ആസൂസ് ZenFone 5Z (ZS620KL) 256GB Review

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 12 2018
ആസൂസ് ZenFone 5Z (ZS620KL) 256GB Review
  • PROS
  • മികച്ച ക്യാമറകൾ
  • മികച്ച ഡിസ്‌പ്ലേ
  • മികച്ച പെർഫോമൻസ്
  • CONS
  • വാട്ടർ റെസിസ്റ്റൻസ് അല്ല

വിധി

ഒരു നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നിരാശപ്പെടുത്താത്ത ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .കൂടാതെ മികച്ച ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ഒന്ന് രണ്ടു മൈനസ് ഒഴിച്ചാൽ നല്ല നിലവാരം കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം .

BUY ആസൂസ് ZenFone 5Z (ZS620KL) 256GB
Buy now on flipkart അവൈലബിൾ 21999

ആസൂസ് ZenFone 5Z (ZS620KL) 256GB detailed review

ഡിജിറ്റിന്റെ പുതിയ റിവ്യൂ ഇവിടെ നിന്നും മനസ്സിലാക്കാം   .ഇപ്പോൾ നമ്മൾ റിവ്യൂ ചെയ്യുവാൻ പോകുന്നത് അസൂസ് ഏറ്റവും പുതിയതായി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് അസൂസ് സെൻഫോൺ 5z എന്ന മോഡൽ .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ ഇതിന്റെ സവിശേഷതകളും കൂടാതെ പെർഫോമൻസ് അങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കാം .


 

 

ഡിസൈൻ 

ആദ്യം തന്നെ ഇതിന്റെ ഡിസൈനെക്കുറിച്ചു പറയാം .ഒരു ഗ്ലാസ് രൂപത്തിലുള്ള രൂപകല്പനയാണ് ഇതിനുള്ളത് .മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു .ഗ്ലാസ്സ് ആയതുകൊണ്ട് ഈ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ വളരെ സൂക്ഷിച്ചുമാത്രമേ ഉപയോഗിക്കാവു .കാരണം ഒന്നും താഴെ വീഴുകയോ മറ്റോ ചെയ്താൽ ഗ്ലാസ് പൊട്ടുവാനുള്ള സാധ്യ്ത ഉണ്ട് .എന്നാലും നല്ല സ്റ്റൈലിഷ് ആയിട്ടുള്ള ഒരു രൂപകല്പനതന്നെയാണിത് .ഇതിന്റെ ഒരു പ്ലസ് ആയിട്ട് തന്നെ കാണുവാൻ സാധിക്കുന്നു .

ഡിസ്പ്ലേ 

ഡിസ്‌പ്ലേയുടെ സവിശേഷതകളും പെർഫോമൻസിനെയുംക്കുറിച്ചു പറയുകയാണെങ്കിൽ വലിയ ഡിസ്പ്ലേ സ്മാർട്ട് ഫോൺ ആണിത് .വലിയ ഡിസ്പ്ലേ സ്മാർട്ട് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ മോഡലുകൾ നോക്കാവുന്നതുമാണ് .6.2 ഇഞ്ചിന്റെ  ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 18.൯ ഡിസ്പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡിസ്‌പ്ലേയും ഈ മോഡലുകളുടെ ഒരു പ്ലസ് പോയിന്റ് തന്നെയാണ് .വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ വിഡിയോകളും അതുപോലെ മറ്റു ഗെയിമുകളും ഒക്കെ ആസ്വദിക്കാൻ സാധിക്കുന്നതാണ് .റെസലൂഷനും നല്ലതാണു .1080 * 2246 പിക്സൽ റെസലൂഷനും ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .അപ്പോൾ മൊത്തത്തിൽ ഇതിന്റെ ഡിസ്‌പ്ലേ മികച്ചത് തന്നെയാണ് .

പെർഫോമൻസ് 

പെർഫോമൻസിന്റെ കാര്യത്തിലും അസൂസിന്റെ ഈ സ്മാർട്ട് ഫോണുകൾ മികച്ചത് തന്നെയാണ് .സ്നാപ്ഡ്രാഗന്റെ 845 പ്രോസസറിലാണ് പ്രവർത്തനം .സ്നാപ്പ്ഡ്രാഗന്റെ ഏറ്റവും പുതിയ വേർഷൻ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ 6 ജിബിയുടെ റാം 64 ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .2ടിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .ഗെയിമുകളും കൂടാതെ ആപ്ലിക്കേഷനുകളും ഒക്കെ എളുപ്പത്തിൽ ഇതിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതുമാണ് .

 

ക്യാമറകൾ 

ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .12MP + 8MP മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഇതിന്റെ ക്യാമറകളും നല്ല നിലവാരം പുലർത്തുന്ന ക്യാമറകൾ തന്നെയാണ് .ഇവിടെ റിവ്യൂ ചെയ്യുവാൻ കൊടുത്തിരിക്കുന്ന പിക്ച്ചറുകൾ കാണുമ്പോൾ തന്നെ മനസിലാകും .കോഡോയാതെ 4കെ യിൽ നിങ്ങൾക്ക് വിഡിയോകൾ ഷൂട്ട് ചെയ്യുവാനും സാധിക്കുന്നതാണ് .രണ്ടു ക്യാമറകളും ഇതിൽ മികച്ചു തന്നെ നില്കുന്നു .

ബാറ്ററി 

ഇതിന്റെ ബാറ്ററിയും സവിശേഷതകൾ പറയുകയാണെങ്കിൽ 3300mAh ന്റെ ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അപ്പോൾ റിവ്യൂ ചെയ്തതിൽ നിന്നും 7 മണിക്കൂർവരെ ബാറ്ററി ബാക്ക് അപ്പ് ലഭിക്കുണ്ട് .കൂടാതെ ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ചെയ്യുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 29999 രൂപയാണ് ഇതിന്റെ വിലവരുന്നത് .ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇത് വാങ്ങിക്കാവുന്നതാണ് .


ഈ സ്മാർട്ട് ഫോണിന്റെ പ്ലസ്  കൂടാതെ മൈനസ് എന്താണെന്നു നോക്കാം .അസൂസിന്റെ സെൻഫോൺ 5zയുടെ നേട്ടങ്ങളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡിസ്‌പ്ലേയാണ് .മികച്ച നിലവാരം കാഴ്ചവെക്കുന ഡിസ്പ്ലേ ,നല്ല പെർഫോമൻസ് ,മികച്ച ക്യാമറകൾ എന്നിവയാണ് ഇതിന്റെ പ്രധാന നേട്ടങ്ങൾ .എന്നാൽ ഇതിന്റെ കോട്ടങ്ങളിൽ എടുത്തുപറയേണ്ടത് ഇത് വാട്ടർ റെസിസ്റ്റൻസ് അല്ല എന്നതാണ് .29999 രൂപയുടെ ഈ ഫോൺ വെള്ളത്തിൽ വീണാൽ എന്താകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു .

Related Reviews

ഹുവാവേ Honor View 10 32GB Review

logo
Anoop Krishnan

Advertisements
Advertisements

ആസൂസ് ZenFone 5Z (ZS620KL) 256GB

ആസൂസ് ZenFone 5Z (ZS620KL) 256GB

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .