ഷവോമിയുടെ 4-ആനിവേഴ്സറി ;4 രൂപയ്ക്ക് റെഡ്മി Y1 ,Mi LED

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 10 Jul 2018
HIGHLIGHTS
  • ഷവോമിയുടെ തകർപ്പൻ ആനിവേഴ്സറി ഓഫറുകൾ

ഷവോമിയുടെ 4-ആനിവേഴ്സറി ;4 രൂപയ്ക്ക് റെഡ്മി Y1 ,Mi LED
ഷവോമിയുടെ 4-ആനിവേഴ്സറി ;4 രൂപയ്ക്ക് റെഡ്മി Y1 ,Mi LED

ഷവോമിയുടെ തകർപ്പൻ ആനിവേഴ്സറി ഓഫറുകൾ പുറത്തിറക്കി .4 മത് ആനിവേഴ്സറിയാണ് ഓഫറുകളാണ് ഇപ്പോൾ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ നടന്നുകൊണ്ടിരിക്കുന്നത് .ജൂലൈ 10 മുതൽ ജൂലൈ 12 വരെയാണ് ഷവോമിയുടെ ഈ ആനിവേഴ്സറി ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ചൈന കഴിഞ്ഞാൽ പിന്നെ ഷവോമിയുടെ ഉത്പന്നങ്ങൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഇന്ത്യൻ മാർക്കറ്റിലാണ് .അതുകൊണ്ടു തന്നെ 4 മത് ആനിവേഴ്സറിക്ക് ഇന്ത്യൻ ഉപഭോതാക്കൾക്ക് 4 രൂപ മുതൽ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കാം എന്നാണ് ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ കൊടുത്തിരിക്കുന്നത് .

ജൂലൈ 10 മുതൽ ജൂലൈ 12 വരെയാണ് ഷവോമിയുടെ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതിൽ എടുത്തു പറയേണ്ട ഓഫറുകളിൽ ഒന്നാണ് 4 രൂപയ്ക്ക് ഷവോമിയുടെ റെഡ്മി y1 എന്ന സ്മാർട്ട് ഫോൺ കൂടാതെ ഷവോമിയുടെ സ്മാർട്ട് LED ടെലിവിഷൻ എന്നിവ നിങ്ങൾക്ക് വാങ്ങിക്കുവാൻ കഴിയുന്നു .ഷവോമിയുടെ TC അനുസരിച്ചു മാത്രമാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .

അതുകൂടാതെ ഷവോമിയുടെ ഒരു കോംബോ ഓഫർ കൂടി ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ റെഡ്മി നോട്ട് 5 എന്ന മോഡലും കൂടാതെ Mi VR Play 2 എന്ന ഉത്പന്നവും ഇപ്പോൾ നിങ്ങൾക്ക് 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .11298 രൂപ വിലവരുന്ന ഉത്പന്നങ്ങളാണ് ഈ ആനിവേഴ്സറി ഓഫറുകളിൽ നിങ്ങൾക്ക് 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .

അടുത്ത ആനിവേഴ്സറി ഓഫറുകളിൽ എടുത്തുപറയേണ്ടത് ഷവോമിയുടെ 8999 രൂപയുടെ റെഡ്മി Y1 എന്ന സ്മാർട്ട് ഫോണിന്റെ കൂടെ ഇപ്പോൾ നിങ്ങൾക്ക് Mi Bluetooth ഹെഡ് സെറ്റ് സൗജന്യമായി ലഭിക്കുന്നതാണ് .കൂടാതെ ഷവോമിയുടെ പോക്കറ്റ് ബ്ലൂടൂത്ത് സ്പീക്കറും + ഒരു ഇയർ ഫോണും ഇപ്പോൾ 1,499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകൾ ജൂലൈ 12 വരെ മാത്രമേ ലഭിക്കുകയുള്ളു .

അടുത്ത ഓഫറുകൾ ;പവർ ബാങ്ക് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു കോംബോ ഓഫറുകളിൽ പവർ ബാങ്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10000mAh Mi Power Bank 2i + Mi Rollerball Pen ഇപ്പോൾ ആനിവേഴ്സറി ഓഫറുകളിൽ 899 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിച്ചു തുടങ്ങുന്നത് .കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രൊ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കും ഇപ്പോൾ ഇവിടെ ഈ ആനിവേഴ്സറി ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

മറ്റു ആനിവേഴ്സറി ക്യാഷ് ബാക്ക് ഓഫറുകൾ 

ആനിവേഴ്സറി ക്യാഷ് ബാക്ക് ഓഫറുകളിൽ ;SBI കാർഡ് ഉള്ളവർക്ക് 500 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .കൂടാതെ Paytm നൽകുന്ന 500 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .അവസാനമായി മോബിക്ക്വിക്ക് നൽകുന്ന 2500 രൂപവരെ ക്യാഷ് ബാക്ക് ഓഫറുകളും ഈ ആനിവേഴ്സറി ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .ഈ ക്യാഷ് ബാക്ക് ഓഫറുകൾ എല്ലാം തന്നെ TC അനിസരിച്ചു മാത്രമാണ് ലഭിക്കുന്നത് .കൂടുതൽ വിവരങ്ങൾ അറിയുന്നതിന് Mi.com സന്ദർശിക്കുക .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements