നിങ്ങളുടെ PF അഡ്വാൻസ് ഓൺലൈൻ വഴി എടുക്കാം ;എങ്ങനെ?

നിങ്ങളുടെ PF അഡ്വാൻസ് ഓൺലൈൻ വഴി എടുക്കാം ;എങ്ങനെ?
HIGHLIGHTS

ഓൺലൈൻ വഴി എങ്ങനെയാണു PF അഡ്വാൻസ് എടുക്കുന്നത്

ജോലി ചെയ്യുന്നവരുടെ ഒരു സേവിങ് എന്ന് പറയുന്നത് തന്നെ PF  പൈസ ആണ് .രണ്ടു തരത്തിൽ നമുക്ക് PF പൈസ ലഭിക്കുന്നുണ്ട് .ഒന്ന് നമ്മളുടെ ശമ്പളത്തിൽ നിന്നും തന്നെ എടുക്കുന്നതും കൂടാതെ നമ്മൾ ജോലി ചെയ്യന്ന സ്ഥാപനത്തിൽ നിന്നും ലഭിക്കുന്നതും. എന്നാൽ നമുക്ക് ഈ PF പൈസ എടുക്കണമെങ്കിൽ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ നിന്നും റിസൈന്‍ ചെയ്യണം .എന്നാൽ നമ്മുടെ ഈ സേവിങ് പൈസ എത്രയുണ്ട് എന്ന് നമുക്ക് ഓൺലൈൻ വഴി തന്നെ ഇപ്പോൾ പരിശോധിക്കുവാൻ സാധിക്കുന്നതാണ് .

ഓൺലൈൻ വഴി പരിശോധിക്കുന്നതിന് ആദ്യം നിങ്ങൾ ചെയ്യേണ്ടത് UAN അക്കൗണ്ടിൽ ലോഗിൻ ചെയ്യുക .UAN നമ്പർ ഇല്ലാത്തവർക്ക് അത് ക്രിയേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ UAN നമ്പർ ലഭിച്ചുകഴിഞ്ഞാലോ അല്ലെങ്കിൽ UAN ഉള്ളവരോ https://unifiedportal-mem.epfindia.gov.in/memberinterface/ എന്ന വെബ് സൈറ്റിൽ ആദ്യം തന്നെ നിങ്ങളുടെ UAN നമ്പർ കൂടാതെ പാസ്സ്‌വേർഡ് നൽകി ലോഗിൻ ചെയ്യേണ്ടതാണ് .

അതിനു ശേഷം നിങ്ങളുടെ UAN അക്കൗണ്ടിൽ 5 ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അതിൽ ആദ്യം ഉള്ളത് Home എന്ന ഓപ്‌ഷനുകൾ ആണ് .അതിനു ശേഷം ഉള്ളത് വ്യൂ എന്ന ഓപ്‌ഷനുകൾ ആണ് .അതിനു ശേഷം ഉള്ളത് മാനേജ് എന്ന ഓപ്‌ഷനുകൾ ആണ് .മാനേജിന് ശേഷം രണ്ടു ഓപ്‌ഷനുകൾ ഉണ്ട് .അക്കൗണ്ട് കൂടാതെ ഓൺലൈൻ സർവീസ് എന്നി ഓപ്‌ഷനുകൾ ആണിത് .എന്നാൽ ഇതിൽ നിങ്ങളുടെ PF പൈസയുടെ ബാലൻസ് അറിയുന്നതിന് View എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .

അതിൽ ക്ലിക്ക് ചെയ്യുമ്പോൾ നാലു ഓപ്‌ഷനുകൾ വേറെ ലഭിക്കുന്നതാണ് .ആ നാലു ഓപ്‌ഷനിൽ പാസ്സ്‌ബുക്ക്‌ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യേണ്ടതാണ് .അതിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ അതിൽ Select MEMBER ID എന്ന മറ്റൊരു ഓപ്‌ഷൻ ലഭിക്കുന്നതാണ് .ഇതുവരെ നിങ്ങളുടെ UAN നമ്പറുകളിൽ ഉള്ള എല്ലാ വിവരങ്ങളും ഇതുവഴി ലഭിക്കുന്നതാണ് .അതിൽ നിങ്ങളുടെ നിലവില്ലാതെ MEMBER ID സെലെക്റ്റ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യേണ്ടതാണ് .ഇതിൽ നിങ്ങളുടെ PF പൈസ എത്രയുണ്ട് എന്നുള്ള വിവരങ്ങൾ ലഭിക്കുന്നതാണ് .

എന്നാൽ ഈ PF പൈസയുടെ അഡ്വാൻസ് നിങ്ങൾക്ക് എടുക്കുവാനും ഇപ്പോൾ സൗകര്യംമുണ്ട് .അതിനിന്നായി UAN ൽ തന്നെ ഓൺലൈൻ സർവീസ് എന്ന ഒരു ഓപ്‌ഷൻ ഉണ്ട് .അതിൽ ക്ലിക്ക് ചെയ്ത ശേഷം ആദ്യ ഓപ്‌ഷൻ ആയ ക്ലെയിം എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .ശേഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ വെരിഫൈ ചെയ്ത മുന്നോട്ട് പോകുക .അടുത്ത സെക്ഷനിൽ നിങ്ങളുടെ അഡ്രസ് ,എത്ര ക്യാഷ് അഡ്വാൻസ് വേണം എന്ന ഓപ്‌ഷനുകൾ പൂരിപ്പിക്കുക .എന്നാൽ നിങ്ങളുടെ മുഴുവനുള്ള PF ക്യാഷിന്റെ അടിസ്ഥനത്തിൽ മാത്രമേ നിങ്ങൾക്ക് അഡ്വാൻസ് ലഭിക്കുകയുള്ളു .ഇത്തരത്തിൽ അഡ്വാൻസ് ഓൺലൈൻ വഴി തന്നെ എടുക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo