ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ വൺ പ്ലസ് 3 യുടെ ഏറ്റവും പുതിയ മോഡൽ .വൺ പ്ലസ് 3 സ്മാർട്ട് ഫോണിന്റെ ഏറ്റവും പുതിയ മോഡൽ കൂടി പുറത്തിറക്കി .ഗോൾഡ് കളർ വരുന്ന മോഡൽ ആണ് വിപണിയിൽ ഇറക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം . 6.0 ആൻഡ്രോയിഡ് മാർഷ്മലോ വേർഷനിൽ ആണ് ഇത് പുറത്തിറങ്ങുക .5.5 AMOLED hd ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .
സ്നാപ്പ്ഡ്രാഗൺ 820 പ്രൊസസ്സറിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നത് ഇതിന്റെ റാം 6 ജിബിയാണ് .അതുകൊണ്ടു തന്നെ ഇതിന്റെ പെർഫോമൻസ് മികച്ചതായിരിക്കും .64 ജിബിയുടെ ഇന്റെർണൽ മെമ്മറി സപ്പോർട്ടും ഇതിനു മികച്ച പിന്തുണ നൽകുന്നു
ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ മറ്റു മികച്ച സവിശേഷത ഇതിന്റെ ബാറ്ററി തന്നെയാണ് .3000 mAh കരുത്താർന്ന ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .