Nokia പുറത്തിറക്കുന്ന 4K സ്മാർട്ട് ടിവി ഡിസംബർ 5നു എത്തുന്നു

Nokia പുറത്തിറക്കുന്ന 4K സ്മാർട്ട് ടിവി ഡിസംബർ 5നു എത്തുന്നു
HIGHLIGHTS

അതിശയിപ്പിച്ചു നോക്കിയ ടെലിവിഷനുകൾ എത്തുന്നു

Nokia പുറത്തിറക്കുന്ന 4K സ്മാർട്ട് ടിവി ഡിസംബർ 5നു എത്തുന്നു

പ്പ്കാർട്ട് ഇപ്പോൾ ഏറ്റവും ഒടുവിൽ പുറത്തുവിട്ടിരിക്കുന്നത് ഫോട്ടോസ് ആണ് നോക്കിയ ടെലിവിഷനുകളുടേത് .നോക്കിയ പുതിയതായി മികച്ച ഡിസൈനിൽ ടെലിവിഷനുകൾ ഡിസംബർ മാസത്തിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .JBL ഓഡിയോ സഹിതമാണ് ഇത് പുറത്തിറങ്ങുന്നത് .ഡിസംബർ 5നു ഈ സ്മാർട്ട് ടെലിവിഷനുകൾ പുറത്തിറങ്ങുന്നു .

ഇത് ആദ്യമായിട്ടാണ് JBL ഒരു ടെലിവിഷനിൽ അതും നോക്കിയ പുറത്തിറക്കുന്ന ടെലിവിഷനിൽ എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയകരമാണ് .

അതുപോലെ തന്നെ ഈ ടെലിവിഷനുകൾ മികച്ച സൗണ്ട് സിസ്റ്റം ഒപ്പം ഡോൾബി ഓഡിയോ & DTS എന്നിവ പ്രതിനിദാനം ചെയ്യുന്നുണ്ട് .

നിങ്ങൾ ഒരു പുതിയ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഞങ്ങൾ പറയും ഒന്ന് കാത്തിരിക്കുക .ഫ്ലിപ്പ്കാർട്ട് ഇപ്പോൾ ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് നോക്കിയ അവരുടെ ടെലിവിഷനുകൾ ആൻഡ്രോയിഡ് ടെലിവിഷനുകൾ പുറത്തിറക്കുന്നത് ഫ്ലിപ്പ്കാർട്ടിന്റെ ലേബലിൽ തന്നെയാണ് എന്ന് .കൂടാതെ JBL ന്റെ മികച്ച ഓഡിയോ സിസ്റ്റവും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .ടിവിയിൽ നിന്നുള്ള ശബ്ദ ഔട്ട് പുട്ട്  ജെബിഎൽ സൗണ്ട് സിസ്റ്റം സ്പീക്കറുകൾ കൈകാര്യം ചെയ്യുന്നതായി നമുക്ക് കാണാം. ടിവിയിൽ ഫ്രണ്ട് ഫയറിംഗ് സ്പീക്കറുകൾ ഉണ്ടെന്നും ചിത്രത്തിൽ നിന്ന് വ്യക്തമാണ്.

ഇപ്പോൾ പുറത്തിറങ്ങുന്ന  ടിവികളിലെ ഏറ്റവും ദുർബലമായ ഘടകങ്ങളിലൊന്നാണ് ഓഡിയോ ഔട്ട് പുട്ട് . ജെബിഎലുമായുള്ള പങ്കാളിത്തത്തിലൂടെ, വരാനിരിക്കുന്ന നോക്കിയ ടിവിയിൽ ജെബിഎൽ മാനദണ്ഡങ്ങൾക്കനുസൃതമായി ശബ്ദ ട്യൂണിംഗിനൊപ്പം ജെബിഎൽ രൂപകൽപ്പന ചെയ്ത അക്കോസ്റ്റിക്‌സും ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാം.ക്ലിയർ വോക്കൽ ടോണുകൾ, മിനിമൽ ഹാർമോണിക് ഡിസ്റ്റോർഷൻ തുടങ്ങിയ സവിശേഷതകളോടെ ടിവി പുറത്തുവരുമെന്ന് ഫ്ലിപ്പ്കാർട്ട് ഡിജിറ്റിനോട് പറഞ്ഞിരിക്കുന്നത് .ജെബി‌എൽ സ്പീക്കറുകൾ മികച്ച ശബ്‌ദ വിശ്വസ്തതയ്ക്ക് പേരുകേട്ടതാണ്, അതിനാൽ നോക്കിയ ടിവി വാഗ്ദാനം പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.കൂടാതെ ഈ ടെലിവിഷനുകളിൽ ഡോൾബി ഓഡിയോ സിസ്റ്റം അതുപോലെ മികച്ച DTS സിസ്റ്റം എന്നിവയും ഇതിനോടപ്പമുണ്ട് .

ഇത്തരത്തിലുള്ള ഓഡിയോ സിസ്റ്റം നിങ്ങളെ ടെലിവിഷൻ കാണുമ്പോൾ മറ്റൊരു തലത്തിൽ എത്തിക്കുന്നതിന് സഹായിക്കുന്നു .ഡി‌ടി‌എസ് കൂടാതെ ത്രൂ സൗറൗണ്ട്  ഉപയോഗിച്ച് ടിവിക്ക് ഉയർന്ന വിശ്വസ്ത ഓഡിയോ ഡീകോഡ് ചെയ്യാനും ടിവികളിൽ നിന്ന് ജെബിഎൽ പവർ സ്പീക്കറുകളിൽ നിന്ന് തിരികെ പ്ലേ ചെയ്യാനും കഴിയും.ഡി‌ടി‌എസ് ട്രൂസറൗണ്ട് ഉപയോഗിച്ച് ടിവിക്ക് 5.1 സറൗണ്ട് ശബ്‌ദം ഡീകോഡ് ചെയ്യാനും ടിവി ജെബിഎൽ സ്പീക്കറുകൾ വഴി നിങ്ങളിലേക്ക് തിരികെ പ്ലേ ചെയ്യാനും കഴിയും.

മറ്റു സവിശേഷതകളിലേക്കു കടക്കുകയാണെങ്കിൽ ഈ മോഡലുകൾ പുറത്തിറങ്ങുന്നത്  55 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേയിൽ തന്നെയാണ് .കൂടാതെ 4K റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു ,നോക്കിയ ബ്രാൻഡ് പാർട്ണർഷിപ്പ് വൈസ് പ്രസിഡന്റ് വിപുൽ മെഹോത്ര പറഞ്ഞിരുന്നത് , “രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ട് ആദ്യമായി നോക്കിയ ബ്രാൻഡഡ് സ്മാർട്ട് ടിവികൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു.

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo