Powerful AI വേർഷനുമായി ഗൂഗിൾ! വളരെ ചെറിയ വിലയിൽ ഇന്ത്യയിൽ Google AI Plus എത്തി

Powerful AI വേർഷനുമായി ഗൂഗിൾ! വളരെ ചെറിയ വിലയിൽ ഇന്ത്യയിൽ Google AI Plus എത്തി

ഇന്ത്യക്കാർക്ക് പവർഫുൾ എഐ സേവനങ്ങളുമായി Google AI Plus പുറത്തിറക്കി. ടെക് ഭീമൻ Google ബുധനാഴ്ച ഇന്ത്യയിൽ ഗൂഗിൾ എഐ പ്ലസ് അവതരിപ്പിച്ചു. വളരെ തുച്ഛ വിലയ്ക്കാണ് ജെമിനി 3 പ്രോയിലേക്ക് വരെ ആക്സസ് നൽകുന്ന ഫീച്ചർ പുറത്തിറക്കിയത്.

Digit.in Survey
✅ Thank you for completing the survey!

Google AI Plus Update

ഏറ്റവും പുതിയ ഗൂഗിൾ എഐ മോഡലുകളും ഫീച്ചറുകളുമായി ഗൂഗിൾ എഐ പ്ലസ്സിലുള്ളത്. കുറഞ്ഞ ചെലവിൽ കൂടുതൽ ഫീച്ചറുകൾ ലഭിക്കാൻ ആളുകളെ സഹായിക്കുന്നതിനാണ് ഈ പ്ലാൻ. എഐ പ്ലസ്സിന് പ്രതിമാസം 399 രൂപയാണ് വിലയാകുന്നത്.

പുതിയ വരിക്കാർക്ക് ആദ്യ ആറ് മാസത്തേക്ക് 199 രൂപയ്ക്ക് പ്ലാൻ ലഭിക്കും. ഈ വില ആറ് മാസത്തേക്ക് മാത്രമേ ബാധകമാകൂ. അതിനുശേഷം വില സാധാരണ പ്ലാൻ നിരക്കിലേക്ക് മാറും. ഉപയോക്താക്കൾക്ക് പ്ലാനിലെ ആനുകൂല്യങ്ങൾ മറ്റ് അഞ്ച് കുടുംബാംഗങ്ങളുമായി വരെ പങ്കിടാൻ സാധിക്കും.

Google AI Plus Update

ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയ്ക്ക് ആകെ 200GB സ്റ്റോറേജ് ലഭിക്കും. ഈ പ്ലാൻ ജെമിനി 3 പ്രോയിലേക്കും പരിമിതമായ ആക്സസ് നൽകുന്നു. കൂടാതെ ഡീപ് റിസർച്ച്, നാനോ ബനാന പ്രോ ഉപയോഗിച്ച് ഇമേജ് ജനറേഷൻ, വിയോ 3.1 ഫാസ്റ്റിലേക്കുള്ള പരിമിതമായ ആക്‌സസോടെ വീഡിയോ ക്രിയേഷൻ എന്നിവയും ഇതിലുണ്ട്. ഗൂഗിൾ എഐ പ്ലസ് സേവനങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

399 രൂപ ഗൂഗിൾ എഐ പ്ലസ് ഫീച്ചറുകൾ

  • കമ്പനിയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഇന്റലിജെന്റ് മോഡലിലേക്ക് ജെമിനി ആപ്പിൽ കൂടുതൽ ആക്‌സസ് ലഭിക്കും.
  • ഗൂഗിളിന്റെ ഏറ്റവും പുതിയ ഇമേജ് ജനറേഷൻ ഫീച്ചർ ഗൂഗിൾ എഐ പ്ലസ് നൽകും.
  • നാനോ ബനാന പ്രോയിലേക്കും ജെമിനി ആപ്പിൽ കൂടുതൽ ആക്‌സസ് അനുവദിക്കുന്നു.
  • ഫോട്ടോസ്, ഡ്രൈവ്, ജിമെയിൽ എന്നിവയിലുടനീളം 200 ജിബി സ്റ്റോറേജ് നേടാം.
  • Flow പോലുള്ള ക്രിയേറ്റീവ് ടൂളുകൾക്കും ജെമിനി ആപ്പിൽ വീഡിയോ ജനറേഷനിലേക്കുള്ള ആക്‌സസ് നൽകുന്നു.
  • ജിമെയിൽ, ഡോക്‌സ് പോലുള്ള ആപ്പുകളിൽ ജെമിനി ബിൽറ്റ് ഇൻ ചെയ്‌തിരിക്കുന്നു.
  • ആഴത്തിലുള്ള ഗവേഷണത്തിനും വിശകലനത്തിനുമായി NotebookLM ആക്‌സസ് കൂടുതൽ ലഭിക്കുന്നു.

Also Read: 50MP Selfie Camera സ്മാർട്ഫോൺ Motorola 23000 രൂപയ്ക്ക് താഴെ ആമസോണിൽ നിന്ന് വാങ്ങാം

ഗൂഗിൾ ഇപ്പോൾ അവതരിപ്പിച്ച ഗൂഗിൾ എഐ പ്ലസ്സിന് പകരം ഓപ്പൺഎഐയും ഒരു അപ്ഗ്രേഡ് മോഡൽ അവതരിപ്പിച്ചു. ഇതേ വില വരുന്ന ChatGPT Go വേർഷനാണ് ഓപ്പൺ എഐ പുറത്തിറക്കിയത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo