Wow Offer: 50MP AI ഡ്യുവൽ ക്യാമറ Redmi 13C 5G 9,499 രൂപയ്ക്ക്!
Redmi 13C 5G 10,000 രൂപയ്ക്കും താഴെ വാങ്ങാം
ഏറ്റവും കുറഞ്ഞ വേരിയന്റിന് കൂപ്പൺ ഡിസ്കൗണ്ട് ലഭിക്കുന്നു
നാല് കളർ ഓപ്ഷനുകളിലാണ് കഴിഞ്ഞ ഡിസംബറിൽ ഫോൺ പുറത്തിറക്കിയത്
ജനപ്രിയ ബജറ്റ് ഫോൺ Redmi 13C 5G ഡിസ്കൗണ്ടിൽ വാങ്ങാം. 10,000 രൂപയ്ക്കും താഴെ 50MP AI ഡ്യുവൽ ക്യാമറ ഫോൺ ലഭ്യമാണ്. റെഡ്മി 13C 5G ഫോണിന് ഇപ്പോൾ ആമസോൺ ഇന്ത്യയിലാണ് ഓഫർ.
Surveyസാധാരണയായി 10,499 രൂപയ്‌ക്ക് റീട്ടെയിൽ വിലയിൽ വിൽക്കുന്ന ഫോണാണിത്. എന്നാൽ നിങ്ങൾക്ക് 9,499 രൂപയ്ക്ക് ഈ Redmi 5G സ്വന്തമാക്കാം.
Redmi 13C 5G സ്പെസിഫിക്കേഷൻ
ഇമ്മേഴ്‌സീവ് ഡിസ്‌പ്ലേ: 90Hz റിഫ്രെഷ് റേറ്റുള്ള സ്മാർട്ഫോണാണിത്. ഫോണിന് 6. 74 ഇഞ്ച് HD+ ഡിസ്‌പ്ലേയാണുള്ളത്. ഇത് കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സ്‌ക്രീൻ പ്രൊട്ടൾക്ഷനിൽ വരുന്നു. ഉയർന്ന തെളിച്ച മോഡായി 600 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് ഇത് ഗുണം ചെയ്യും.

കരുത്തുറ്റ പ്രകടനം: മീഡിയടെക് ഡൈമെൻസിറ്റി 6100+ 5G ആണ് പ്രോസസർ. ഇതിൽ മൾട്ടിടാസ്‌ക്കിങ് പെർഫോമൻസ് ലഭിക്കും.
മെച്ചപ്പെട്ട ക്യാമറ: സ്മാർട്ഫോണിൽ 50MP AI ഡ്യുവൽ ക്യാമറ സിസ്റ്റം ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിന്റെ പ്രൈമറി സെൻസറിന് f/1 അപ്പേർച്ചറാണുള്ളത്. . മികച്ച ഇമേജ് റെസല്യൂഷനും തെളിച്ചവും ഫോട്ടോഗ്രാഫിയിലുണ്ട്.
ഫോട്ടോ, പോർട്രെയിറ്റ്, നൈറ്റ്, വീഡിയോ, 50എംപി, ടൈം-ലാപ്‌സ് ഫീച്ചറുകളുണ്ട്. കൂടാതെ ക്യാമറയ്ക്ക് ക്ലാസിക് ഫിലിം ഫിൽട്ടറുകൾ, ഫ്രെയിം, എച്ച്ഡിആർ ഫീച്ചറുകളും ലഭിക്കും. ഗൂഗിൾ ലെൻസ്, വോയ്‌സ് ഷട്ടർ എന്നിവയും ഇതിലുണ്ട്. 2MP മാക്രോ ലെൻസും 8MP ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്.
ബാറ്ററിയിലും കരുത്തൻ: മിഡ് റേഞ്ച് ഫോണുകളിൽ അടക്കം ലഭിക്കുന്ന ബാറ്ററിയാണുള്ളത്. 5000 mAh ബാറ്ററി ഒരു ദിവസം മുഴുവൻ ഉപയോഗിക്കാനുള്ള പവർ തരുന്നു. 18W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു.
നാല് കളർ ഓപ്ഷനുകളിലാണ് കഴിഞ്ഞ ഡിസംബറിൽ ഫോൺ പുറത്തിറക്കിയത്. നേവി ബ്ലൂ, ക്ലോവർ ഗ്രീൻ, ഗ്ലേഷിയർ വൈറ്റ് എന്നീ നിറങ്ങളാണുള്ളത്. ബ്ലാക്ക് പ്രേമികൾക്ക് മിഡ്നൈറ്റ് ബ്ലാക്ക് നിറത്തിലും സ്മാർട്ഫോൺ വാങ്ങാം.
Redmi 13C 5G കൂപ്പൺ കിഴിവോടെ….

റെഡ്മി 13C 5G നിങ്ങൾക്ക് 3 സ്റ്റോറേജുകളിൽ ലഭ്യമാണ്. ഇവയിൽ ഏറ്റവും കുറഞ്ഞ വേരിയന്റിന് കൂപ്പൺ ഡിസ്കൗണ്ട് ലഭിക്കുന്നു. മറ്റ് 2 കോൺഫിഗറേഷനിലുമുള്ള ഫോണുകൾക്ക് ബാങ്ക് കിഴിവും നേടാം.
Read More: ഇന്നത്തെ ഓഫർ, Limited Time Offer! OnePlus Nord 5G വിലക്കിഴിവിൽ വാങ്ങാം
4GB റാമും 128GB സ്റ്റോറേജുമുള്ള ഫോൺ 10,499 രൂപയ്ക്ക് വിൽക്കുന്നു. എന്നാൽ 1000 രൂപ കൂപ്പൺ കിഴിവോടെ ആമസോണിൽ നിന്ന് 9,499 രൂപയ്ക്ക് വാങ്ങാം. Apply ₹1000 coupon എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഓഫർ ക്രെഡിറ്റാകുന്നതാണ്. വാങ്ങാനുള്ള ലിങ്ക്.
6GB+128GB, 8GB+256GB എന്നീ സ്റ്റോറേജുകൾക്ക് ബാങ്ക് കിഴിവുണ്ട്. HDFC കാർഡ് ഉപയോഗിച്ച് 750 രൂപയുടെ ഓഫർ സ്വന്തമാക്കാം. ഇങ്ങനെ 6ജിബി ഫോൺ 11,249 രൂപയ്ക്ക് ലഭിക്കും. 13,249 രൂപയ്ക്ക് നിങ്ങൾക്ക് ഉയർന്ന സ്റ്റോറേജ് ഫോണും പർച്ചേസ് ചെയ്യാം.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile