ഷവോമി എം.ഐ മാക്സ് 2 വിപണിയിലെത്തി

മുഖേനെ Syed Shiyaz Mirza | പ്രസിദ്ധീകരിച്ചു 31 May 2017
HIGHLIGHTS
  • എം.ഐ മാക്സിന്റെ പിൻഗാമിയായ മാക്സ് 2 വിനുള്ളത് 5300 എം.എ .എച്ച് ബാറ്ററി

ഷവോമി എം.ഐ  മാക്സ് 2  വിപണിയിലെത്തി

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണായ എം.ഐ  മാക്സ് 2 (Xiaomi Mi Max 2 )  മെയ് 25 നു ഷവോമി ചൈനയിൽ വിപണിയിലെത്തിച്ചു.മുൻ മോഡലായ  എം.ഐ മാക്സിന് പിൻഗാമിയായെത്തിയ  ഈ  ഹാൻഡ് സെറ്റ് ആദ്യ ഫോണിനു സമാനമായ  ഡിസൈൻ ഭാഷ നിലനിർത്തുമ്പോൾ ഹാർഡ്വെയറിൽ മെച്ചപ്പെടുത്തലുകൾ നടത്താൻ ശ്രമിച്ചിട്ടുണ്ട്. 6.44 ഇഞ്ച് ഫുൾ HD ഡിസ്പ്ലേയോടെയാണ് ഫാബ്‌ലറ്റ് ശ്രേണിയിലുള്ള ഈ ഫോൺ വിപണിയിലെത്തിയത്. 

4 ജി.ബി. റാം, 64 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിവയോടെയെത്തുന്ന ഈ ഗാഡ്ജറ്റിൽ സോണിയുടെ IMX386 Exmor RS സെൻസറുള്ള 12 എംപി f / 2.2 ക്യാമറയാണുള്ളത്. 30fps,4K വീഡിയോകൾ റെക്കോർഡ് കഴിയുന്ന ഈ ക്യാമറയ്ക്ക് 120fps സ്ലോ മോഷൻ 1080p വീഡിയോകളും  ചിത്രീകരിക്കാൻ കഴിയും.ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷ് ഉപയോഗിക്കുന്ന ഈ പ്രധാന ക്യാമറയ്‌ക്കൊപ്പം മുന്നിലായി ഒരു 5 എംപി f / 2.0 ക്യാമറയും  ഉണ്ട്. മുൻ മോഡലിലെ മോണോ സ്പീക്കർ ഒഴിവാക്കി  സ്റ്റീരിയോ സ്പീക്കറുകളുമായാണ് ഈ മോഡലിന്റെ വരവ്.

ക്വാൾകോം ഒക്ടാകോർ  സ്നാപ്ഡ്രാഗൺ 625 ചിപ്സെറ്റ്  കരുത്ത് പകരുന്ന  ഷവോമിയുടെ ഈ പുതിയ മോഡലിനു അഡ്രിനോ 506 ജിപിയു ഗെയിമിങ് മികവ് വർധിപ്പിക്കുന്നു. 5300 എം.എ .എച്ച് ശേഷിയുള്ള  കൂറ്റൻ ബാറ്ററിയാണ് ഫോണിനു ഊർജ്ജം പകരുക.  VoLTE പിന്തുണയോടെ 4G LTE നെറ്റ്വർക്ക് സേവനം നൽകുന്നതും   ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുന്നതുമായ ഈ ഉപകരണം CNY 1,699 നാണ്   ചൈനയിൽ വിൽപ്പനയ്‌ക്കെത്തിയത്. ആഗോള വിപണിയിൽ പ്രഖ്യാപിക്കപ്പെടുമ്പോൾ ഷവോമി എം.ഐ  മാക്സ് 2 വിന് ഏകദേശം 16,000 രൂപയാണ് പ്രതീക്ഷിക്കുന്നത്.

logo
Syed Shiyaz Mirza

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status