1TB സ്റ്റോറേജ് 45W സൂപ്പർവൂക്ക് ചാർജിങ് Realme 5G, 10000 രൂപയ്ക്ക് വാങ്ങാം
Realme Narzo 70x 5G മികച്ച വിലയിൽ വാങ്ങാം
നാർസോ 70x 5G-യുടെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് കിഴിവ്
5,000mAh ബാറ്ററിയും, ഫാസ്റ്റ് ചാർജിങ്ങുമുള്ള സ്മാർട്ഫോണാണിത്
ഏറ്റവും ലാഭത്തിൽ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക്, Realme Narzo 70x 5G മികച്ച വിലയിൽ വാങ്ങാം. അത്യാവശ്യം മികച്ച ക്യാമറയും ശക്തമായ പ്രൊസസറും ഹാങ്ങിങ്ങുമില്ലാത്ത ഫോണാണിത്. സ്മാർട്ഫോണിന് ഗംഭീര വിലക്കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്.
SurveyRealme Narzo 70x 5G ഫോണിന് Amazon വഴിയാണ് ഡിസ്കൗണ്ട്. 5,000mAh ബാറ്ററിയും, ഫാസ്റ്റ് ചാർജിങ്ങുമുള്ള സ്മാർട്ഫോണാണിത്. ഫോണിന്റെ മെയിൻ ക്യാമറ 50 മെഗാപിക്സലാണ്.
റിയൽമി 5G: ഓഫർ
റിയൽമി നാർസോ കമ്പനിയുടെ ജനപ്രിയ സീരീസുകളിലൊന്നാണ്. നാർസോ 70x 5G-യുടെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് കിഴിവ്. 18,999 രൂപയാണ് ഇതിന്റെ വില.
എന്നാൽ നിങ്ങൾക്ക് ആമസോണിൽ നിന്ന് 40 ശതമാനം കിഴിവിൽ വാങ്ങാം. ഈ കിഴിവിലൂടെ ഫോൺ 10,749 രൂപയ്ക്ക് ലഭിക്കും. ഇങ്ങനെ വമ്പിച്ച ആദായത്തിലാണ് ഫോൺ ഇപ്പോൾ വിൽക്കുന്നത്. ഇത് ബാങ്ക് ഓഫറോ എക്സ്ചേഞ്ച് കിഴിവോ ഉൾപ്പെടുത്താതെയുള്ള വിലയാണ്. ഇവിടെ നിന്നും വാങ്ങാം.
10,000 രൂപയോളം എക്സ്ചേഞ്ച് ഓഫറും റിയൽമി വാഗ്ദാനം ചെയ്യുന്നു. 484.01 രൂപയുടെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്.

Realme Narzo 70x 5G: സ്പെസിഫിക്കേഷൻ
6.72 ഇഞ്ച് FHD+ ഡിസ്‌പ്ലേയുള്ള ഫോണാണിത്. സ്ക്രീനിന് 1,080×2,400 പിക്സൽ റെസലൂഷൻ ഉണ്ട്. 92.65% സ്ക്രീൻ-ടു-ബോഡി റേഷ്യൂ ഇതിന്റെ ഡിസ്പ്ലേയ്ക്ക് ലഭിക്കുന്നു.
വേഗതയ്ക്കും മൾട്ടിടാസ്കിംഗിനുമായി മീഡിയടെക് ഡൈമെൻസിറ്റി 6100+ SoC ആണ് പ്രോസസർ നൽകിയിരിക്കുന്നത്. ഫോൺ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് അവതരിപ്പിച്ചത്. എന്നാൽ microSD കാർഡ് ഉപയോഗിച്ച് 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാനാകും.
Also Read: 48MP+64MP+48MP OnePlus ഫോൾഡ് ഫോണിന്റെ വില 39999 രൂപ കുറച്ചു, വമ്പൻ Deal!
ഡ്യവൽ റിയർ ക്യാമറയാണ് നാർസോ 70എക്സ് ഫോണിലുള്ളത്. ഇതിൽ മെയിൻ ക്യാമറ 50 മെഗാപിക്സലിന്റേതാണ്. 2 MP ഡെപ്ത് സെൻസറും ഈ ബജറ്റ് ഫോണിലെ പിൻക്യാമറയിൽ വരുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 8 മെഗാപിക്സൽ ക്യാമറയുണ്ട്.
ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയും ഫോണിൽ നൽകിയിരിക്കുന്നു. 45W SUPERVOOC ചാർജിങ്ങാണ് ഈ കരുത്തുറ്റ ബാറ്ററി സപ്പോർട്ട് ചെയ്യുന്നത്. realme UI 5.0 അടിസ്ഥാനമാക്കി ആൻഡ്രോയിഡ് 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. വെള്ളം, പൊടി പ്രതിരോധിക്കുന്നതിനായി IP54 റേറ്റിങ്ങിലാണ് റിയൽമി 5ജി പ്രവർത്തിക്കുന്നത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile