മൊബൈൽ ടെക് രംഗത്തെ ഭീമനായ Samsung എപ്പോഴും അത്യാധുനിക ഉപകരണങ്ങൾ അവതരിപ്പിക്കുന്നതിൽ കേമരാണ്. അടുത്തിടെ മടക്കാവുന്ന ഫോണുകൾ പുറത്തിറക്കിയും കമ്പനി വിപണിയെ ഞെട്ടിച്ചു. ഇപ്പോഴിതാ, മൂന്ന് മടക്കുകൾ വരുന്ന ഫോണുകളാണ് സാംസങ്ങിന്റെ പുതിയ പദ്ധതിയിലുള്ളത്. അതായത്, Samsungന്റെ വരാനിരിക്കുന്ന Galaxy Z Flip 5, Galaxy Z Fold 5 ഫോണുകൾക്ക് പുറമെ, ട്രൈ-ഫോൾഡബിൾ സ്മാർട്ട്‌ഫോണുകളും പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
വെറും ഫോൾഡബിൾ സ്മാർട്ഫോൺ പുറത്തിറക്കിയ സാംസങ്ങിന്റെ ട്രൈ-ഫോൾഡബിൾ ഫോൺ ലുക്കിലും വർക്കിലും എങ്ങനെയായിരിക്കുമെന്നതിൽ എന്നാൽ സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാൽ ഇത് ഒരു കോംപാക്റ്റ് സ്‌മാർട്ട്‌ഫോണിൽ നിന്ന് രണ്ട് ഹിംഗുകളുള്ള മടക്കാവുന്ന OLED സ്‌ക്രീനുള്ള വലിയ സ്‌ക്രീനിലേക്ക് മാറും.
ഒരേ സമയം, മടക്കാനും സ്ലൈഡ് ചെയ്യാനും സാധിക്കുന്നതായിരിക്കും ഈ ഫ്ലെക്സിബിൾ ഡിസ്പ്ലേ.
ഈ വർഷം തന്നെ ഫോൺ പുറത്തിറക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്തായാലും മൊബൈൽ ലോകത്തിന് വളരെ രസകരമായ അനുഭവമായിരിക്കും സാംസങ്ങിന്റെ ഈ Tri-Fold ഫോണുകളിലൂടെ ലഭിക്കുക.