നോക്കിയ 7 Plus Review

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു May 04 2018
നോക്കിയ 7 Plus Review
DIGIT RATING
73 /100
 • design

  82

 • performance

  84

 • value for money

  43

 • feature

  77

 • PROS
 • മികച്ച രൂപകൽപന
 • ആൻഡ്രോയിഡിന്റെ പുതിയ വേർഷൻ ഓ എസ്
 • CONS
 • ക്യാമറ സ്ലോ ആണ്
 • ഹൈബ്രിഡ് സിം സ്ലോട്ട്

വിധി

ഡ്യൂവൽ പിൻ ക്യാമറയിൽ കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയിൽ നോക്കിയ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് നോക്കിയ 7 പ്ലസ് എന്ന മോഡൽ .ഉടൻ തന്നെ ഇത് ആമസോണിൽ എത്തുന്നതാണ് .മികച്ച പെർഫോമൻസ് തന്നെയാണ് നോക്കിയ 7 പ്ലസ് മോഡലുകൾ കാഴ്ചവെക്കുന്നത് .ഒരു മിഡ് റെയിൻഞ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഈ മോഡലുകൾ നിരാശപെടുത്തും .കാരണം ഇതിന്റെ വിലവരുന്നത് 25999 രൂപയ്ക്ക് അടുത്താണ് .ഇതിന്റെ പ്രധാന സവിശേഷതകളും മറ്റു ഇവിടെ നിന്നും മനസിലാക്കാം .

BUY നോക്കിയ 7 Plus
Buy now on amazon അവൈലബിൾ 25990
Buy now on flipkart ഔട്ട് ഓഫ് സ്റ്റോക്ക് 15999

നോക്കിയ 7 Plus detailed review

 


പുതിയ നോക്കിയ മോഡലുകൾ ഉടൻതന്നെ വിപണിയിൽ എത്തുന്നു .നോക്കിയ 7 പ്ലസ് കൂടാതെ നോക്കിയ 1 എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയുംകാത്തിരിക്കുന്നത് .നോക്കിയ 1 മോഡലുകൾ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകളും നോക്കിയ 7 പ്ലസ് മോഡലുകൾ അൽപ്പം വിലകൂടിയ മോഡലുകളുമാണ് .

നോക്കിയ 7 പ്ലസ് വലിയ ഡിസ്പ്ലേ 

6 ഇഞ്ചിന്റെ  FHD+ നോക്കിയ 7 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ 18 .9 ഡിസ്പ്ലേ റെഷിയോ ഇത് കാഴ്ചവെക്കുന്നുണ്ട് .4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളാണ് .

Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 + 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .Android Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .31,700 രൂപയ്ക്ക് അടുത്താണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് .

ഡ്യൂവൽ പിൻ ക്യാമറയിൽ കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോയിൽ നോക്കിയ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ ആണ് നോക്കിയ 7 പ്ലസ് എന്ന മോഡൽ .ഉടൻ തന്നെ ഇത് ആമസോണിൽ എത്തുന്നതാണ് .മികച്ച പെർഫോമൻസ് തന്നെയാണ് നോക്കിയ 7 പ്ലസ് മോഡലുകൾ കാഴ്ചവെക്കുന്നത് .ഒരു മിഡ് റെയിൻഞ് സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഈ മോഡലുകൾ നിരാശപെടുത്തും .

 

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രൊസസർ 

ഒരു സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ രണ്ടു ഘടകങ്ങളിൽ ഒന്നാണ് അതിന്റെ പ്രൊസസർ .കാരണം പ്രൊസസർ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നില്ല എങ്കിൽ അത് ഫോണിനെ കാര്യമായ രീതിയിൽ തന്നെ ബാധിക്കുന്നു .എന്നാൽ നോക്കിയ 7 പ്ലസ് എന്ന ഫോണിന്റെ പ്രൊസസർ നല്ല പെർഫോമൻസ് കാഴ്ചവെക്കുന്നത് തന്നെയാണ് .സ്നാപ്ഡ്രാഗന്റെ  660പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ  8.1 (Oreo)

നോക്കിയ 7 പ്ലസ് സ്മാർട് ഫോണുകളിൽ നൽകിയിരിക്കുന്ന സവിശേഷതകൾ എല്ലാം തന്നെ ഒന്നിന് മെച്ചം തന്നെയാണ് .അതിൽ രണ്ടാമതായി എടുത്തുപറയേണ്ടത് അതിന്റെ പുതിയ വേർഷൻ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .നോക്കിയ 7 പ്ലസ് മോഡലുകൾ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ 8.1 (Oreo)ലാണ് .

ഡ്യൂവൽ പിൻ ക്യാമറകളിൽ നോക്കിയ 7 പ്ലസ് 

നോക്കിയ 7 പ്ലസ് പുറത്തിറങ്ങിയിരിക്കുന്നത് ഡ്യൂവൽ പിൻ ക്യാമറകളിലാണ് .12 + 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .നല്ല ക്ലാരിറ്റി തന്നെ കാഴ്ചവെക്കുന്ന ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകളുടെ ഒരു ശ്രേദ്ധേയമായ സവിശേഷതയാണ് .

ഫാസ്റ്റ് ചാർജിങ് സംവിധാനത്തോടുകൂടിയ ബാറ്ററി 

ഒരു സ്മാർട്ട് ഫോണിന്റെ സവിശേഷതകളിൽ ഏറ്റവും മികച്ചു നിൽക്കേണ്ടത് അതിന്റെ ബാറ്ററി തന്നെയാണ് .നോക്കിയ 7 പ്ലസ് എന്ന മോഡലുകളിലെ ബാറ്ററികളും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ബാറ്ററികളാണ് .3800 mAh ന്റെ നോൺ റിമൂവബിൾ ബാറ്ററിയിലാണ് ഈ മോഡലുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ഇതിനു ഫാസ്റ്റ് ചാർജിങ് ലഭ്യമാകുന്നു .

 

ചെറിയ ചിലവിൽ നോക്കിയ 7 പ്ലസ് ലഭിക്കുകയില്ല .അതുകൊണ്ടു മിഡ് റെയിൻഞ് ഉപഭോതാക്കളെ ഇത് നിരാശപ്പെടുത്തും .എന്നാൽ ഈ വർഷം മിഡ് റെയിൻഞ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കിയ മറ്റൊരു ഫോൺ കൂടി പുറത്തിറക്കുന്നു .നോക്കിയ 1 എന്ന മോഡലാണ് കുറഞ്ഞ വിലയിൽ നോക്കിയ പുറത്തിറക്കുന്നത് .4.5-ഇഞ്ചിന്റെ  FWVGA  ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത്  .കൂടാതെ 480x854 പിക്സൽ റെസലൂഷൻ ഈ മോഡലുകൾ കാഴചവെക്കുന്നുണ്ട് .ഇതിന്റെ ഡിസ്പ്ലേ ആവറേജ് മാത്രമാണ് എന്നുതന്നെ പറയാം .ഇതിന്റെ വിപണിയിലെ ഏകദേശ വില 5500 രൂപയ്ക്ക് അടുത്താണ് . 

Mediatek MT6737M ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രോസസ്സർ പ്രവർത്തിക്കുന്നത് .കൂടാതെ ഈ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ഓ എസ് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 8 .1 ആണ് .

ഇത് നോക്കിയ 1 നെ സംബന്ധിച്ചടത്തോളം ഒരു നേട്ടംതന്നെയാണ് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 1 ജിബിയുടെ റാം ആണ് നോക്കിയ 1 മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Related Reviews

ഹുവാവേ Honor View 10 32GB Review

logo
Anoop Krishnan

Advertisements
Advertisements

നോക്കിയ 7 Plus

നോക്കിയ 7 Plus

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .