ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്ന OPPO A52 എന്ന സ്മാർട്ട് ഫോണുകൾ .ക്വാഡ് ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നതാണ് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ 8 ജിബി റാം വേരിയന്റുകളും ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .18990 രൂപയാണ് ഇതിന്റെ വില വരുന്നത് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 192 ഭാരം ആണുള്ളത് .കൂടാതെ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .
Qualcomm Snapdragon 665 ലാണ് (octa-core CPU and Adreno 610 GPU ) ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർധിപ്പിക്കുവാനുള്ള സൗകര്യവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .
കൂടാതെ ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ക്യാമറകളാണ് .Oppo A52 സ്മാർട്ട് ഫോണുകൾ ക്വാഡ് ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .12 മെഗാപിക്സൽ + 8 (ultra-wide-angle)മെഗാപിക്സൽ + 2 മെഗാപിക്സൽ +2 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .
5,000mAh ന്റെ ബാറ്ററി ലൈഫിനൊപ്പം 18W ഫാസ്റ്റ് ചാർജിങ് ഇത് കാഴ്ചവെക്കുന്നുണ്ട് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 16,990 രൂപയാണ് വില വരുന്നത് .അതുപോലെ തന്നെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് വിപണിയിൽ 18990 രൂപയും ആണ് വില വരുന്നത് .ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.