എന്താണ് കോറോണവൈറസ്സിനു എതിരെയുള്ള കോവാക്സിൻ ;എന്ന് പുറത്തിറക്കും ?

എന്താണ് കോറോണവൈറസ്സിനു എതിരെയുള്ള കോവാക്സിൻ ;എന്ന് പുറത്തിറക്കും ?
HIGHLIGHTS

കൊറോണയുടെ മരുന്ന് ഓഗസ്റ്റിൽ തന്നെ പ്രതീക്ഷിക്കാം

ഓഗസ്റ്റ് 15നു എത്തുമെന്നാണ് സൂചനകൾ

ഇപ്പോൾ നമ്മൾ കടന്നുപോയ്‌കൊണ്ടിരിക്കുന്നത് ഒരു പ്രേതെക സാഹചര്യത്തിലാണ് .ഇന്ത്യയിൽ കൊറോണ വൈറസ് 7 ലക്ഷത്തിനു മുകളിൽ കഴിഞ്ഞിരിക്കുന്നു .എന്നാൽ ഇപ്പോൾ നമുക്കൊരു സന്തോഷവാർത്തകൂടി ഇപ്പോൾ എത്തിയിരിക്കുന്നു .കൊറോണയ്ക്ക് എതിരെയുള്ള വാക്സിൻ ഇപ്പോൾ പുറത്തിറക്കുന്നു എന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് .

കൊറോണയ്ക്ക് എതിരെയുള്ള COVAXIN ആണ് ഇപ്പോൾ ഇന്ത്യയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് .ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ ആണ് ഇപ്പോൾ കൊറോണയ്ക്ക് എതിരെയുള്ള COVAXIN വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് .

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഓഗസ്റ്റ് 15നു പുറത്തിറക്കുമെന്നാണ് .എന്നാൽ ഇത്തരത്തിൽ ഓഗസ്റ്റ് മാസത്തിൽ തന്നെ COVAXIN പുറത്തിറക്കുകയാണെങ്കിൽ അത് ഇന്ത്യയ്ക്ക് ലോക രാജ്യങ്ങൾക്ക് മുന്നിൽ തലയുയർത്തുന്ന ഒന്നായിരിക്കും.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കലിന്റെ കീഴിൽ എൻ ഐ വി  കൂടാതെ ബീബിഐഎൽ എന്ന കമ്പനിയും സംയുക്തമായി ചേർന്നാണ് കോവാക്സിൻ വികസിപ്പിച്ചെടുക്കുന്നത് .

നശിപ്പിച്ച കോവിഡ് 19 വയറസ്സുകളുടെ ഭാഗങ്ങളിൽ നിന്നുമാണ് ഇത് വികസിപ്പിച്ചെടുന്നത് .ശരീത്തിന്റെ രോഗപ്രതിരോധ ശക്തി ഇതിൽ നിന്നും ലഭിക്കും .ഉടൻ തന്നെ നമുക്ക് നമ്മുടെഇന്ത്യയിൽ വികസിപ്പിച്ച വാക്സിൻ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo