Aadhar കാർഡ് ഇനി കൈയിൽ കൊണ്ട് നടക്കേണ്ട ;പുതിയ ആപ്പ് എത്തി

Aadhar കാർഡ് ഇനി കൈയിൽ കൊണ്ട് നടക്കേണ്ട ;പുതിയ ആപ്പ് എത്തി
HIGHLIGHTS

മലയാളം അടക്കം 13 ഭാഷകൾ ഇതിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്

ആധാർ കാർഡുകൾക്ക് സുരക്ഷിതമായ പുതിയ ആപ്ലികേഷനുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .uidai യുടെ തന്നെ കൂടുതൽ സുരക്ഷിതമായ ആപ്ലികേഷനുകൾ ആണ് ഇത് .ആൻഡ്രോയിഡിന്റെയും കൂടാതെ ഐഫോണിന്റെയും ഉപഭോതാക്കൾക്ക് ഈ ആപ്ലികേഷനുകൾ ഇപ്പോൾ ഡൌൺലോഡ് ചെയ്തു എടുക്കുവാൻ സാധിക്കുന്നതാണ് .

എന്നാൽ uidai യുടെ പഴയ ആപ്ലികേഷനുകൾ ഉപഭോതാക്കൾ അൺഇൻസ്റ്റാൾ ചെയ്തതിനു ശേഷം മാത്രമേ പുതിയ ആപ്ലികേഷനുകൾ ഉപഭോതാക്കൾക്ക് ഡൌൺലോഡ് ചെയ്തു എടുക്കുവാൻ സാധിക്കുകയുള്ളു .എന്നാൽ ഈ ആപ്ലികേഷനുകൾ ഉപയോഗിക്കുന്നവർക്ക് നിങ്ങളുടെ ആധാർ കാർഡുകൾ ഫോണിൽ തന്നെ സൂക്ഷിച്ചു വെക്കുവാൻ സാധിക്കുന്നതാണ് .ഉപഭോതാക്കൾ കൈയിൽ കൊണ്ട് നടക്കേണ്ട ആവിശ്യം ഇല്ല എന്ന് തന്നെ പറയാം .

ആധാറിന്റെ ഈ ആപ്ലിക്കേഷനുകളിൽ മലയാളം അടക്കം 13 ഭാഷകൾ ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് .കൂടാതെ ഈ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഉപഭോതാക്കൾക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പ്രൂഫ് ആയി ഉപയോഗിക്കുന്നതിനു സാധ്യമാകുന്നതാണ് .കൂടാതെ ഈ ആധാർ ആപ്ലികേഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ ഏറ്റവും അടുത്തുള്ള ആധാർ സെന്ററുകൾ കണ്ടെത്തുവാനും സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo