സാംസങ് ഗാലക്സി Note 9 512GB Review

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Apr 15 2019
സാംസങ് ഗാലക്സി Note 9 512GB Review
  • PROS
  • നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന ഡിസ്പ്ലേ
  • ലോങ്ങ് ബാറ്ററി ലൈഫ്
  • മികച്ച ഡിസ്പ്ലേ
  • CONS
  • സാംസങിന്റെ തന്നെ നോട്ട് 8 എന്ന മോഡലിനേക്കാൾ വലിയ വെത്യസാം ഒന്നും തന്നെ ഇല്ല

വിധി

ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും നോക്കുകയാണെങ്കിൽ നല്ല മികച്ച ഡിസ്പ്ലേ ,നല്ല ബാറ്ററി ലൈഫ് കൂടാതെ തകർപ്പൻ ക്യാമറകൾ .ഇതാണ് ഈ ഫോണിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ടത് .എന്നാൽ കോട്ടങ്ങളിൽ പറയേണ്ടത് ഒരേ ഒരു കാര്യം മാത്രമാണ് നോട്ട് 8 എന്ന സ്മാർട്ട് ഫോണിനേക്കാൾ നേക്കാൾ കൂടുതലായി ഒന്നും തന്നെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് .മികച്ച ബാറ്ററി ലൈഫ് ഇതിൽ എടുത്തുപറയേണ്ടതാണ് .കോടതിയെ വലിയ ഡിസ്പ്ലേ ഇഷ്ടപ്പെടുന്നവർക്ക് നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .

BUY സാംസങ് ഗാലക്സി Note 9 512GB
Price 69999

സാംസങ് ഗാലക്സി Note 9 512GB detailed review


ഗാലക്സി നോട്ട് 9 ഡിസ്പ്ലേ 

സാംസങ്ങിന്റെ ഏറ്റവും പുതിയ നോട്ട് 9 എന്ന സ്മാർട്ട് ഫോണിന്റെ റിവ്യൂ ആണ് ഇപ്പോൾ നമ്മൾ ഇവിടെ ചെയ്യുന്നത് .ആദ്യം തന്നെ ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കാം . 6.3 ഇഞ്ചിന്റെ Super AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1440x2960 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .മികച്ച രീതിയിൽ തന്നെ വീഡിയോസ് എല്ലാം ആസ്വദിക്കുവാൻ സാധിക്കുന്നു ഇതിൽ .നോട്ട് 9 നെ സംബന്ധിച്ചടത്തോളം ഇതിന്റെ ഡിസ്പ്ലേ ഒരു ബെനിഫിറ്റ് തന്നെയാണ് എന്ന് പറയാം .അതുപോലെത്തന്നെ എടുത്തുപറയേണ്ടതാണ് ഇതിന്റെ S പെൻ .സാംസങ്ങിന്റെ മറ്റു സീരിയസ്സുകളെപോലെ തന്നെ ഇതിലും S പെൻ ഒരു അനിവാര്യ കടകം തന്നെയാണ് .

ആന്തരിക സവിശേഷതകൾ 

ഇനി നമുക്ക് ഈ സ്മാർട്ട് ഫോണിന്റെ അകത്തുള്ളകുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം .Exynos 9810 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .മെമ്മറി കാർഡ് ഉപയോഗിച്ച് വര്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .പെർഫോമൻസിന്റെ കാര്യത്തിലും സാംസങ്ങിന്റെ ഈ സ്മാർട്ട് ഫോൺ മുന്നിൽ തന്നെയാണ് നിൽക്കുന്നത് .വളരെ അനായാസമായ രീതിയിൽ തന്നെ ലോഡ് കൂടിയ ഗെയിമുകൾ ഇതിൽ നിങ്ങൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .

നോട്ട് 9 ക്യാമറകൾ 

ഇവിടെ കൊടുത്തിരിക്കുന്ന പിക്ച്ചറുകൾ കാണുമ്പോൾ തന്നെ മനസിലാകും ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .12 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .രണ്ടു ക്യാമറകളും മികച്ച പെർഫോമൻസ് കാഴ്ചവെയ്ക്കുന്നുണ്ട് .വെളിച്ചക്കുറവിൽ ആയാലും സൂര്യപ്രകാശത്തിൽ ആയാലും അതിന്റെ പെർഫോമൻസ് എടുത്തുപറയേണ്ടതാണ് .ഉദാഹരണത്തിന് ഇവിടെ കൊടുത്തിരിക്കുന്ന പിക്ച്ചറുകൾ നോക്കുക .

ബാറ്ററി ലൈഫ് 

4000mAH ന്റെ കരുത്താർന്ന ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ തന്നെ ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആകുന്നുണ്ട് .ബാറ്ററിയും ഈ സ്മാർട്ട് ഫോണുകൾക്ക് ഒരു നേട്ടങ്ങൾ തന്നെയാണ് .വിലയെക്കുറിച്ചു പറഞ്ഞാൽ രണ്ടു മോഡലുകൾ ഇപ്പോൾ ലഭിക്കുന്നതാണ് .128 ജിബിയുടെ മോഡലിന് ഓൺലൈൻ ഷോപ്പുകളിൽ 67,900 രൂപയും കൂടാതെ 512 ന്റെ മോഡലിന് 84,900 രൂപയും ആണ് വില .

ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും നോക്കുകയാണെങ്കിൽ നല്ല മികച്ച ഡിസ്പ്ലേ ,നല്ല ബാറ്ററി ലൈഫ് കൂടാതെ തകർപ്പൻ ക്യാമറകൾ .ഇതാണ് ഈ ഫോണിന്റെ നേട്ടങ്ങളിൽ എടുത്തുപറയേണ്ടത് .എന്നാൽ കോട്ടങ്ങളിൽ പറയേണ്ടത് ഒരേ ഒരു കാര്യം മാത്രമാണ് നോട്ട് 8 എന്ന സ്മാർട്ട് ഫോണിനേക്കാൾ നേക്കാൾ കൂടുതലായി ഒന്നും തന്നെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് .

logo
Anoop Krishnan

Advertisements
Advertisements

സാംസങ് ഗാലക്സി Note 9 512GB

Price : ₹69999

സാംസങ് ഗാലക്സി Note 9 512GB

Price : ₹69999

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status