വെറും 6999 രൂപയ്ക്ക് ഡ്യൂവൽ ക്യാമറയിൽ ഫോൺ ഇന്ത്യൻ വിപണിയിൽ

HIGHLIGHTS

പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു

Itel Vision1 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

ഡ്യൂവൽ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത്

വെറും 6999 രൂപയ്ക്ക് ഡ്യൂവൽ ക്യാമറയിൽ ഫോൺ ഇന്ത്യൻ വിപണിയിൽ

ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്  .Itel Vision1 എന്ന സ്മാർട്ട് ഫോണുകളാണ് ആഗസ്റ്റ് 18നു ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 6999 രൂപയാണ് .ആഗസ്റ്റ് 18നു ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നതായിരിക്കും .

Digit.in Survey
✅ Thank you for completing the survey!

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.088  ഇഞ്ചിന്റെ  HD+ Incell TFT ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .1560 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 19.5:9 ആസ്പെക്റ്റ് റെഷിയോയും ലഭിക്കുന്നതാണ് .

പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Unisoc SC9863A Octa Core ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android Pie 9 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ലഭിക്കുന്നത് .

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് ലഭിക്കുന്നത് . 8MP + 0.3MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .4000 mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവക്കുന്നുണ്ട് .

Experienced Social Media And Content Marketing Specialist View Full Profile