നിങ്ങൾ ഓൺലൈൻ ബാങ്കിങ് ഉപയോഗിക്കുണ്ടോ ;ഈ 5 തട്ടിപ്പുകൾ ശ്രദ്ധിക്കുക

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 04 Apr 2020
നിങ്ങൾ ഓൺലൈൻ ബാങ്കിങ് ഉപയോഗിക്കുണ്ടോ ;ഈ 5 തട്ടിപ്പുകൾ ശ്രദ്ധിക്കുക
HIGHLIGHTS

ഓൺലൈൻ ബാങ്കിങ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Advertisements

IBM Developer Contest

Take the quiz to test your coding skills and stand a chance to win exciting vouchers and prizes upto Rs.10000

Click here to know more

ഇപ്പോൾ എല്ലാം ഓൺലൈൻ സംവിധാനമായി മാറിക്കഴിഞ്ഞിരിക്കുന്നു .നമുക്ക് ആവിശ്യമായ എല്ലാ കാര്യങ്ങളും ഒരു വിരൽ ഞൊടിയിൽ നമുക്ക് ലഭിക്കുന്നു .എന്നാൽ അതിന്നായി നമ്മൾ പലപ്പോഴും ആശ്രയിക്കുന്നത് ഓൺലൈൻ ബാങ്കിങ് പോലെയുള്ള സംവിധാനങ്ങൾ ആണ് .അതായത് നമ്മൾ ഒരു ഉത്പന്നം ഓൺലൈൻ വഴി വാങ്ങിക്കുകയാണെങ്കിൽ അതിന്റെ പേ മെന്റ് നമ്മൾ ഓൺലൈൻ വഴി തന്നെ നടത്താറുണ്ട് .ഓൺലൈൻ ബാങ്കിങ് വഴിയാണ് ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് .

നമ്മൾ അതിന്നായി നമ്മളുടെ ഓൺലൈൻ ബാങ്കിങ് സംവിധാനങ്ങൾ സ്മാർട്ട് ഫോണുകളിലും മറ്റു ഉപയോഗിക്കാറുണ്ട് .എന്നാൽ ഇത്തരത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഓൺലൈൻ ബാങ്കിങ് വഴി തന്നെ ഒരുപാടു തട്ടിപ്പുകളും നടക്കാറുണ്ട് .നമ്മളുടെ കാർഡ് നമ്പറുകൾ ,OTP ,CVV നമ്പറുകൾ എന്നിങ്ങനെ നമ്മളുടെ രഹസ്യ കോഡുകൾ പല തരത്തിൽ ഹാക്ക് ചെയ്യപ്പെടാറുണ്ട് .എന്നാൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഒരുപരിധിവരെ ഇത് തടയുവാനും സാധിക്കുന്നതാണ് .

അത്തരത്തിൽ നമ്മളുടെ സ്മാർട്ട് ഫോണുകൾ വഴി നമ്മൾ അറിയാതെ തന്നെ നമ്മളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തുവാനും സാധിക്കുന്നതാണ് .ഈ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക .

1 .ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മൾ പലപ്പോഴും പബ്ലിക്ക് ചാർജിങ് സ്പോട്ടുകൾ ഉപയോഗിക്കാറുണ്ട് .ഇത്തരത്തിൽ മാൽവെയറുകളെ സ്‌പ്രെഡ്‌ ചെയുവാൻ ഹാക്കേഴ്‌സ് തിരുരഞ്ഞെടുക്കുന്ന ഒരു വഴിയാണ് പബ്ലിക്ക് ചാർജിങ് സ്പോട്ടുകൾ .ഇത്തരത്തിൽ മാൽവെയറുകൾ നിങ്ങളുടെ സ്മാർട്ട് ഫോണുകൾ എത്തിച്ചു വിവരങ്ങൾ ശേഖരിക്കുവാൻ സാധിക്കുന്നു .

2.അടുത്തതായി നമ്മളുടെ വിവരങ്ങൾ ശേഖരിക്കുവാൻ അവർ തിരഞ്ഞെടുക്കുന്ന ഒരു വഴിയാണ് ഫേക്ക് SMS .അതായത് നമുക്ക് ക്യാഷ് ബാക്ക് ലഭിച്ചിരിക്കുന്നു ഇവിടെ ക്ലിക്ക് ചെയുക എന്ന രീതിയിൽ എത്തുന്ന SMS തീർത്തും നമ്മൾ ഒഴുവാക്കേണ്ടതാണ് .അഥവാ അത്തരത്തിൽ  ക്യാഷ് ബാക്ക് SMS എത്തുകയാണെങ്കിൽ അത് ആദ്യം തന്നെ നമ്മൾ ശരിയാണെന്നു ഉറപ്പുവരുത്തുക .

3.അടുത്തതായി കസ്റ്റമർ കെയറുകളിൽ നിന്നും വരുന്ന കോളുകളിൽ നമ്മളുടെ ബാങ്ക് വിവരങ്ങൾ നൽകുവാൻ പാടുള്ളതല്ല .ഉദാഹരണത്തിന് നമുക്ക്  1 ലക്ഷം രൂപ ലോട്ടറി അടിച്ചു ,നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ഇപ്പോൾ ഒരു നമ്പർ എത്തിയിട്ടുണ്ട് അത് പറഞ്ഞുകഴിഞ്ഞാൽ ക്യാഷ് നിങ്ങളുടെ അക്കൗണ്ടിൽ കേറുന്നതായിരിക്കും .എന്നാൽ നമ്മൾ പറഞ്ഞുകൊടുക്കുന്നത് നമ്മളുടെ രഹസ്യ OTP ആണ് .അതുവഴി നമ്മളുടെ അക്കൗണ്ടിലെ ക്യാഷ് നഷ്ടപ്പെടുന്നതാണ് .

4.അടുത്തതായി ശ്രദ്ധിക്കേണ്ടത് റിമോട്ട് അസിസ്റ്റൻസ് .ഇപ്പോൾ ക്വിക്ക് സപ്പോർട്ട് അടക്കമുള്ള ആപ്ലികേഷനുകൾ നമ്മളുടെ ലാപ്ടോപ്പുകൾ , സ്മാർട്ട് ഫോണുകളുമായി കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഇത്തരത്തിൽ അപരിചിതരുമായിട്ട് റിമോട്ട് അസിസ്റ്റൻസ് നടത്തുവാൻ പാടുള്ളതല്ല .

5.അടുത്തതായി ശ്രദ്ധിക്കേണ്ടത് ,നിങ്ങൾ ഏതെങ്കിലും ഓൺലൈൻ ഷോപ്പിംഗ് നടത്തി അതിന്റെ റീഫണ്ടിനായി കാത്തിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് കമ്പനിയെന്ന വ്യാജേന വരുന്ന കോളുകളിൽ നിങ്ങളുടെ കാർഡ് വിവരങ്ങൾ നൽകുവാൻ പാടുള്ളതല്ല .കാർഡ് നമ്പർ പറഞ്ഞാൽ മാത്രമേ ആക്കൗണ്ടിൽ റീഫണ്ട് ഇടുവാൻ സാധിക്കുകയുള്ളു എന്ന വ്യാജേനയാണ് ഇത്തരത്തിൽ തട്ടിപ്പുകൾ നടത്തുന്നത് .

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status