ആധാരവും ആധാറും ഇനി ബന്ധിപ്പിക്കണം ;പുതിയ ഉത്തരവ്

ആധാരവും ആധാറും ഇനി ബന്ധിപ്പിക്കണം ;പുതിയ ഉത്തരവ്
HIGHLIGHTS

കേന്ദ്ര ,സംസ്ഥാന സർക്കാറിന്റെ പുതിയ ഉത്തരവാണിത്

 

 

 

 

 

നമുക്ക് ഏറ്റവും അത്യാവിശ്യമായി വേണ്ട ഒരു ഡോകുമെന്റ് ആണ് നമ്മളുടെ ആധാർ കാർഡുകൾ .ഇപ്പോൾ ആധാർ കാർഡുകൾ നമ്മളുടെ ജീവിതത്തിലെ ഒഴിച്ചുകൂടുവാൻ സാധിക്കാത്ത ഒന്നായി മാറിക്കഴിഞ്ഞു .എന്തിനു ഏതിനും ആധാർ കാർഡ് കൂടിയെത്തീരും .അതുപോലെ തന്നെ ആധാർ കാർഡുകൾ നമ്മളുടെ പല കാര്യങ്ങളുമായി ലിങ്ക് ചെയ്യണം എന്നുണ്ട് .

 

ഉദാഹരണത്തിന് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ലിങ്ക് ചെയ്യണം എന്നതുപോലെ പല കാര്യത്തിലും ആധാർ കാർഡുകൾ ലിങ്ക് ചെയ്യേണ്ടത് അത്യാവിശ്യംമാണ് .എന്നാൽ ഇപ്പോൾ ഇതാ ആധാർ കാർഡും നമ്മളുടെ ആധാരവും തമ്മിൽ ലിങ്ക് ചെയ്യണം.ഭൂഉടമകളുടെ തണ്ടപ്പേരാണ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് .ഇതോടെ സംസ്ഥാനത്തു നിങ്ങളുടെ പേരിൽ എവിടെയൊക്കെ എത്ര ഭൂമിയുണ്ട് എന്ന വിവരങ്ങൾ ഇതിലൂടെ ലഭിക്കുന്നു .ഇത്തരത്തിൽ ഭൂമി ഇടപാടുകളിലെ കള്ളക്കളികൾ കണ്ടെത്തുവാനാകും എന്നാണ് കരുതുന്നത് .

 

നിങ്ങളുടെ ആധാർ കാർഡിലെ തെറ്റുണ്ടോ !! എളുപ്പത്തിൽ തിരുത്താം

 

അത്തരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രേശ്നമാണ് ഫോൺ നമ്പറുകൾ .ആധാർ കാർഡുകളിൽ ഫോൺ നമ്പർ നിങ്ങൾക്ക് തെറ്റായ ആണ് നൽകിയത് എങ്കിൽ / നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നില്ല ഒരുപാടു ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും .ഉദാഹരണത്തിന് നിങ്ങൾ PF ഓൺലൈൻ വഴി പിൻ വലിക്കുകയാണെങ്കിൽ OTP പോകുന്നത് നിങ്ങൾ ആധാർ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ ആയിരിക്കും .എന്നാൽ നിങ്ങൾക്ക് നമ്പറുകൾ ഓൺലൈൻ വഴി മാറ്റുവാനും സാധിക്കുകയില്ല .അതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .

 

1.നിങ്ങളുടെ അടുത്തുള്ള ആധാർ സെന്റർ സന്ദർശിക്കുക

 

2.ആധാർ അപ്‌ഡേറ്റ് ഫോറം ഫിൽ ചെയ്തുകൊടുക്കുക

 

3.ആ ഫോറത്തിൽ നിങ്ങൾക്ക് അപ്പ്ഡേറ്റ് ചെയ്യേണ്ട ഫോൺ നമ്പർ എഴുതുക

 

4.എന്നാൽ പഴയ ഫോൺ നമ്പർ എഴുതേണ്ട ആവിശ്യമില്ല

 

5.ഒരു പ്രൂഫും സബ്മിറ്റ് ചെയ്യേണ്ട ആവിശ്യമില്ല

 

6.അതിനു ശേഷം എക്സിക്യൂട്ടീവ് തന്നെ നിങ്ങളുടെ റിക്വസ്റ്റ് രജിസ്റ്റർ ചെയ്യുന്നതാണ്

 

7.നിങ്ങൾക്ക് രജിസ്റ്റർ ചെയ്ത സ്ലിപ് നൽകുന്നതാണ്

 

8.ഈ സർവീസുകൾക്ക് നിങ്ങൾ 25 രൂപ മാത്രമാണ് നൽകേണ്ടത്

 

ഇത്തരത്തിൽ നിങ്ങൾക്ക് നിങ്ങളുടെ പേര് ,അഡ്രസ് ,ഫോൺ നമ്പർ കൂടാതെ ഫോട്ടോ എന്നിവ മാറ്റുവാൻ സാധിക്കുന്നതാണ് .

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo