2019 ന്റെ മധ്യത്തിൽ പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകൾ

By Digit | Price Updated on 12-Apr-2019

കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകളുമായി

1.

ഒപ്പോയുടെ R11 പ്ലസ്

ഒപ്പോയുടെ R11 പ്ലസ്

5.5 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയിലാണ് ഇതിന്റെ ഡിസ്‌പ്ലേ.1920x1080പിക്സൽ റെസലൂഷൻ ആണുള്ളത് . 4GBയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിനുണ്ട് .ആൻഡ്രോയിഡ് 7 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .2900mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

2.

വൻ പ്ലസ് 5

വൻ പ്ലസ് 5

ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ് .20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയാണ് ഇതിനുള്ളത് . 5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .Android v7.1.1 Nougat കൂടാതെ Qualcomm Snapdragon 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം . 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .3300mAHന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 32999 രൂപ മുതൽ 37999 രൂപവരെയാണ് .

3.

മോട്ടോ സി പ്ലസ്

മോട്ടോ സി പ്ലസ്

4000 എം എ എച്ച് ശേഷിയുള്ള കൂറ്റൻ ബാറ്ററിയിൽ വിപണിയിലെത്തിയ ഫോണിന് എൽ. ഇ. ഡി. ഫ്ളാഷുള്ള 8 എം.പി ഓട്ടോ ഫോക്കസ് പ്രധാന ക്യാമറയും,എൽ. ഇ. ഡി. ഫ്ളാഷോടു കൂടിയ 2 മെഗാപിക്സൽ മുൻക്യാമറയും ഉണ്ട്. 1 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന ഫോണിന് ക്വാഡ് കോർ മീഡിയടെക് പ്രോസസർ ആണ് കരുത്ത് പകരുന്നത്.

Advertisements
4.

സാംസങ്ങ് ഗാലക്സി ജെ 7 മാക്സ്

സാംസങ്ങ് ഗാലക്സി ജെ 7 മാക്സ്

ജെ 7 മാക്സ് 1.6 ജിഗാഹെർഡ്സ് സ്‌പീഡിൽ ക്ലോക്ക് ചെയ്ത മീഡിയടെക്സിന്റെ ഹെലിയോ പി 20 ഒക്ട കോർ പ്രൊസസറിലാണ് പ്രവർത്തിക്കുന്നത് 4 ജിബി റാം ശേഷിയാണ് ഈ ഫോണിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് . 5.7 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയോട് കൂടിയ ലോഹ യൂണിബോഡി നിർമാണവും ഉപകരണത്തെ വ്യത്യസ്തമാക്കുന്നു.

5.

എച്ച്ടിസി 'യു11

എച്ച്ടിസി 'യു11

ഗോറില്ലാ ഗ്ലാസ് 5 സംരക്ഷണമേകുന്നതും 2560 x 1440 റെസലൂഷൻ നൽകുന്നതുമായ 5.5 ഇഞ്ച് എൽസിഡി ഡിസ്പ്ലെയാണ് എച്ച്ടിസി യു11 നുള്ളത്. ഒക്റ്റാകോർ സ്നാപ്ഡ്രാഗൺ 835 പ്രോസസർ കരുത്ത് പകരുന്ന ഈ സ്മാർട്ട്ഫോൺ 4 ജി.ബി. റാം & 64 ജിബി സ്റ്റോറേജ്, 6 ജിബി റാം & 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ രണ്ടു വേരിയന്റുകളിൽ ലഭ്യമാകും.12 എംപി റെസലൂഷൻ , F / 1.7 അപ്പെർച്ചർ, ഒഐഎസ്, അൾട്രസ്പീഡ് ഓട്ടോഫോക്കസ്, റോ ക്യാപ്ചർ, ഡ്യുവൽ എൽഇഡി ഫ്ളാഷ് എന്നീ സൗകര്യങ്ങളുള്ള പ്രധാന ക്യാമറയും 16 എം.പി സെൽഫി ഷൂട്ടറുമാണ് ഫോണിനുള്ളത്. 50,000 രൂപയ്ക്കടുത്തതാണ് ഈ ഫോണിന്റെ വില പ്രതീക്ഷിക്കുന്നത്.

Advertisements
Advertisements

Best of Mobile Phones

Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .