ആപ്പിളിന്റെ കിടിലൻ ഐ പാഡ്

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 13 Jul 2016
HIGHLIGHTS
  • 3 തരത്തിലുള്ള ആപ്പിളിന്റെ ഐപാഡ് പ്രോ

ആപ്പിളിന്റെ കിടിലൻ ഐ പാഡ്

ആപ്പിളിന്റെ ഏറ്റവും പുതിയ ഐ പാഡ് മോഡലായ ആപ്പിൾ ഐപാഡ് പ്രോ ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഒരുപാടു സവിശേഷതകളോടെ ആണ് ഇത് ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത് .61900 മുതൽ 85900 വരെയാണ് ഇതിന്റെ വില .ഇതിന്റെ കൂടുതൽ സവിശേഷതകളെ കുറിച്ചും മറ്റു പ്രേതെകളെ കുറിച്ചും ഇവിടെ നിന്നും മനസിലാക്കാം .32 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്നു വകഭേദങ്ങളിൾ ഐപാഡ് പ്രോ ലഭ്യമാണ്. സാധാരണ വൈഫൈ, വൈഫൈ പ്ലസ് സെല്ലുലർ മോഡലുകളും ലഭ്യമാണ്. സാധാരണ വൈഫൈ ഉള്ള 32 ജിബി മോഡലിന് 49,900 രൂപയാണ് വില.

61,900 രൂപ, 73,900 രൂപ എന്നിങ്ങനെ പോകുന്നു യഥാക്രമം 128 ജിബി, 256 ജിബി മോഡലുകളുടെ വില. വൈഫൈ പ്ലസ് സെല്ലുലര്‍ മോഡലുകളുടെ വില ആരംഭിക്കുന്നത് 61,900 രൂപയിലാണ് (32 ജിബി). 128 ജിബി മോഡലിനു 73,900 രൂപയും 256 ജിബി മോഡലിനു 85,900 രൂപയുമാണു വില.9.7 ഇഞ്ച് സ്‌ക്രീൻ വലിപ്പവുമായാണ് ഐപാഡ് പ്രോ എത്തുന്നത്.

2048x1536 പിക്‌സല്‍ റസലൂഷന്‍. പിക്‌സൽ ഡെന്‍സിറ്റി 264 പിപിഐ (പിക്‌സൽ പെര്‍ ഇഞ്ച്) . ഐപാഡ് എയർ 2നെ അപേക്ഷിച്ചു 25 ശതമാനം അധികം തെളിച്ചമുള്ളതും കണ്ണുകള്‍ക്കു കൂടുതൽ നല്ലതുമാണു പുതിയ മോഡലിന്റെ സ്‌ക്രീനെന്നു കമ്പനി അവകാശപ്പെടുന്നു.പ്രാഥമികഘട്ടത്തിൽ അമേരിക്കയും ചൈനയും ബ്രിട്ടണുമടക്കം 13 രാജ്യങ്ങളിലാണ് ആപ്പിൾ പുതിയ ഐപാഡ് പുറത്തിറക്കിയത്.

രണ്ടാം ഘട്ടത്തിൽ ഇന്ത്യയുൾപ്പെടെ 47 രാജ്യങ്ങളിൽ ഈ മോഡൽ ലഭ്യമാകും. ബീടെല്‍ ടെലിടെക് ലിമിറ്റഡ്, റെഡിംഗ്ടണ്‍ ഇന്ത്യ എന്നിവയാണ് ഇന്ത്യയില്‍ ആപ്പിളിന്റെ ഔദ്യോഗിക ഡീലർമാർ.3,600 രൂപ മുടക്കിയാൽ സ്മാർട്ട് കീബോർഡും ലഭിക്കും. ആപ്പിളിന്റെ ഒരു മികച്ച ഐ പാഡ് ആണിത് .നല്ല പ്രതികരണം ആണ് ആളുകളിൽ നിന്നും ഇതിനും ലഭിച്ചിരുന്നത്.

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Alcatel 3T10 with Speaker 2 GB RAM 16 GB ROM 10 inch with Wi-Fi+4G Tablet (Midnight Blue)
Alcatel 3T10 with Speaker 2 GB RAM 16 GB ROM 10 inch with Wi-Fi+4G Tablet (Midnight Blue)
₹ 19999 | $hotDeals->merchant_name
Apple iPad Mini 2 Tablet (7.9 inch, 32GB, Wi-Fi Only), Space Grey
Apple iPad Mini 2 Tablet (7.9 inch, 32GB, Wi-Fi Only), Space Grey
₹ 21900 | $hotDeals->merchant_name
Swipe STRIKE 3 GB 3 GB RAM 32 GB ROM 7 inch with Wi-Fi+4G Tablet (Gold)
Swipe STRIKE 3 GB 3 GB RAM 32 GB ROM 7 inch with Wi-Fi+4G Tablet (Gold)
₹ 8999 | $hotDeals->merchant_name
DMCA.com Protection Status