സിയോമി Redmi Note 5 Pro  Review: ഷവോമി റെഡ്മി 5 പ്രൊ

സിയോമി Redmi Note 5 Pro Review: ഷവോമി റെഡ്മി 5 പ്രൊ

Anoop Krishnan   |  18 Feb 2021
 • PROS
 • മികച്ച പെർഫോമൻസ്
 • മികച്ച ക്യാമറ
 • മികച്ച ഡിസ്പ്ലേ
 • CONS
 • Android 8.0 ഇല്ല
 • USB Type-C ഇല്ല
 • രൂപകല്പനയിൽ ഒരു പോരായ്‌മ

വിധി

ഞങ്ങളുടെ  നിരൂപണം 

നിലവിൽ ഒരു 150000 രൂപ റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോണാണ് ഷവോമിയുടെ ഈ പുതിയ രണ്ടു മോഡലുകളായ ഷവോമി റെഡ്മി നോട്ട് 5 കൂടാതെ റെഡ്മി നോട്ട് 5 പ്രൊ .ഇതിന്റെ ബാറ്ററി ലൈഫും ഇതിൽ എടുത്തുപറയേണ്ടതാണ് ,രണ്ടു ദിവസംവരെയാണ് ഇതി ഇതിന്റെ ബാറ്ററി ലൈഫ്  കമ്പനി പറയുന്നത് .കൂടാതെ ക്യാമറകളും ഇതിൽ മികച്ചു തന്നെ നിൽക്കുന്നു .15കെ ബഡ്‌ജെക്ടിൽ ഈ സ്മാർട്ട് ഫോണുകൾ ഉപഭോതാക്കൾക്ക് തീർച്ചയായും ലാഭകരമാണ് .

BUY സിയോമി Redmi Note 5 Pro
Buy now on amazon അവൈലബിൾ 12500
Buy now on flipkart ഔട്ട് ഓഫ് സ്റ്റോക്ക് 16999

സിയോമി Redmi Note 5 Pro detailed review

കഴിഞ്ഞ വർഷംമാണ് ഷവോമി അവരുടെ റെഡ്മി നോട്ട് 4 വിപണിയിൽ എത്തിച്ചത് .മികച്ച പ്രതികരണമായിരുന്നു ഈ മോഡലുകൾക്ക് ഉപഭോതാക്കൾക്കിടയിൽ നിന്നും ലഭിച്ചിരുന്നത് .എന്നാൽ ഈ വർഷം അതിന്റെ തുടർച്ചയായി പുതിയ രണ്ടു മോഡലുകൾ കൂടി വിപണിയിൽ എത്തിച്ചു .


ഷവോമിയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മോഡലുകളിൽ ഒന്നാണ് ഷവോമി റെഡ്മി നോട്ട് 5 പ്രൊ .ഓരോ വർഷം കഴിയുംതോറും ഷാവോമിയിൽ നിന്നും കൂടുതൽ സ്മാർട്ട് ഫോണുകൾ അതും കുറഞ്ഞ വിലയിൽ വിപണിയിൽ ലഭിക്കുന്നു .

എന്നാൽ ഈ വർഷം ഷവോമി പുറത്തിറക്കിയതിൽ ഏറ്റവും മികച്ച മോഡലുകളിൽ അതും ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിൽ മികച്ചു നിൽക്കുന്നത് റെഡ്മി 5 പ്രൊ തന്നെയാണ് .ഷവോമിയുടെ ഈ മോഡലുകളുടെ നേട്ടങ്ങളും അതുപോലെതന്നെ ഇതിന്റെ കോട്ടങ്ങളും ഇവിടെ നിന്നും മനസിലാക്കാം .

 

മികച്ച ഡിസൈൻ 

ഷവോമിയുടെ റെഡ്മിയുടെ 5 പ്രോയുടെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് അതിന്റെ ഡിസൈൻ .മികച്ച രൂപകല്പനയിലാണ് ഈ മോഡലുകൾ നിർമ്മിച്ചിരിക്കുന്നത് .കൂടാതെ ആപ്പിൾ ഐ ഫോൺ X നു സമാനമായ രൂപകല്പനയാണ് ഷവോമിയുടെ ഈ റെഡ്മി 5 പ്രൊയ്ക്കുള്ളത് .ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ വേണ്ട എല്ലാ സവിശേഷതകളും ഷവോമിയുടെ ഈ പുതിയ 5 പ്രൊ എന്ന മോഡലിന് നൽകിയിരിക്കുന്നു .

മെറ്റാലിക്ക് ബോഡിയിലാണ് ഇതിന്റെ രൂപകൽപന .5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ രണ്ടു മോഡലുകളും  മോഡലുകൾ വിപണിയിൽ എത്തുന്നത് 2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ 

അതുപോലെ തന്നെ ഇതിന്റെ പിൻ ഭാഗത്തായിട്ടാണ് ഇതിന്റെ ഡ്യൂവൽ ക്യാമറകൾ ഘടിപ്പിച്ചിരിക്കുന്നത് .അതുപോലെ തന്നെ ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറും ഇതിന്റെ പിൻ ഭാഗത്തായിട്ടാണ് നൽകിയിരിക്കുന്നത് .ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിൽ കൂടെ ഡ്യൂവൽ ക്യാമറയിൽ ,മികച്ച രൂപകല്പനയിൽ ഷവോമി പുറത്തിറക്കിയ റെഡ്മി 5 പ്രൊ മുന്നിട്ടു തന്നെ നിൽക്കുന്നു .

ഡിസ്പ്ലേ : പുതിയ ഡിസ്‌പ്ലേയിൽ ഷവോമി റെഡ്മി നോട്ട് 5 പ്രൊ 


5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ രണ്ടു മോഡലുകളും  മോഡലുകൾ വിപണിയിൽ എത്തുന്നത് 
2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .കൂടാതെ റെഡ്മി 5 പ്രോയിൽ നിന്നും  6 ജിബിയുടെ റാംമ്മിൽ ഒരു മോഡലും പുറത്തിറങ്ങുന്നുണ്ട് .

octa-core Qualcomm Snapdragon 636  പ്രൊസസർ , Android 7.1 Nougat എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
12 + 5  കൂടാതെ 12 മെഗാപിക്സലിന്റെ (1.25-micron pixel സെൻസർ )പിൻ ക്യാമറയും കൂടാതെ 5 പ്രോയ്ക്ക് 20 മെഗാപിക്സലിന്റെ  5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

ഡിസ്‌പ്ലേയുടെ ഗുണങ്ങളിൽ എടുത്തുപറയേണ്ടത് അതിന്റെ 18:9 ഡിസ്പ്ലേ റെഷിയോ തന്നെയാണ് .ഇത്രയും കുറഞ്ഞ ചിലവിൽ ഷവോമി വലിയ ഡിസ്പ്ലേ ,കൂടാതെ 18:9 റെഷിയോ നൽകുന്നു .എന്നാൽ ഇതിന്റെ ഒരു പോരായ്മ്മയിൽ എടുത്തുപറയണ്ടത് ഇതിനു ആൻഡ്രോയിഡിന്റെ പുതിയ ഓറിയോ അപ്പ്ഡേഷൻ നിലവിൽ ലഭിക്കുന്നില്ല എന്നതാണ് .എന്നാൽ ഉടൻ തന്നെ ലഭിക്കുമെന്നാണ് സൂചനകൾ .കാരണം ഷവോമി Mi a1 നു ഇപ്പോൾ ഓറിയോ അപ്പ്ഡേറ്റ് ലഭിച്ചിരിക്കുന്നു .

പെർഫോമൻസ് : മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നു 

ഷവോമി റെഡ്മി നോട്ട് 5 പ്രൊ യുടെ പെർഫോമൻസിനു ആക്കം കൂട്ടുന്നത് അതിന്റെ പ്രോസസ്സർ തന്നെയാണ് .കൂടാതെ മികച്ച ആന്തരിക സവിശേഷതകളും ഇതിനുണ്ട് .സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഈ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡ് 7.1 ഓ എസ് ആണ് ഇതിനുള്ളത് .

2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .കൂടാതെ റെഡ്മി 5 പ്രോയിൽ നിന്നും  6 ജിബിയുടെ റാംമ്മിൽ ഒരു മോഡലും പുറത്തിറങ്ങുന്നുണ്ട് .

പെർഫോമൻസ്സിനു കരുത്തേൽക്കുന്നതിൽ അതിന്റെ റാംമ്മും പ്രധാന പങ്കു വഹിക്കുന്നുണ്ട് .4 ജിബിയുടെ റാം ആണ് ഈ മോഡലുടെ പ്രധാന സവിശേഷത .എന്നാൽ ഇതിന്റെ 6 ജിബിയുടെ റാം  മോഡലുകൾകൂടി പുറത്തിറങ്ങിയുടെ ഷവോമി റെഡ്മി നോട്ട് 5 പ്രൊ വിപണിയിൽ കുതിച്ചുയരും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

എന്നാൽ ഇതിന്റെ 6 ജിബിയുടെ മോഡലുകൾ പുറത്തിറങ്ങിയാൽ ഏറ്റവും കൂടുതൽ പ്രശ്നം നേരിടുക വൺ പ്ലസ് 5T പോലെയുള്ള മോഡലുകളാണ് .കാരണം ഷവോമിയുടെ ഈ പ്രൊ മോഡലുകളിൽ ഡ്യൂവൽ ക്യാമറകൾ കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ ,6 ജിബിയുടെ റാം എന്നിവയ്ക്ക് വിപണിയിൽ ഏകദേശം 16999 രൂപമാത്രമേ വില വരുകയുള്ളു .എന്നാൽ One plus 5T  ഇതേ സവിശേഷതയിൽ ലഭിക്കുന്നത് 32999 രൂപയ്ക്കാണ് .

ബാറ്ററി ലൈഫ് :രണ്ടു ദിവസ്സം വരെ നിലനിൽക്കുന്നു 

ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ് ഇതിന്റെ ബാറ്ററി ലൈഫ് .4000mAh ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .എന്നാൽ ഷവോമിയുടെ റെഡ്മി നോട്ട് 4 നു 4100mAh ന്റെ ബാറ്ററി ലൈഫ് ആയിരുന്നു നൽകിയിരുന്നത് .എന്നാൽ ഷവോമിയുടെ 5 പ്രൊയ്ക്ക് രണ്ട് ദിവസ്സം വരെ ലൈഫ് ലഭിക്കുന്നതാണ് .അതിൽ ഗെയിമുകൾ കൂടാതെ വീഡിയോകൾ എന്നിവ മികച്ച ബാറ്ററി കരുത്തോടെ ഉപഭോതാക്കൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറ : പുതിയ രൂപത്തിൽ 

ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമി റെഡ്മി നോട്ട് 5 പ്രൊ .അതിൽ പ്രധാനമായും എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകള തന്നെയാണ് .ഡ്യൂവൽ റിയർ ക്യാമറകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക്  നൽകിയിരിക്കുന്നത് .

ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രോയ്ക് 20 മെഗാപിക്സലിന്റെ സെൽഫി ക്യാമാറാകളാണ് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഈ മോഡലുകളുടെ പിൻ ക്യാമറകൾ ഡ്യൂവൽ ആണ് .12+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഈ സ്മാർട്ട് ഫോണിന്റെ ക്യാമറകളും മികച്ചതാണ് .

അതുപോലെതന്നെ ഇതിന്റെ ക്യാമറകളുടെ ക്ലാരിറ്റിയും ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .ഇവിടെ കൊടുത്തിരിക്കുന്ന വിവിധ ചിത്രങ്ങൾ ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊയിൽ എടുത്തതാണ് .വെളിച്ചക്കുറവിലും ഇതിന്റെ ക്യാമറകൾ മികച്ച നിലവാരം പുലർത്തിയിരുന്നു .

അതുപോലെതന്നെ ഇതിന്റെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും .നിലവിൽ ഷവോമിയുടെ തന്നെ Mi A1 ന്റെ ക്യാമറകളുമായി താരതമ്മ്യം ചെയ്യുകയാണെങ്കിൽ ഇതിന്റെ   ക്യാമറകൾക്കാണ് മുൻഗണന നൽകേണ്ടത് .

 

അത് പോലെ തന്നെ ക്യാമറകളുടെ ഓപ്‌ഷനുകളിൽ പുതിയ 4K UltraHD പോലെയുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു .ഇതിന്റെ വിലയെ താരതമ്മ്യം ചെയ്യുമ്പോൾ ഇതിന്റെ ക്യാമറകൾ മികച്ചത് തന്നെയാണ് .

 

Bottomline

അടിവര 

ഒരു ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് ഷവോമി റെഡ്മി നോട്ട് 5 പ്രൊ .ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഒരുപാടു കാരണങ്ങളുണ്ട് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെല്ഫി ക്യാമറകളും ഈ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളുടെ ഒരു നേട്ടമാണ് .

കൂടാതെ ഇതേ ബഡ്‌ജെക്ടിൽ ലഭിക്കുന്ന മറ്റു സ്മാർട്ട് ഫോണുകളായ ഷവോമി Mi a 1 കൂടാതെ ഹോണർ 7 x എന്നി മോഡലുകളെ താരതമ്മ്യം ചെയ്യുമ്പോൾ ഒരുപാടു നേട്ടങ്ങളും ഉണ്ട് അതുപോലെതന്നെ കോട്ടങ്ങളും ഇതിനുണ്ട് .എന്നാൽ നിലവിൽ ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും ഷവോമിയുടേ റെഡ്മി നോട്ട് 5 പ്രൊ നോക്കാവുന്നതാണ് .

സിയോമി Redmi Note 5 Pro Key Specs, Price and Launch Date

Price:
Release Date: 14 Feb 2018
Variant: 64GB
Market Status: Launched

Key Specs

 • Screen Size Screen Size
  5.99" (2160 x 1080)
 • Camera Camera
  12 + 5 | 20 MP
 • Memory Memory
  64 GB/6 GB
 • Battery Battery
  4000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements
Advertisements

സിയോമി Redmi Note 5 Pro

സിയോമി Redmi Note 5 Pro

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status