BSNL 599 രൂപയുടെ റീചാർജ് പ്ലാനിലാണ് ഓഫർ പ്രഖ്യാപിച്ചത്
പ്രതിദിനം 7.13 രൂപ നിരക്കിൽ 3ജിബി ഡാറ്റയും അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കും
ഈ 599 രൂപ പാക്കേജിലാണ് ബിഎസ്എൻഎൽ അധിക ഡാറ്റ കൂടി ഓഫർ ചെയ്യുന്നു
BSNL രണ്ടും കൽപ്പിച്ച് മുന്നേറാനുള്ള തയ്യാറെടുപ്പിലാണ്. ആകർഷകമായ ഓഫറുകളാണ് സർക്കാർ ടെലികോം കമ്പനി പ്രഖ്യാപിക്കുന്നത്. ഇന്ത്യയിലെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ അടുത്തിടെ താരിഫ് ഉയർത്തിയിരുന്നു.
Surveyഇത് Bharat Sanchar Nigam Limited-ന് ഗുണം ചെയ്തു. നിരവധി വരിക്കാർ എയർടെൽ, ജിയോ, വിഐയിൽ നിന്നും ബിഎസ്എൻഎല്ലിലേക്ക് എത്തി. കണക്കുകൾ സൂചിപ്പിക്കുന്നത് അടുത്തിടെ മൊബൈൽ താരിഫ് ശരാശരി 15 ശതമാനം വരെ ഉയർത്തിയെന്നാണ്.
BSNL ബോണസ് ഓഫർ
4G റോൾഔട്ട് വേഗത്തിലാക്കാനുള്ള പണിയിലാണ് സർക്കാർ കമ്പനി. ഇങ്ങനെ വരിക്കാർക്ക് അതിവേഗ കണക്റ്റിവിറ്റി നൽകാനാണ് കമ്പനി പ്രയത്നിക്കുന്നത്. ഇപ്പോഴിതാ ബോണസ് ഓഫറുകൾ കൂടി പ്ലാനുകളിലേക്ക് ചേർത്തിരിക്കുകയാണ് ബിഎസ്എൻഎൽ.

BSNL അധിക ഓഫർ 3GB
ബിഎസ്എൻഎൽ 599 രൂപയുടെ റീചാർജ് പ്ലാനിലാണ് ഓഫർ പ്രഖ്യാപിച്ചത്. ഇത് 84 ദിവസത്തേക്ക് വാലിഡിറ്റി വരുന്ന റീചാർജ് പ്ലാനാണ്. ഇതിൽ വരിക്കാർക്ക് അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി വോയിസ് കോളുകൾ ലഭിക്കും. പ്രതിദിനം 100 സൗജന്യ എസ്എംഎസും ബിഎസ്എൻഎൽ തരുന്നു. ഈ പാക്കേജിൽ നിങ്ങൾക്ക് ദിവസേന 3GB ഡാറ്റ ആസ്വദിക്കാം.
അതായത് പ്രതിദിനം 7.13 രൂപ നിരക്കിൽ 3ജിബി ഡാറ്റയും അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കും. ശരിക്കും പറഞ്ഞാൽ നിലവിലുള്ള ഏറ്റവും താങ്ങാനാവുന്ന 3GB പ്ലാനാണിത്.
ഈ 599 രൂപ പാക്കേജിലാണ് ബിഎസ്എൻഎൽ അധിക ഡാറ്റ കൂടി ഓഫർ ചെയ്യുന്നു. 3GB എക്സ്ട്രാ ഡാറ്റ അനുവദിക്കുന്നതായി സർക്കാർ കമ്പനി പ്രഖ്യാപിച്ചു. ഈ ഓഫറിനായി 599 വൌച്ചർ പ്ലാൻ സെൽഫ് കെയർ ആപ്പിലൂടെ റീചാർജ് ചെയ്യണം.
ബേസിക് ആനുകൂല്യങ്ങൾക്ക് പുറമെ ചില അഡീഷണൽ ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. Zing, PRBT, ആസ്ട്രോടെൽ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)
BSNL സെൽഫ് കെയർ ആപ്പ് വഴി റീചാർജ് ചെയ്ത് അധിക 4G ഡാറ്റ ആസ്വദിക്കാം. കേരളത്തിലും പലയിടങ്ങളിലും 4ജി സേവനം ലഭ്യമാണ്. കൂടുതൽ പ്രദേശങ്ങളിലേക്ക് ഒക്ടോബറിനുള്ളിൽ 4ജി എത്തുമെന്നാണ് റിപ്പോർട്ട്.
ബോണസ് ഓഫർ ലഭിക്കാൻ നിങ്ങൾ ചെയ്യേണ്ടത്…
വരിക്കാർക്ക് ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ലഭിക്കും. ആപ്പിൾ ആപ്പ് സ്റ്റോറിലൂടെയും ആപ്പ് ഡൗൺലോഡ് ചെയ്യാം. ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം, ബിഎസ്എൻഎൽ മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം.
Read More: BSNL 5G Latest: ഹോംഗ്രോൺ 5G ടെസ്റ്റിങ് തുടങ്ങി, അടുത്ത വർഷം പകുതിയോടെ 1 ലക്ഷം 4G സൈറ്റുകൾ
ശേഷം 599 രൂപയുടെ പ്ലാൻ സെലക്ട് ചെയ്യുക. ഇവിടെ റീചാർജ് എന്നത് സെലക്ട് ചെയ്ത ശേഷം ‘ബ്രൗസ് പായ്ക്ക്’ ടാപ്പുചെയ്യുക. ഇങ്ങനെ എക്സ്ട്രാ ഡാറ്റ ആസ്വദിക്കാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile