[മലയാളം Malayalam] ഹുവാവെയുടെ P30 പ്രൊ സ്മാർട്ട് ഫോൺ ;അൺബോക്സിങ് കാണാം | Digit.in

By Team Digit | Publish on 10-Apr-19
Digit’s You Tube Channel

3665 Subscribers . 149 Videos

#Huawei #P30 #Pro Price:71990 ഹുവാവെയുടെ P20 പ്രൊ മോഡലുകളുടെ തുടർച്ചയായി എത്തിയിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് P30 പ്രൊ സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 71990 രൂപയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .6.47 ഇഞ്ചിന്റെ ഫുൾ OLED ഡിസ്‌പ്ലേയിലാണ് ഹുവാവെയുടെ P30 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Kirin 980 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . Android Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .40 മെഗാപിക്സൽ + 20 മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഹുവാവെയുടെ P30 പ്രൊ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5x ഒപ്റ്റിക്കൽ സൂ & 10x ഹൈബ്രിഡ് സൂം കൂടാതെ 50x ഡിജിറ്റൽ സൂം എന്നിവയും ഇതിന്റെ ക്യാമറകൾ കാഴ്ചവെക്കുന്നുണ്ട് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 4,200 ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 40വാട്ടിന്റെ സൂപ്പർ ചാർജു ടെക്നോളജിയും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

most popular video

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status