്റ്റാറും സൗജന്യം

മൊബൈൽ റീചാർജ് നിരക്കുകൾ അൽപം കടുപ്പമാണെങ്കിലും Reliance Jio ഫാസ്റ്റ് കണക്റ്റിവിറ്റി സേവനങ്ങൾ തരുന്നു. ഇടയ്ക്കിടെയുള്ള റീചാർജ് ഒഴിവാക്കി ഒരു വർഷം മുഴുവൻ ടെൻഷനില്ലാതെ സിം ആക്ടീവ് ആയി നിലനിർത്താൻ മികച്ച വാർഷിക പ്ലാനാണിത്. 2.5GB ഹൈ-സ്പീഡ് ഡാറ്റ, ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിങ്, എസ്എംഎസ് സേവനങ്ങൾ ഈ പാക്കേജിൽ ലഭ്യമാണ്. 365 ദിവസമാണ് ജിയോ പ്ലാനിൽ ലഭിക്കുന്നത്. ക്രിക്കറ്റ് പ്രേമികൾക്കും സിനിമ പ്രേമികൾക്കും ഒരുപോലെ ബമ്പർ അടിച്ച പോലെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ജിയോ തരുന്നു. ജിയോയുടെ ഈ വാർഷിക പ്ലാനിന്റെ വിലയും നേട്ടങ്ങളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Jio 365 ദിവസത്തെ റീചാർജ് പ്ലാനിന്റെ വില എത്ര

ഇന്ത്യയിൽ 48 കോടി വരിക്കാരുള്ള സ്വകാര്യ ടെലികോം കമ്പനിയാണ് ജിയോ. ടെലികോം മേഖലയിൽ മറ്റ് കമ്പനികളേക്കാൾ പുതിയതാണെങ്കിലും, കൂടുതൽ വരിക്കാരിലൂടെ മുൻപന്തിയിലാണ് ജിയോ.

ജിയോ സിമ്മുള്ളവർക്ക് ഇടയ്ക്കിടെയുള്ള റീചാർജ് ബുദ്ധിമുട്ട് ഒഴിവാക്കാൻ ഏറ്റവും അനുയോജ്യമായ പാക്കേജാണിത്. 912 ജിബി ഹൈ-സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ട്രൂ 5G ആക്‌സസ് ഇതിലുണ്ട്. ഒപ്പം വമ്പനൊരു ഒടിടി സബ്‌സ്‌ക്രിപ്‌ഷനും, ക്ലൗഡ് സ്റ്റോറേജ് ആക്സസും ജിയോയിലുണ്ട്. 365 ദിവസത്തേക്കുള്ള പ്ലാനിന് വില 3599 രൂപയാണ്. ഇതിലെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.

  • വാലിഡിറ്റി: 365 ദിവസം വാലിഡിറ്റി
  • ഡാറ്റ: പ്രതിദിനം 2.5GB ഡാറ്റ ( ഒരു വർഷത്തേക്ക് മുഴുവൻ 912GB)
  • വോയ്‌സ് കോളുകൾ: എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളിങ്. റോമിങ് സേവനങ്ങൾ ഉൾപ്പെടെ ലോക്കൽ, എസ്ടിഡി, നാഷണൽ കോളിങ്
  • എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ് സേവനങ്ങൾ
  • 5G ആക്‌സസ്: 5ജി കവറേജുള്ള പ്രദേശങ്ങളിൽ, 5ജി സപ്പോർട്ട് ഡിവൈസുകളിൽ ട്രൂ 5G ഡാറ്റ

Also Read: പവറിൽ നിർത്താതെയോടാൻ 6500mAh ബാറ്ററി! Motorola പുതുപുത്തൻ ഫോൺ ഈ മാസം

അധിക ആനുകൂല്യങ്ങൾ

  • ജിയോ ഹോട്ട്സ്റ്റാർ: 90 ദിവസത്തേക്ക് മൊബൈൽ സബ്സ്ക്രിപ്ഷൻ ജിയോടിവി: ലൈവ് ടിവി ചാനലുകളിലേക്ക് ആക്‌സസ്
  • ജിയോക്ലൗഡ് എഐ: 50 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ്
ambani Reliance Jio Unlimited 5G Plans
3599 രൂപ പ്ലാൻ

ഇപ്പോൾ നടക്കുന്ന ഐപിഎൽ ആവേശപ്പോരാട്ടങ്ങൾ മൊബൈലിൽ ജിയോഹോട്ട്സ്റ്റാറിലൂടെ ആസ്വദിക്കാം. മലയാളത്തിലെ പുത്തൻ സിനിമാ റിലീസുകളും 3599 രൂപ പ്ലാനിലെ ഒടിടി സബ്‌സ്‌ക്രിപ്ഷനിലൂടെ ലഭിക്കും.

രണ്ട് പ്ലാനുകളാണ് ജിയോയിൽ ഒരു വർഷം വാലിഡിറ്റി തരുന്നത്. എന്നാൽ 3999 രൂപ പ്ലാനിനേക്കാൾ കൂടുതൽ ലാഭവും, സാധാരണ ഒരു മൊബൈൽ ഉപയോക്താവിന് അനുയോജ്യവുമായ റീചാർജ് 3599 രൂപയുടേതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile