Facebook പേജ് വെരിഫൈ ചെയ്യുവാൻ നിങ്ങൾ ചെയ്യേണ്ടത്

Facebook പേജ് വെരിഫൈ ചെയ്യുവാൻ നിങ്ങൾ ചെയ്യേണ്ടത്
HIGHLIGHTS

നിങ്ങളുടെ പേജ് ഇപ്പോൾ വെരിഫൈഡ് ചെയ്യുവാൻ ചെയ്യുവാൻ സാധിക്കുന്നതാണ്

 

ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഫേസ്ബുക്ക് .ഫേസ്ബുക്കിൽ തന്നെ പല ഓപ്‌ഷനുകളും ഇപ്പോൾ നമുക്ക് ലഭിക്കുന്നുമുണ്ട് .എന്നാൽ നമ്മളുടെ ഫേസ്ബുക്ക് പേജ് എങ്ങനെയാണു വെരിഫൈഡ് ചെയ്യുന്നത് .അതിന്നായി നമുക്ക് ഫേസ്ബുക്ക് സെറ്റിങ്സിൽ തന്നെ ഓപ്‌ഷനുകൾ ലഭിക്കുന്നുണ്ട് ,എന്നാൽ ഫേസ്ബുക്ക് നമ്മളുടെ റിക്വസ്റ്റ് അപ്രൂവ് ചെയ്താൽ മാത്രമാണ് നമുക്ക് ഇത്തരത്തിൽ നമ്മളുടെ ഫേസ്ബുക്ക് പേജ് വെരിഫിക്ഷൻ നടക്കുകയുള്ളൂ .

നമ്മളുടെ ഫേസ്ബുക്ക് പേജ് വെരിഫിക്കേഷൻ ചെയ്യുവാൻ ആദ്യം തന്നെ നിങ്ങളുടെ ഫേസ്ബുക്ക് പേജ് ഓപ്പൺ ചെയ്യുക .സ്മാർട്ട് ഫോണുകളിൽ ഉപപയോഗിക്കുവാൻ ആണെങ്കിൽ വലതു ഭാഗത്തു മുകളിൽ ആയി കാണുന്ന മൂന്ന് ടിക്കിൽ ക്ലിക്ക് ചെയ്യുക .ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ ഇടതു ഭാഗത്തായി കുറെ ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .ആദ്യം നമ്മളുടെ പേര് ,ഫ്രണ്ട്‌സ് ,ഗ്രൂപ്പ് എന്നിങ്ങനെ പല ഓപ്‌ഷനുകൾ അതിൽ ലഭിക്കുന്നു .അതിൽ ഹെൽപ്പ് ആൻഡ് സപ്പോർട്ട് എന്ന ഓപ്‌ഷനിൽ വീണ്ടും ക്ലിക്ക് ചെയ്യുക .

ഹെൽപ്പ് ആൻഡ് സപ്പോർട്ട് ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ഹെൽപ്പ് സെന്റർ എന്ന മറ്റൊരു ഓപ്‌ഷൻ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് .ഹെൽപ്പ് സെന്റർ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത അകത്തുപോകുക .ഹെൽപ്പ് സെന്ററിൽ സെർച്ച് ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അതിൽ നിങ്ങൾക്ക് ആവിശ്യമായ കാര്യം ടൈപ്പ് ചെയ്യുക .ഉദാഹരണത്തിന് ബ്ലൂ ബാഡ്ജ് വേണ്ടവർക്ക് ബ്ലൂ എന്ന് ടൈപ്പ് ചെയ്യുമ്പോൾ തന്നെ താഴെ നിങ്ങളുടെ ബ്ലൂ ബാഡ്ജ് ഓപ്‌ഷൻ റിക്വസ്റ്റ് ലഭിക്കുന്നതാണ് .

അതിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ അവരുടെ പോളിസിയും മറ്റു കാര്യങ്ങളും അതിൽ മെൻഷൻ ചെയ്തിട്ടുണ്ടാകും .അത് എല്ലാം വായിച്ചതിനു ശേഷം താഴെ കോൺടാക്റ്റ് ഫോറം ലഭിക്കുന്നതാണ് .അതിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ ആധാർ കാർഡിന്റെ കോപ്പി കൂടാതെ നിങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ ലിങ്ക് എന്നിവ നൽകേണ്ടതാണ് .ഫേസ്ബുക്കിന്റെ ലിങ്ക് നിങ്ങളുടെ പ്രൊഫൈലിൽ മോർ എന്ന ഓപ്‌ഷനിൽ നിന്നും ലഭിക്കുന്നതാണ് .

ശേഷം നിങ്ങൾക്ക് പ്രൊഫൈൽ ,പേജ് എന്നി രണ്ടു ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അത് സെലെക്റ്റ് ചെയ്ത ശേഷം നിങ്ങൾ എന്തിനു വേണ്ടിയാണു നിങ്ങളുടെ പേജ് വെരിഫൈ ചെയ്യുന്നത് എന്ന കാരണം ടൈപ്പ് ചെയ്തു സബ്മിറ്റ് ചെയ്യുക .ഫേസ്ബുക്ക് റിവ്യൂ ചെയ്ത ശേഷം നിങ്ങളുടെ പേജിനു ബ്ലൂ ടിക്ക് വെരിഫിക്കേഷൻ ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo