Mega Offer: 100W ഫാസ്റ്റ് ചാർജിങ്ങുള്ള 50MP OIS ക്യാമറ OnePlus 5G സ്പെഷ്യൽ വിലക്കിഴിവിൽ വാങ്ങാം

HIGHLIGHTS

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട OnePlus 5G ഫോണിന് വമ്പൻ വിലക്കിഴിവ്

ദീപാവലി, ഫെസ്റ്റിവൽ സീസണിൽ ഈ മിഡ് റേഞ്ച് സ്മാർട്ഫോൺ ലാഭത്തിൽ വാങ്ങാം

വൺപ്ലസ് സ്മാർട്ഫോൺ 25,999 രൂപയ്ക്ക് സ്വന്തമാക്കാം

Mega Offer: 100W ഫാസ്റ്റ് ചാർജിങ്ങുള്ള 50MP OIS ക്യാമറ OnePlus 5G സ്പെഷ്യൽ വിലക്കിഴിവിൽ വാങ്ങാം

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട OnePlus 5G ഫോണിന് വമ്പൻ വിലക്കിഴിവ്. Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഫോണിന് ഡിസ്കൌണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് OnePlus Nord 4 ലോഞ്ച് ചെയ്തത്. ദീപാവലി, ഫെസ്റ്റിവൽ സീസണിൽ ഈ മിഡ് റേഞ്ച് സ്മാർട്ഫോൺ ലാഭത്തിൽ വാങ്ങാം.

Digit.in Survey
✅ Thank you for completing the survey!

27,999 രൂപയ്ക്കാണ് വൺപ്ലസ് നോർഡ് 4 ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഇതിന് പുറമെ മറ്റ് ചില ഡിസ്കൌണ്ടുകൾ കൂടി ഫോണിന് ലഭ്യമാണ്. ഇങ്ങനെ വൺപ്ലസ് സ്മാർട്ഫോൺ 25,999 രൂപയ്ക്ക് സ്വന്തമാക്കാം.

OnePlus Nord 4 സ്പെസിഫിക്കേഷൻ

6.74 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. ഫോണിന്റെ സ്ക്രീനിന് 2,150 nits പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. 120Hz വരെ റിഫ്രെഷ് റേറ്റ് വൺപ്ലസ്സിലുണ്ട്. ഇത് HDR10 സപ്പോർട്ടോടെ വരുന്നു. 2772×1240 റെസല്യൂഷനാണ് ഫോണിന്റെ ഡിസ്പ്ലേയിലുള്ളത്.

8MP സോണി അൾട്രാവൈഡ് ലെൻസുള്ള ഫോണാണിത്. ഈ വൺപ്ലസ് ഫോണിലുള്ളത് 50MP സോണി സെൻസറാണ്. OIS സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. ഇതിന് മുൻവശത്താകട്ടെ16 മെഗാപിക്സലിന്റെ ക്യാമറയുമുണ്ട്.

100W ഫാസ്റ്റ് ചാർജിങ്ങുള്ള 50MP OIS ക്യാമറ OnePlus 5G സ്പെഷ്യൽ വിലക്കിഴിവിൽ വാങ്ങാം
ONEPLUS ഫോൺ വിലക്കിഴിവിൽ

വൺപ്ലസ് നോർഡ് 4-ലുള്ളത് 5,500mAh ബാറ്ററിയാണ്. ഇതിൽ 100W ചാർജറും പായ്ക്ക് ചെയ്തിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 7+ Gen 3 പ്രോസസറിലൂടെ ഗംഭീര പെർഫോമൻസ് ലഭിക്കും. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഫോണിനുണ്ട്.

OnePlus Nord 4 5G ഓഫർ

മൂന്ന് വേരിയന്റുകളിലായിരുന്നു ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ലോഞ്ച് സമയത്ത് 8GB/128GB വേരിയന്റ് Rs 29,999 രൂപയ്ക്ക് വിറ്റിരുന്നു. 8GB/256GB സ്റ്റോറേജിന് അന്ന് 32,999 രൂപയായിരുന്നു വില. 12GB/256GB സ്റ്റോറേജ് ഫോണാകട്ടെ, 35,999 രൂപയ്ക്കുമാണ് ലോഞ്ച് ചെയ്തത്.

എന്നാൽ ആമസോൺ പരിമിതകാലത്തേക്ക് ഇതിന് ആകർഷകമായ ഓഫർ നൽകുന്നു. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോൺ 25,999 രൂപയ്ക്ക് വാങ്ങാം. ICICI ബാങ്ക് കാർഡുണ്ടെങ്കിൽ 2000 രൂപയുടെ കിഴിവ് നേടാം. ഇങ്ങനെയാണ് 25,000 രൂപ റേഞ്ചിൽ സ്മാർട്ഫോൺ വാങ്ങാനാകുന്നത്. ആക്സിസ് ബാങ്ക് ഉപയോക്താക്കൾക്കും ഓഫർ ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങൂ

8GB+256GB സ്റ്റോറേജ് ലോഞ്ച് വില 32,999 രൂപയായിരുന്നെങ്കിൽ ഇപ്പോൾ വിലക്കുറവാണ്. 27,999 രൂപയ്ക്ക് ഈ സ്മാർട്ഫോൺ ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ

Also Read: Festival Offer: 8GB സ്റ്റോറേജുള്ള 50MP ക്യാമറ, 5000mAh ബാറ്ററി Realme 5G 11000 രൂപയ്ക്ക് വാങ്ങിയാലോ?

12GB+256GB വേരിയന്റിനും 3000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടുണ്ട്. 32,999 രൂപയ്ക്കാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2000 രൂപ ബാങ്ക് ഓഫർ കൂടി ഉൾപ്പെടുത്തി ഇത് 30,999 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo