സ്പോർട്ട്സ് വാക്ക്മാൻ ബ്ലൂടൂത്ത് ഇയർഫോണുമായി സോണി

മുഖേനെ Syed Shiyaz Mirza | പ്രസിദ്ധീകരിച്ചു 13 Jun 2017
HIGHLIGHTS
  • ഡബ്ല്യുഎസ് 623 എന്ന സ്പോർട്സ് വാക്മാൻ ബ്ലൂടൂത്ത് ഉത്പന്നമാണ് സോണി അവതരിപ്പിച്ചത്

സ്പോർട്ട്സ് വാക്ക്മാൻ ബ്ലൂടൂത്ത് ഇയർഫോണുമായി സോണി
സ്പോർട്ട്സ് വാക്ക്മാൻ ബ്ലൂടൂത്ത് ഇയർഫോണുമായി സോണി

ജാപ്പനീസ് നിർമ്മാതാവായ സോണിയുടെ  ഓഡിയോ ഉത്പന്നങ്ങൾ ഏറെ പ്രശസ്തമാണല്ലോ. ഓഡിയോ ഉത്പന്നങ്ങളുടെ  ഈ പ്രമുഖ  നിരയിലേക്ക് വാക്ക്മാൻ  പരമ്പരയിലെ ഒരു  പുതിയ ബ്ലൂടൂത്ത്  ഓഡിയോ ഉപകരണവുമായി  സോണി എത്തിയിരിക്കുകയാണ്.

വർഷങ്ങൾക്കു മുൻപ് തന്നെ അവരുടെ വാക്മാൻ സീരീസ് സ്മാർട്ട്ഫോണുകളിൽ ഉപയോഗിച്ച് പോന്ന ഓഡിയോ ഉപകരണങ്ങളുടെ നൂതന മോഡലാണ് പുതുതായി വിപണിയിലെത്തിയ ഡബ്ല്യുഎസ് 623 (WS623) സ്പോർട്സ് വാക്മാൻ ബ്ലൂടൂത്ത് ഇയർഫോണുകൾ. 8990 രൂപയ്ക്ക് വാങ്ങാനാകുന്ന ഈ ബ്ലൂടൂത്ത് ഓഡിയോ ഉൽപന്നം ഇപ്പോൾ ഇന്ത്യൻ വിപണിയിലും ലഭ്യമാണ്.

ഡബ്ല്യുഎസ് 623 എന്നത് വയർലെസ് ഇയർഫോണുകൾ  കായികപരിശീലനങ്ങളിലോ വ്യായാമങ്ങളിലോ ഏർപ്പെടുന്നവർ മുന്നിൽക്കണ്ടുകൊണ്ട് നിർമ്മിച്ചവയാണ്. ജലം, പൊടി എന്നിവയെ  പ്രതിരോധിക്കാനുള്ള കഴിവുള്ളതു കൊണ്ട് ഐപി 65/68 സർട്ടിഫിക്കേഷനോടെയാണ്‌ ഈ ഉത്പന്നം വിപണിയിലെത്തിയിരിക്കുന്നത്.  -5 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിൽ  താപനിലയുള്ള  സാഹചര്യങ്ങളിൽ മികച്ച  പ്രകടനം നടത്താൻ കരുത്തുറ്റതാണ് സോണിയുടെ ഈ പുതിയ ഉത്പന്നം.

Syed Shiyaz Mirza
Syed Shiyaz Mirza

Email Email Syed Shiyaz Mirza

Follow Us Facebook Logo

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements