പുതിയ പ്രഖ്യാപനങ്ങളുമായി അംബാനി എത്തി ;സെക്കന്റിൽ 1ജിബി വേഗതയുമായി ജിയോ

പുതിയ പ്രഖ്യാപനങ്ങളുമായി അംബാനി എത്തി ;സെക്കന്റിൽ 1ജിബി വേഗതയുമായി ജിയോ
HIGHLIGHTS

ഇന്ത്യയിലെ മുഴുവൻ ഉപഭോതാക്കൾക്കും ഈ സേവനങ്ങൾ ലഭിക്കുന്നു

 

ജിയോയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ജിയോ ഫൈബർ സർവീസുകൾ ഇന്ത്യൻ മുഴുവനും എത്തുന്നു .ജിയോയുടെ വാർഷിക സമ്മേളനത്തിലാണ് പുതിയ പ്രഖ്യാപനങ്ങൾ ഇപ്പോൾ നടത്തിയിരിക്കുന്നത് .ജിയോയുടെ ഈ പുതിയ ഫൈബർ സർവീസുകൾക്കായി ഇതുവരെ 1.5 കോടി രെജിസ്ട്രേഷനുകളാണ് ലഭിച്ചിരിക്കുന്നത് .രണ്ടു കോടി കണക്ഷനുകൾ പേർസണൽ ഉപഭോതാക്കൾക്കും 1.5 കോടി കണക്ഷനുകൾ പ്രൈവറ്റ് ഉപഭോതാക്കൾക്കും ആയാണ് ജിയോ നടപ്പിലാക്കുന്നത് .

എന്നാൽ ഇപ്പോൾ ജിയോയുടെ ഈ ഫൈബർ സർവീസുകൾ ഇന്ത്യയിൽ തന്നെ ഏകദേശം 50 ലക്ഷത്തിനടുത് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .ഈ ഫൈബർ സർവീസുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ സ്പീഡ് തന്നെയാണ് .സെക്കറ്റുകളിൽ 1 ജിബി ഡാറ്റ സ്പീഡ് വരെയാണ് ജിയോയുടെ പുതിയ ഫൈബർ സർവീസുകൾ നൽകുന്നത് .അൾട്രാ HD സേവനങ്ങൾ അടക്കം ജിയോയുടെ പുതിയ ഫൈബർ സർവീസുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

അതുപോലെ തന്നെ ജിയോയുടെ ഈ ഫൈബർ സർവീസുകൾ വഴി ഉപഭോതാക്കൾക്ക് ടെലിവിഷൻ കാഴ്ചകളും ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .DTH സേവനങ്ങളെക്കാൾ മികച്ച രീതിയിലുള്ള ഒരു ദൃശ്യാനുഭവം ജിയോയുടെ ഈ പുതിയ സർവീസുകൾക്ക് കാഴ്ചവെക്കുവാൻ സാധിക്കും എന്നാണ് മുകേഷ് അംബാനി അഭിപ്രായപ്പെടുന്നത് .അതുപോലെ തന്നെ ജിയോയുടെ ഉപഭോതാക്കൾ കാത്തിരുന്ന ജിയോയുടെ പുതിയ 4കെ ടെക്നോളജിയിൽ എത്തിയ സെറ്റ് ബോക്സ്  അവതരിപ്പിച്ചിരിക്കുന്നു .700രൂപമുതൽ 1000 രൂപവരെയാണ് ഇതിന്റെ പ്ലാനുകൾ ആരംഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo