ഇനി സമയമില്ല! 7000 രൂപ കിഴിവിൽ OnePlus 12R വാങ്ങാനുള്ള Limited Time Offer അവസാനിക്കാറായി…
OnePlus 12R ഫോണിന് ഇനി മണിക്കൂറുകൾ മാത്രമാണ് ഓഫർ
നവംബർ 5-ന് രാത്രി 11:45-ന് ഓഫർ അവസാനിക്കും
ഫോണിന് ലഭിക്കുന്ന ആകർഷകമായ ഓഫറിനെ കുറിച്ച് അറിയാം, വാങ്ങാനുള്ള ലിങ്കും ഒപ്പമുണ്ട്
പ്രീമിയം ബിൽഡിൽ നിർമിച്ച Snapdragon പ്രോസസർ OnePlus 12R വിലക്കിഴിവിൽ. 100W SUPERVOOC ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്. ഈ വർഷം കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് വൺപ്ലസ് 12-ന് പിന്നാലെയാണ് ഇത് എത്തിയത്. വിലക്കൂടുതലുള്ള ഫ്ലാഗ്ഷിപ്പ് വാങ്ങാൻ കഴിയാത്തവർക്കായാണ് ഫോൺ അവതരിപ്പിച്ചത്.
SurveyOnePlus 12R ലിമിറ്റഡ് ‘ടൈം’ ഓഫറിൽ…
OnePlus 12R ഫോണിന് ഇനി മണിക്കൂറുകൾ മാത്രമാണ് ഈ ഓഫർ. കാരണം, അഞ്ച് ദിവസത്തേക്കാണ് വൺപ്ലസ് നോർഡ്, വൺപ്ലസ് 12R ഫോണുകൾക്ക് ഓഫർ സെയിൽ പ്രഖ്യാപിച്ചത്. നവംബർ 5-ന് രാത്രി 11:45-ന് ഓഫർ അവസാനിക്കും. ഫോണിന് ലഭിക്കുന്ന ആകർഷകമായ ബാങ്ക് കിഴിവിനാണ് ഈ സമയപരിധി.
39,999 രൂപ വിലയുള്ള പ്രീമിയം ഫോണാണ് വൺപ്ലസ് 12R. ആമസോണിൽ ഇത് ഇൻസ്റ്റന്റ് കിഴിവ് കൂടി ചേർത്ത് 35,999 രൂപയ്ക്ക് കാണിച്ചിരിക്കുന്നു. 10 ശതമാനം കിഴിവിന് പുറമെ അതിശയകരമായ ബാങ്ക് ഓഫറും ലഭ്യമാണ്.

വൺപ്ലസ് 12R വാങ്ങുമ്പോൾ ഇപ്പോൾ യുപിഐ വഴി വാങ്ങാതിരിക്കുക. പകരം ഏതെങ്കിലും ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 3000 രൂപയുടെ ഇളവ് ലഭിക്കും. ഇങ്ങനെ നിങ്ങൾക്ക് ഈ കിടിലൻ ആൻഡ്രോയിഡ് ഫോൺ 32,999 രൂപയ്ക്ക് ലഭിക്കും. ഇവിടെ നിന്നും വാങ്ങൂ…
OnePlus 12R സ്പെസിഫിക്കേഷൻ
6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഈ വൺപ്ലസ് ഫോണിനുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനോടെയാണ് സ്മാർട്ഫോൺ വരുന്നത്. പ്രീമിയം ബിൽഡും സ്റ്റൈലിഷ് ഡിസൈനുമുള്ളതിനാൽ വിപണിയിലെ മിന്നും താരമാണ് ഫോൺ.
ക്വാൽകോമിന്റെ Snapdragon 8 Gen 2 ചിപ്‌സെറ്റ് ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മികവുറ്റ പെർഫോമൻസും മൾട്ടി ടാസ്കിങ്ങും തരുന്ന പ്രോസസറാണിത്.
ഇതിൽ 50MP പ്രൈമറി സെൻസർ ഉപയോഗിച്ചിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയുണ്ട്. എപ്പോഴും ചാർജ് ചെയ്ത് മടുത്തവർക്ക് വൺപ്ലസ് ബാറ്ററി ആശ്വാസമാണ്. കാരണം ഇതിലുള്ളത് 5500mAh ബാറ്ററിയാണ്.
100W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. അതിനാൽ തന്നെ വെറും 26 മിനിറ്റിനുള്ളിൽ ഫുൾ ചാർജാണ് കമ്പനിയുടെ ഉറപ്പ്. സാംസങ് ഗാലക്സി S24 FE-യോട് താൽപ്പര്യമില്ലാത്തവർക്ക് വൺപ്ലസ് 12ആർ ബെസ്റ്റ് ഓപ്ഷനാണ്. കാരണം ഇതിൽ ഫോട്ടോഗ്രാഫി മാത്രമല്ല മികച്ചത്, പ്രോസസറും ഒന്നാന്തരമാണ്.
Also Read: അവിശ്വസനീയം! Qualcomm Snapdragon പ്രോസസർ OnePlus 5G വെറും 16999 രൂപയ്ക്ക്, ശരിക്കും Bumper Offer
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam. View Full Profile