സാംസങ് ഗാലക്സി A6 Plus 64GB detailed review
ആദ്യം തന്നെ ഇതിന്റെ ഡിസ്പ്ലൈയുടെ കാര്യങ്ങൾ പറയാം .വലിയ ഡിസ്പ്ലേ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മോഡലാണിത് .6 ഇഞ്ചിന്റെ വലിയ സൂപ്പർ അമലോഡ് ഫുൾ HD ഡിസ്പ്ലേ കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ എന്നിവയാണ് ഇതിനുള്ളത് .ഡിസ്പ്ലേയുടെ ഒരു പെർഫോമൻസ് ഇതിനു നല്ല കരുത്തു നൽകുന്നുണ്ട് എന്നുതന്നെ പറയാം .വളരെ മികച്ച രീതിയിൽ ഇതിൽ നിങ്ങൾക്ക് വീഡിയോകളും മറ്റു ആസ്വദിക്കുവാൻ സാധിക്കുന്നു .
അടുത്തായിട്ട് ഇതിന്റെ ആന്തരിക സവിശേഷതകൾ ,4 ജിബിയുടെ റാം ആണ് ഈ മോഡലുകൾക്കുള്ളത് കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .നമുക്ക് അറിയാം സ്നാപ്പ് ഡ്രാഗൺ 450 കുറഞ്ഞ ഒരു പ്ലാറ്റ് ഫോം ആണ് എന്ന് .എങ്കിൽ കൂടിയും അത്യാവശ്യം നല്ല പെർഫോമൻസ് ഇത് കാഴ്ചവെക്കുന്നുണ്ട് .ആപ്ലികേഷനുകൾ ഒക്കെ ഓപ്പൺ ചെയ്യുമ്പോൾ ലാഗിംഗോ അങ്ങനെയുള്ള കാര്യങ്ങൾ ഒന്നുംതന്നെയില്ല .
ഇനി നമുക്ക് ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ മനസ്സിലാക്കാം .ക്യാമറയുടെ സവിശേഷതകൾ പറയുകയാന്നെങ്കിൽ ഡ്യൂവൽ പിൻ ക്യാമറയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .ക്യാമറകളെക്കുറിച്ചു പറയുകയെങ്കിൽ രണ്ടു ക്യാമറകളും ഒന്നിന് ഒന്ന് മികച്ചു തന്നെ നിൽക്കുന്നു .ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ കാണുമ്പോൾ തന്നെ മനസിലാകും ഇതിന്റെ ക്യാമറയുടെ ക്ലാരിറ്റി എത്രമാത്രം ഉണ്ട് എന്ന് .ഈ സ്മാർട്ട് ഫോണുകളിൽ ക്യാമറകൾ മികച്ചതാണ് .
കൂടാതെ ഒരുപാടു ഇമോജികൾ ഇതിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .
അവസാനമായി നമുക്ക് ഇതിന്റെ ബാറ്ററിയുടെ സവിശേഷതകളെക്കുറിച്ചു പറയാം .3500 mAh ന്റെ നല്ല ബാറ്ററി ബാക്ക് ആപ്പ് നൽകുന്ന ബാറ്ററിയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അത്യാവിശ്യം നല്ല രീതിയിൽ തന്നെ ഇതിൽ നിങ്ങൾക്ക് ബാറ്ററി ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഈ മോഡലുകളിൽ ബാറ്ററിയും ഒരു പ്ലസ് തന്നെയാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 25990 രൂപയാണ് വില .സാംസങ്ങ് സ്മാർട്ട് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മോഡൽകൂടിയാണിത് .
അപ്പോൾ നമ്മൾ ഇപ്പോൾ ചെയ്തത് സാംസങ്ങ് പുറത്തിറക്കിയിരിക്കുന്ന ഗാലക്സി A6 പ്ലസ് എന്ന മോഡലിന്റെ റിവ്യൂ ആണ് .
ഇതിന്റെ ഒന്ന് രണ്ടു മൈനസ് കാര്യങ്ങൾ പറയുകയാണെങ്കിൽ ആവറേജ് പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ഫോൺ ആണിത് .കൂടാതെ വിലകൂടുതലും ആണ് .വെളിച്ചക്കുറവിൽ പിക്കുകൾ അത്ര പെർഫോമൻസ് കാഴ്ച വെക്കുന്നതും ഇല്ല .