5000 രൂപയ്ക്കു താഴെയുള്ള ഇന്ത്യയില മികച്ച സ്മാർട്ട്‌ ഫോണുകൾ

By Digit | Price Updated on 06-Sep-2020

5000 രൂപയ്ക്കു താഴെ വാങ്ങാവുന്ന മികച്ച അന്ട്രോയിഡ് സ്മാർട്ട്‌ ഫോണുകളും അതിന്റെ പ്രധാന സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം . Although the prices of the products mentioned in the list given below have been updated as of 10th May 2021, the list itself may have changed since it was last published due to the launch of new products in the market since then.

സോളോ ഇറ എച്ച്ഡി

5 ഇഞ്ച്‌ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ ഫോണിൽ ഉള്ളത് ,പിന്നെ 1.2GHz ക്വാഡ്‌ കോര്‍ സ്‌പ്രെഡ്‌ട്രം SC7731 പ്രോസസ്സറും, 1GB റാമുമാണ്‌. കൂടാതെ 8GB ഇന്‍ബില്‍ട്ട്‌ സ്‌റ്റോറേജ്‌, മൈക്രോ എസ്‌ഡി കാര്‍ഡു വഴി 32GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്‌, 8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയും ഫോണിനെ മികച്ചതാക്കുന്നു. 2500mAh ബാറ്ററി ബാക്കപ്പാണ് ഫോണിനുള്ളത്.

ഇൻഫോക്കസ് m2

ആന്‍ഡ്രോയിഡ്‌ 4.4 കിറ്റ്‌കാറ്റ്‌ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന ഫോണിന്‌ കരുത്തേകുന്നത്‌ 1.3GHz ക്വാഡ്‌ കോര്‍ മീഡിയടെക്ക്‌്‌ MT6582 പ്രോസസ്സറും 1GB റാമുമാണ്‌. 8GB ഇന്‍ബില്‍ട്ട്‌ സ്‌റ്റോറേജും, മൈക്രോ എസ്‌ഡി കാര്‍ഡ്‌ വഴി 64GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജും ഈ സ്മാർട്ട്‌ ഫോണിന്റെ സവിശേഷതയാണ്.4.2 ഇഞ്ച്‌ WXGA LTPS TFT LCD ഡിസ്‌പ്ലേയാണ്‌ ഫോണിന്റെ മറ്റൊരു സവിശേഷതയാണ്.2010 mAh നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ്‌ ഇൻഫോക്കസ് m2 വിൽ ഉപയോഗിച്ചിരിക്കുന്നത് .

ലെനോവോ A2010

4.5 ഇഞ്ച്‌ FWVGA ഡിസ്‌പ്ലേയാണ്‌ ഫോണിനുള്ളത്‌. 1.GHz മീഡിയടെക്ക്‌ MT6735m 64 ബിറ്റ്‌ ക്വാഡ്‌ കോര്‍ ചിപ്‌സെറ്റ്‌, 1GB റാം എന്നിവയാണ്‌ ഫോണിന്‌ കരുത്തേകുന്നത്‌. 8GB ഇന്‍ബില്‍ട്ട്‌ സ്‌ററോറേജ്‌, മൈക്രോ എസ്‌ഡി കാര്‍ഡു വഴു 32GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്‌ എന്നിവയും ഫോണിനുണ്ട്‌. കൂടാതെ 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ഫിക്‌സഡ്‌ ഫോക്കസ്‌ ക്യാമറകള്‍ എന്നിവയും ഫോണ്‍ സ്‌പ്പോര്‍ട്ട്‌ ചെയ്യുന്നു. കണക്ടിവിറ്റി ഒപ്ഷനുകളായ ബ്ലൂടൂത്ത്‌ 4.0 LTE, Wi-Fi 802.11 b/g/n, FM റേഡിയോ, 4G എന്നിവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നുണ്ട്‌. 2000mAh ബാറ്ററി ബാക്കപ്പാണ്‌ ഫോണീിനുള്ളത്‌.

Advertisements
ഫികോം  എനർജി 653

1280 - 720 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്ഡി ഡിസ്പ്ളേ, 4 ജി എല്‍ടിഇ യോടുകൂടിയ ക്വാള്‍ കോം സ്നാപ് ഡ്രാഗന്‍ 210 പ്രോസസര്‍, എല്‍ഇഡി ഫ്ളാഷുള്ള 8 മെഗാപിക്സല്‍ റിയര്‍ കാമറ, 2 മെഗാ പിക്സല്‍ ഫ്രണ്ട് കാമറ, 1 ജി ബി റാം, 8 ജിബി റോം മെമ്മറി എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. ഫികൊമിന്റെ 5.0 യുഐ ആന്‍ഡ്രോയിഡ് ലോലിപോപ്പ്, എച്ച് 265 ഹാര്‍ഡ്വെയര്‍ ഡീകോഡര്‍ എന്നിവയെല്ലാം ഈ സ്മാർട്ട്‌ ഫോണിന്റെ വലിയ സവിശേഷതകൾ ആണ് .

മൈക്രോസോഫ്റ്റ് ലൂമിയ 435

ലൂമിയ ഫോണുകളുടെ ഒരു പ്രത്യേകത അത് മിഡ് റേഞ്ച് മുതല്‍ മികളിലേക്കുള്ള വിലയ്ക്കേ ലഭിക്കു എന്നതാണ്.അക്കൂട്ടത്തിൽ ഇതാ മറ്റൊരു സ്മാർട്ട്‌ ഫോൺ കൂടി ലുമിയ 435 .8.1 വിന്‍ഡോസുമായി എത്തിയിരിക്കുന്ന ലൂമിയ 435 ല്‍ 1.2 ജിഗാഹെഡ്‌സ് ഡ്യുവല്‍ കോര്‍ ക്വാല്‌ക്കോം സ്‌നാപ്ഡ്രാഗണ്‍ 200 പ്രൊസസ്സറാണ്. 1 ജിബി റാം, 4 ഇഞ്ച് 480*800 സ്‌ക്രീന്‍, 8 ജിബി ഇന്റേണല്‍ മെമ്മറി, 2 എംപി ക്യാമറ എന്നിവയാണ് ഇതിന്റെ സവിശേഷതകൾ .

മൈക്രോമാക്സ്  യുണൈറ്റ്  3

4.7 ഇഞ്ച് കപാസിടിവ് ടച്ച് സ്ക്രീൻ, ആൻഡ്രോയിഡ്‌ 4.2.2 ഓ എസ്, 1 .3 ജിഗ ഹെർട്സ് ക്വാട് കോർ പ്രോസസ്സർ, 5 മെഗാ പിക്സൽ പിൻ ക്യാമറ, 3 മെഗാ പിക്സൽ മുൻ ക്യാമറ, 1 ജി ബി റാം ,32 ജി ബി വരെ വികസിപ്പിക്കാവുന്ന 4 ജി ബി ഇന്റേണൽ സ്ടോറേജ്, 2000 എം ഏ എച് ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ .

Advertisements
ഇൻഫോക്കസ് m 260

854 × 480 പിക്സലാണ് ഇതിന്‍റെ സ്ക്രീന്‍ സൈസ്. എഫ്ഡബ്യൂവിജിഎ ഡിസ്പ്ലേയാണ് ഇത്. 1.3 ജിഗാഹെര്‍ട്സ് ക്വാഡ് കോര്‍ മീഡിയ ടെക്ക് പ്രോസസ്സറാണ് ഇതിലുള്ളത്. 1ജിബിയാണ് റാം. ആന്‍‍ഡ്രോയ്ഡ് ലോലിപോപ്പാണ് ഇതിലെ ഓപ്പറേറ്റിങ് സിസ്റ്റം. 5എംപി ക്യാമറയ്ക്ക് എല്‍ഇഡി ഫ്ലാഷ് ലൈറ്റു ഇതിൽ ഉണ്ട് .2എംപി മുന്‍ ക്യാമറയും ഉണ്ട്. 8ജിബി ഇന്‍ബില്‍ട്ട് മെമ്മറിയുണ്ട് ഈ ഫോണിന്. 32 ജിബിവരെ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കാം. 2,000 എംഎഎച്ചാണ് ബാറ്ററി ശേഷി.

ലാവ ഐറിസ്  X1 സെൽഫി

ആന്‍ഡ്രോയിഡ്‌ 5.0 ലോലിപോപ്പ്‌ അധിഷ്‌ഠിതമായി പ്രവര്‍ത്തിക്കുന്ന ഐറിസ്‌ X1 സെല്‍ഫി സ്‌മാര്‍ട്ട്‌ഫോണ്‍ ഡ്യുവല്‍ സിം സവിശേഷതയോടുകൂടിയതാണ്‌. 4.5 ഇഞ്ച്‌ FWVGA IPS ഡിസ്‌പ്ലേയാണ്‌ ഫോണിനുള്ളത്‌. ക്വാ്‌ഡ്‌ കോര്‍ മീഡിയടെക്ക്‌ MT6580 പ്രോസസ്സറും 1.3GHz, 1GB റാമുമാണ്‌ ഫോണിന്‌ കരുത്തേകുന്നത്‌. 8GB ഇന്‍ബില്‍ട്ട്‌ സ്‌റ്റോറേജ്‌, മൈക്രോ എസ്‌ഡി കാര്‍ഡു വഴി 32GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്‌ എന്നിവയാണ്‌ മറ്റു സവിശേഷതകള്‍. കണക്ടിവിറ്റി ഓപ്‌്‌ഷനുകളായ 3G, Wi-Fi, യുഎസ്‌ബി 2.0, GPS, ബ്ലൂടൂത്ത്‌ എന്നിവയും ഫോണ്‍ സപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. 133.5 x 66.0 x 8.5mm വലുപ്പമുള്ള ഫോണിന്‌ 140 ഗ്രാം ഭാരമാണുള്ളത്‌. 2000mAh ബാക്കപ്പ്‌്‌ നല്‌കുന്ന Li-Po ബാറ്ററിയാണ്‌ ഫോണിന്‌. ലാവ ഐറിസ്‌ സെല്‍ഫിയുടെ പ്രധാന സവിശേഷത 5 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറയാണ്‌. എല്‍ഇഡി ഫ്‌ളാഷോടുകൂടിയ സ്‌മാര്‍ട്ട്‌ഫോണിന്‌ കമ്പനിയുടെ നാറ്റീവ്‌ ബ്യൂട്ടി -Fi സോഫ്‌റ്റ്‌വെയര്‍ സപ്പോര്‍ട്ടുമുണ്ട്‌.

ഇന്റക്സ് ക്ലൗഡ് സെസ്റ്റ്

ഡ്യുവല്‍ സിം സപ്പോര്‍ട്ട്‌ നല്‌കുന്ന സ്‌മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനം 5.1 ലോലിപോപ്പിലാണ് പ്രവർത്തിക്കുന്നത് . കൂടാതെ ഒരു സിമ്മില്‍ 2G സപ്പോര്‍ട്ടും, മറ്റൊന്നില്‍ 3G സപ്പോര്‍ട്ടും നല്‌കുന്നുണ്ട്‌. 5 ഇഞ്ച്‌ HD IPS ഡിസ്‌പ്ലേയാണ്‌ ഫോണിനുള്ളത്‌. 1.3GHz ക്വാഡ്‌ കോര്‍ സ്‌പ്രെഡ്‌ട്രം പ്രോസസ്സറും, 1GB റാമുമാണ്‌ ഫോണിന്‌ കരുത്തേകുന്നത്‌. 8GB ഇന്‍ബില്‍ട്ട്‌ സ്‌റ്റോറേജ്‌, മൈക്രോ എസ്‌ഡി കാര്‍ഡു വഴി 32GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്‌റ്റോറേജ്‌, 5 മെഗാപിക്‌സല്‍ എല്‍ഇഡി ഫ്‌ളാഷ്‌ സഹിതമുള്ള റിയര്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറ എന്നിവയാണ്‌ ഫോണിന്റെ മറ്റു സവിശേഷതകള്‍. 4000mAh ആണ് ഇതിന്റെ ബാറ്ററി കപ്പാസിറ്റി .

Advertisements
മൈക്രോമാക്സ് കാൻവാസ് സ്പാർക്ക് 2

ആന്‍ഡ്രോയിഡ്‌ 5.1 ലോലിപോപ്പിലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .5 ഇഞ്ച്‌ FWVGA സ്‌ക്രീന്‍ റെസൊല്യൂഷനോടുകൂടിയ ഫോണിന്‌ കരുത്തേകുന്നത്‌ ക്വാഡ്‌ കോര്‍ ചിപ്‌സ്റ്റ്‌, 1.3GHz പ്രോസസ്സറാണ്‌. 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 2 മെഗാപിക്‌സല്‍ സെന്‍സര്‍ പ്ലേസ്‌ഡ്‌ അപ്‌ ഫ്രണ്ട്‌, 4GB ഇന്റേണല്‍ സ്റ്റോറേജ്‌, മൈക്രോ എസ്‌ഡി കാര്‍ഡു വഴി 32GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ്‌, ഡ്യുവല്‍ സിം, വൈ-ഫൈ, ബ്ലൂടൂത്ത്‌, മറ്റു സ്റ്റാന്‍ഡേര്‍ഡ്‌ കണക്ടിവിറ്റികള്‍, 1800mAh ബാറ്ററി ബാക്കപ്പ്‌ എന്നിവയാണ്‌ മറ്റു സവിശേഷതകള്‍. 300 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ മോഡ്‌ പ്രധാനം ചെയ്യാന്‍ ബാറ്ററിക്കു ശേഷിയുണ്ട്‌.

Advertisements
amazon
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 9999 | amazon
amazon
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | amazon
amazon
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 13999 | amazon
Advertisements

Best of Mobile Phones

Advertisements
amazon
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 9999 | amazon
amazon
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | amazon
amazon
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 13999 | amazon
DMCA.com Protection Status