ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്സ്മാർട് ഫോൺ ആയിരുന്നു ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ മാക്സ് എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പുതിയ വേരിയന്റുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുതിയ വേരിയന്റുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .19999 രൂപയാണ് ഇതിന്റെ വിലവരുന്നത് .നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ആദ്യ സെയിൽ ആരംഭിക്കുന്നതാണ് .
6.67 ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 720G ( Adreno A618 @750MHz GPU) ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .
6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 മാക്സ് മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഷവോമി റെഡ്മി നോട്ട് 9 പ്രൊ മാക്സ് സ്മാർട്ട് ഫോണുകൾക്കുള്ളത് .
റെഡ്മി നോട്ട് 9 പ്രൊ മാക്സ് ഫോണുകൾക്ക് 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 33W ന്റെ ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .റെഡ്മി നോട്ട് 9 പ്രൊ മാക്സ് ഫോണുകളുടെ വില ആരംഭിക്കുന്നത് 16999 രൂപ മുതലാണ് .
Price: | |
Release Date: | 12 Mar 2020 |
Variant: | 64 GB/6 GB RAM , 128 GB/6 GB RAM , 128 GB/8 GB RAM |
Market Status: | Launched |