Zeiss Telephoto ക്യാമറയും പ്രീമിയം ലുക്കും, Vivo X300 FE ഉടൻ! പുറത്തായ ഫീച്ചറുകൾ അറിയാം

Zeiss Telephoto ക്യാമറയും പ്രീമിയം ലുക്കും, Vivo X300 FE ഉടൻ! പുറത്തായ ഫീച്ചറുകൾ അറിയാം

Vivo തങ്ങളുടെ പ്രീമിയം സീരീസിലെ പുതിയ കരുത്തനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. മെയ് 6 ന് ഇന്ത്യയിൽ വിവോ എക്സ്300 അൾട്രായ്ക്കൊപ്പം Vivo X300 FE ലോഞ്ച് ചെയ്യും. പ്രൊഫഷണൽ ഫോട്ടോഗ്രാഫി സ്മാർട്ട്ഫോണുകളിൽ മാത്രം കണ്ടുവരുന്ന Zeiss Telephoto ക്യാമറയാണ് ഫാൻ എഡിഷന്റെ ഹൈലറ്റ്. വിവോ X300 ഫാൻ എഡിഷനിൽ Zeiss ബാക്കുള്ള 50MP മെയിൻ സെൻസറുണ്ട്. 50MP ടെലിഫോട്ടോ ക്യാമറയും ഇതിനുണ്ടാകും. പെർഫോമൻസിലും ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസും, പവറിലും കരുത്തുറ്റ ബാറ്ററിയുമുള്ള സ്മാർട്ട് ഫോണാണിത്. ഈ പുത്തൻ വിവോ ഫോണിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!
Vivo X300 FE

Vivo X300 FE Features

ഈ വിവോ ഫോണിനെ കുറിച്ച് ചില പ്രത്യേകതകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ ലീക്കായ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. ക്യാമറ: Zeiss സപ്പോർട്ടുള്ള അഡ്വാൻസ്ഡ് ക്യാമറ സിസ്റ്റമാണ് വിവോ എക്സ് 300 എഫ്ഇ മോഡലിലും കൊടുക്കുന്നത്. ഇതിൽ 50 എംപി സോണി ഐഎംഎക്സ് 921 മെയിൻ സെൻസർ, 50 എംപി സോണി ഐഎംഎക്സ് 882 ടെലിഫോട്ടോ ലെൻസ് എന്നിവയുണ്ടാകും. മൂന്നാമതായി ഫോണിൽ 8MP അൾട്രാവൈഡ് ലെൻസും നൽകിയേക്കും.
  2. ബാറ്ററി: വിവോയുടെ ഫാൻ എഡിഷനിൽ കൂറ്റൻ 6,500mAh ബാറ്ററിയുണ്ടാകും. ഇത് 90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുമെന്നാണ് വിവരം. നോയർ ബ്ലാക്ക്, ലിലാക് പർപ്പിൾ, അർബൻ ഒലിവ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ഫോണിന് മുൻവശത്ത്, സീസ് ട്യൂൺ ചെയ്ത 50MP വൈഡ് ആംഗിൾ സെൽഫി ക്യാമറയുണ്ട്. മൾട്ടിഫോക്കൽ പോർട്രെയ്റ്റ് മോഡുകൾ, ഡെഡിക്കേറ്റഡ് സ്ട്രീറ്റ് ഫോട്ടോഗ്രാഫി മോഡ്, അഡാപ്റ്റീവ് സൂം ഫ്ലാഷ് എന്നിവ ഇത് സപ്പോർട്ട് ചെയ്യുന്നു.
  3. പ്രോസസർ: സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്‌സെറ്റ് ആണ് വിവോ എക്സ്300 ഫാൻ എഡിഷന് പെർഫോമൻസ് നൽകുക. ഇത് LPDDR5x അൾട്രാ റാം, UFS 4.1 സ്റ്റോറേജുമായി ജോടിയാക്കിയതാണ്.

Also Read: വർഷങ്ങളോളം എസി പുതിയത് പോലെ ഇരിക്കണോ! Air Conditioner ആയുസ്സ് എങ്ങനെ വർധിപ്പിക്കാം?

വിവോ എക്സ്300 എഫ്ഇ ഇന്ത്യയിലെ ഏകദേശ വില

വിവോ എക്സ്300 എഫ്ഇ അൾടാ മോഡലുകളേക്കാൾ താങ്ങാവുന്ന വിലയിലാണ് അവതരിപ്പിക്കുക. വിവോ എക്സ്200 എഫ്ഇ എന്ന മുൻഗാമിയ്ക്ക് 54,999 രൂപയിലാണ് വില ആരംഭിച്ചത്. ഇതിനേക്കാൾ വില കൂടുതലാകും വരാനിരിക്കുന്ന ഫാൻ എഡിഷനെന്നും വിവരമുണ്ട്. സ്മാർട്ട് ഫോണിന് ഇന്ത്യയിലെ വില 60,000 മുതൽ 70,000 രൂപ വരെയാകുമെന്നാണ് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo