Samsung Galaxy Best Offer: Triple ക്യാമറ, 6000mAh ബാറ്ററി Samsung 5G Discount, ബാങ്ക് ഓഫറുകളിൽ വിൽക്കുന്നു!

HIGHLIGHTS

Samsung Galaxy M35 പരിമിത കാല ഓഫറിൽ വിൽക്കുന്നു

6GB+128GB, 8GB+128GB, 8GB+256GB വേരിയന്റുകളാണുള്ളത്

2000 രൂപയുടെ ആകർഷക ഡിസ്കൌണ്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്

Samsung Galaxy Best Offer: Triple ക്യാമറ, 6000mAh ബാറ്ററി Samsung 5G Discount, ബാങ്ക് ഓഫറുകളിൽ വിൽക്കുന്നു!

Samsung Galaxy M35 5G വില കുറച്ച് വാങ്ങാം. 2000 രൂപയുടെ ആകർഷക ഡിസ്കൌണ്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. Exynos 1380 പ്രോസസറുള്ള സ്മാർട്ഫോണാണിത്. നൈറ്റോഗ്രാഫിയും ഇമേജ് ക്ലിപ്പറും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. സിംഗിൾ ടേക്ക്, ഫൺ മോഡ് പോലുള്ള ഫോട്ടോഗ്രാഫി ഫീച്ചറുകളും ഇതിലുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy M35 ഓഫർ

Samsung Galaxy M35 പരിമിത കാല ഓഫറിൽ വിൽക്കുന്നു. ഫോണിന്റെ മൂന്ന് സ്റ്റോറേജുകൾക്കും ആമസോൺ വിലക്കിഴിവ് പ്രഖ്യാപിച്ചു. 6GB+128GB, 8GB+128GB,
8GB+256GB വേരിയന്റുകളാണുള്ളത്. ഇവയ്ക്ക് ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ബാങ്ക് ഓഫറും ലഭിക്കുന്നു.

samsung galaxy m35 5g get instant discount

Samsung Galaxy M35 സ്പെസിഫിക്കേഷൻ

120Hz sAMOLED ഡിസ്‌പ്ലേയോടെ വരുന്ന ഫോണാണിത്. ഈ മിഡ് റേഞ്ച് ഫോണിൽ 1000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. അതിനാൽ വലിയ വെളിച്ചത്തിൽ പോലും, ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് ഫോൺ ഉപയോഗിക്കാം.

സ്‌ക്രാച്ചുകളെയും മഴവെള്ളത്തിനെയും പ്രതിരോധിക്കാൻ ഇതിൽ ഗോറില്ല ഗ്ലാസുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് + പ്രൊട്ടക്ഷനാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വിക്‌റ്റസ് + പ്രൊട്ടക്ഷനോടെ വരുന്ന ആദ്യ ഗാലക്‌സി എം സീരീസ് ഫോണാണിത്. ഇമ്മേഴ്‌സീവ് ഓഡിയോ അനുഭവത്തിനായി ഡോൾബി അറ്റ്‌മോസോട് കൂടിയ സ്റ്റീരിയോ സ്പീക്കറുകളുണ്ട്.

ഫോണിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. നൈറ്റ് പോർട്രെയ്‌റ്റുകൾക്കും വീഡിയോഗ്രാഫിക്കും നൈറ്റ്ഗ്രാഫിയ്ക്കും ഇതിൽ സൌകര്യമുണ്ട്. ഫോട്ടോ റീമാസ്റ്റർ, ഒബ്‌ജക്റ്റ് ഇറേസർ, സിംഗിൾ ടേക്ക് ഫീച്ചറുകൾ ഫോണിൽ ലഭിക്കുന്നു. അതുപോലെ ഇമേജ് ക്ലിപ്പർ, ഫൺ മോഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

6000mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്. ഫോൺ 25W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. 5nm അടിസ്ഥാനമാക്കിയുള്ള എക്സിനോസ് 1380 പ്രോസസറാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഇത് വേഗത്തിലും കാര്യക്ഷമമവുമായ പെർഫോമൻസ് ഉറപ്പാക്കുന്നു.

samsung galaxy m35 5g get instant discount

3 വേരിയന്റുകൾക്കും Best ഓഫർ

ഗാലക്‌സി M35 5G മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. അതുപോലെ ഫോണിന് മൂന്ന് കളർ വേരിയന്റുകളുമുണ്ട്. മൂൺലൈറ്റ് ബ്ലൂ, ഡേബ്രേക്ക് ബ്ലൂ, തണ്ടർ ഗ്രേ നിറങ്ങളിലാണ് ഫോണുകളുള്ളത്.

ആമസോണിൽ 6GB+128GB സ്റ്റോറേജ് ഫോൺ 19,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. എല്ലാ ബാങ്ക് കാർഡ് പേയ്മെന്റിനും 2000 രൂപ കിഴിവ് ലഭിക്കുന്നു. ഇങ്ങനെ സാംസങ് ഗാലക്സി M35 17,999 രൂപയ്ക്ക് വാങ്ങാം. പർച്ചേസിനുള്ള ലിങ്ക്, 6GB+128GB.

8GB+128GB 21,499 രൂപയ്ക്കാണ് ഓഫറിൽ വിൽക്കുന്നത്. ഇതിനും 2000 രൂപ ബാങ്ക് ഓഫർ കൂടിചേർത്ത് 19,499 രൂപയ്ക്ക് വാങ്ങാം. 8GB+256GB സ്റ്റോറേജുള്ള ഗാലക്സി M35 ആമസോൺ 24,499 രൂപയ്ക്ക് വിൽക്കുന്നു. പർച്ചേസിനുള്ള ലിങ്ക്, 8GB+128GB.

ഇതിനും 2000 രൂപ ബാങ്ക് ഓഫർ അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ 22,499 രൂപയ്ക്ക് നിങ്ങൾക്ക് ഉയർന്ന വേരിയന്റ് സ്വന്തമാക്കാം. വാങ്ങാനുള്ള ലിങ്ക്, 8GB+256GB.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo