വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ സന്തോഷവാർത്ത എത്തി

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ സന്തോഷവാർത്ത എത്തി
HIGHLIGHTS

ഇപ്പോൾ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് നേടിയിരിക്കുന്നു

നേരത്തെ 15 സെക്കന്റസ് ആയിരുന്നു സ്റ്റാറ്റസ് ടൈം

ഇപ്പോൾ ഇത് 30 സെക്കന്റസ് വരെ നീട്ടിയിരുന്നു

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് വീണ്ടും സന്തോഷവാർത്ത എത്തി .നേരത്തെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഡ്യൂറേഷൻ 30 സെക്കന്റസ് ആയിരുന്നു .എന്നാൽ ലോക്ക് ഡൗൺ സമയത്തു ഇന്റർനെറ്റിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഡ്യൂറേഷൻ 15 സെക്കന്റസ് ആയി കുറച്ചിരുന്നു .എന്നാൽ ഇപ്പോൾ ഇതാ ലോക്ക് ഡൗൺ 4 ആയപ്പോഴേക്കും വാട്ട്സ് ആപ്പ് വീഡിയോ സ്റ്റാറ്റസ് ഡ്യൂറേഷൻ വീണ്ടും പഴയതുപോലെ തന്നെ 30 സെക്കണ്ട്സ് ആക്കി നീട്ടിയിരുന്നു .

പണമിടപാടുകൾ ഇനി വാട്ട്സ് ആപ്പ് വഴി !! വാട്ട്സ് ആപ്പ് പേ ഇന്ത്യയിൽ ?

കഴിഞ്ഞ വർഷം തന്നെ വാട്ട്സ് ആപ്പ് പ്രഖ്യാപിച്ച കാര്യങ്ങളിൽ ഒന്നായിരുന്നു വാട്ട്സ് ആപ്പ് ഫിംഗർ പ്രിന്റ് സെൻസറുകളും കൂടാതെ വാട്ട്സ് ആപ്പ് പേമെന്റ് ഓപ്‌ഷനുകളും .ഇതിൽ വാട്ട്സ് ആപ്പ് ഫിംഗർ പ്രിന്റ് ഓപ്‌ഷനുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിച്ചുതുടങ്ങിയിരിക്കുന്നു .എന്നാൽ വാട്ട്സ് ആപ്പിന്റെ പേയ്മെന്റ് ഓപ്‌ഷനുകൾ ഇതുവരെ എത്തിയിരുന്നില്ല .

എന്നാൽ ഇപ്പോൾ ഇതാ Mark Zuckerberg തന്നെയാണ് ഈ കാര്യം വെളുപ്പെടുത്തിയിരിക്കുന്നത് .അടുത്ത 6 മാസത്തിനുള്ളിൽ ഉപഭോതാക്കൾക്ക് ഈ സൗകര്യം ലഭ്യമാക്കിത്തുടങ്ങും .

ഇതിനു മുന്നോടിയായി NPCI ലൈസൻസുകളും ഇപ്പോൾ വാട്ട്സ് ആപ്പിന് ലഭിച്ചിരിക്കുകയാണ് .ഘട്ടം ഘട്ടമായാണ് ഉപഭോതാക്കൾക്ക് വാട്ട്സ് ആപ്പ് പേ മെന്റ് സേവനങ്ങൾ ലഭ്യമാകുന്നത് . UPI രീതിയിലിൽ ഉള്ള പേമെന്റ് സംവിധാനം ആണ് വാട്ട്സ് ആപ്പിൽ ഇനി നടപ്പിലാക്കുവാൻ പോകുന്നത് .അതുപോലെ തന്നെ ഉപഭോതാക്കളുടെ സുരക്ഷയും ഇത് ഉറപ്പുവരുത്തുന്നുണ്ട്,അതുകൊണ്ടാണ് ഇത് ഈ ഓപ്‌ഷനുകൾ ഇന്ത്യയിൽ എത്തുവാൻ വൈകിയത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo