സോണിയുടെ വയർലെസ്സ് ഹെഡ് ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി

സോണിയുടെ വയർലെസ്സ് ഹെഡ് ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി
HIGHLIGHTS

സോണിയുടെ വയർലെസ്സ് ഹെഡ് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു

Sony WH-XB910N എന്ന മോഡലുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

സോണിയുടെ പുതിയ വയർലെസ്സ് ഹെഡ് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Sony WH-XB910N എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .മികച്ച സൗണ്ട് ക്വാളിറ്റി കൂടാതെ മറ്റു ശബ്ദങ്ങളെ പൂർണമായും ഒഴിവാക്കി നിങ്ങൾ കേൾക്കുന്നത് മാത്രം മികച്ച ക്വാളിറ്റിയിൽ ഉറപ്പാക്കുന്നു.

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെയും കൂടാതെ ഐ ഓ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും ഫോണുകളിലും മറ്റും ഇത് സപ്പോർട്ട്  ആകുന്നതാണ് .കൂടാതെ മറ്റൊരു സവിശേഷത ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് കൂടിയാണ് .30 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .

വില നോക്കുകയാണെങ്കിൽ Sony WH-XB910N മോഡലുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 14,990 രൂപയാണ് .സോണിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി Sony WH-XB910N  വയർലെസ്സ് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഷോപ്പുകൾ വഴിയും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo