ആപ്പിളിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഐഫോൺ14ന്റെ വിവിധ വേരിയന്റുകൾ വിപണിയിൽ മികച്ച വിജയമാണ് കൈവരിച്ചത്. ഒരു വർഷക്കാലയളവിനുളളിൽ ആപ്പിൾ ഐഫോൺ 15 (iPhone 15) ലോഞ്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. പുതിയ ഐഫോൺ മോഡലായ ഐഫോൺ 15 ഫോട്ടോഗ്രാഫേഴ്സിന് വിസ്മയത്തിന്റെ മായാജാലം ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ശക്തമായ ബാക്ക്ലൈറ്റ് സാധാരണയായി ഫോട്ടോഗ്രാഫേഴ്സ് നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. ഇതിനെ മറികടക്കുന്ന ഒരു നൂതന സെൻസറുമായിട്ടാകും ഐഫോൺ 15 അവതരിപ്പിക്കുക. ലഭ്യമാകുന്ന റിപ്പോർട്ടുകൾ പ്രകാരം സോണിയുടെ അതി നൂതന ടെക്നോളജി അധിഷ്ഠിതമായ ഒരു സെൻസർ ഉൾപ്പെടുത്തിയാകും പുതിയ ഐഫോൺ മോഡൽ ഉപഭോക്താക്കളിലേക്ക് എത്തുക. ക്യാമറാ സെൻസറിനൊപ്പം അടിസ്ഥാനപരമായ രൂപകൽപ്പനയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് പുതിയ ഐഫോൺ മോഡലിലൂടെ ആപ്പിൾ ശ്രമിക്കുന്നത്. നിലവിലുള്ള ചതുരാകൃതിയിലുള്ള രൂപത്തിന് പകരമായി കർവ്ഡ് രൂപത്തിൽ ഉള്ള ടൈറ്റാനിയം ഫ്രെയിം കൊണ്ടുവരാനാണ് പുതിയ ഐഫോണിലൂടെ ഉദ്ദേശിക്കുന്നത്.
ഫ്ലാഷ് പിന്തുണയോടെ എത്തുന്ന പ്രധാന ക്യാമറയിൽ ടച്ച് ഫോക്കസിംഗ് സംവിധാനം ഉണ്ടാകും. 12MP മുൻ ക്യാമറയുമായി അതിശയകരമായ സെൽഫികൾ ക്ലിക്ക് ചെയ്യാനും വീഡിയോ കോളുകൾ ചെയ്യാനും കഴിയും. ആപ്പിൾ ഐഫോൺ15ൽ സോണിയുടെ ഏറ്റവും പുതിയ സെൻസർ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു എന്നതാണ് ഈ ക്യാമറകളുടെ ഏറ്റവും വലിയ സവിശേഷത. എക്സ്പോഷർ ലെവലുകൾ നിയന്ത്രിക്കാനും അത് സന്തുലിതമാക്കി കൃത്യമായ എക്സ്പോഷറോട് കൂടിയ മികച്ച ചിത്രങ്ങൾ പകർത്താനും ഈ സെൻസറുകൾക്ക് കഴിയുമെന്ന് കരുതുന്നു. വരാനിരിക്കുന്ന ഐഫോൺ 15 ന്റെ ഹൈ എൻഡ് മോഡലുകളിൽ മാത്രമായിരിക്കുമോ സോണിയുടെ സെൻസറുകൾ ഉൾപ്പെടുത്തുക എന്നതിൽ സംശയമുണ്ട്.
കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.
Expected Price: | ₹82990 |
Release Date: | 21 Mar 2022 |
Variant: | 256 GB/12 GB RAM |
Market Status: | Upcoming |