ഗാലക്‌സി നോട്ട് 8 രൂപകൽപ്പന ഗാലക്‌സി എസ് 8 +നു സമാനമോ ?

Syed Shiyaz Mirza മുഖേനെ | പ്രസിദ്ധീകരിച്ചു 25 Jul 2017 12:17 IST
HIGHLIGHTS
  • പുറത്ത് വന്ന ചില ചിത്രങ്ങളാണ് ഗാലക്‌സി എസ് 8 + നു സമാനമായ മുൻ വശവുമായാണ് ഗാലക്‌സി നോട്ട് 8 എത്തുകയെന്നു സൂചിപ്പിക്കുന്നത്

ഗാലക്‌സി നോട്ട് 8 രൂപകൽപ്പന  ഗാലക്‌സി എസ് 8 +നു സമാനമോ ?
ഗാലക്‌സി നോട്ട് 8 രൂപകൽപ്പന ഗാലക്‌സി എസ് 8 +നു സമാനമോ ?

 

 

സാംസങ്ങിൽ നിന്നും ഉടൻ പുറത്ത് വരാനിരിക്കുന്ന പുതിയ മോഡൽ സ്മാർട്ട്ഫോണായ ഗാലക്‌സി നോട്ട് 8  ഗാലക്‌സി എസ് 8 +നു സമാനമായ രൂപകൽപ്പനയോടെയാണ് ഉപഭോക്ത്താക്കളിലേക്ക് എത്തുകയെന്നു സൂചനകൾ. എക്സിനോക്സ് 9 ചിപ്പ് ഘടിപ്പിച്ചു വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ഫോണിന്റെ മുൻവശമാണ് ഗാലക്‌സി എസ് 8 +നോട് സാദൃശ്യം പ്രകടമാക്കുന്നത്.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

പുറത്ത് വന്ന ചില ചിത്രങ്ങളാണ് ഗാലക്‌സി എസ് 8 + നു സമാനമായ മുൻ വശവുമായാണ് ഗാലക്‌സി നോട്ട് 8  എത്തുകയെന്നു  സൂചിപ്പിക്കുന്നത്. ഈ ചിത്രങ്ങളിൽ കൃത്യമായി  വേർതിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ  ഗാലക്‌സി നോട്ട് 8 ന്റെ മുൻഭാഗം ഗാലക്‌സി എസ് 8 +നു സമാനമാണ് എന്ന് വ്യകതമാണ്.

6.2 അല്ലെങ്കിൽ 6.4 സ്‌ക്രീൻ സൈസ് പ്രതീക്ഷിക്കുന്ന ഫോൺ സ്നാപ്പ്ഡ്രാഗൺ  835 അല്ലെങ്കിൽ  സാംസങ്ങ് എക്സിനോക്സ് 8895 ചിപ്സെറ്റ് ഉൾപ്പെടുത്തിയാകും  വിപണിയിലെത്തുക. ഫിംഗർ പ്രിന്റ് സ്കാനർ ഹോം ബട്ടണിൽ നിന്നും മാറ്റി പിൻവശത്ത് ഘടിപ്പിച്ചാകും ഈ ഫോൺ അവതരിപ്പിക്കപ്പെടുക എന്നും സൂചനകളുണ്ട്.

കൂടുതൽ ടെക്നോളജി വാർത്തകൾക്കും, ഉൽപ്പന്ന റിവ്യൂകൾക്കും, സയൻസ്-ടെക് ഫീച്ചറുകൾക്കും, അപ് ഡേറ്റുകൾക്കുമായി Digit.in ഫോളോ ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ Google News പേജ് സന്ദർശിക്കുക.

Syed Shiyaz Mirza
Syed Shiyaz Mirza

Email Email Syed Shiyaz Mirza

Follow Us Facebook Logo

Advertisements

ട്രെൻഡിങ് ആർട്ടിക്കിൾ

Advertisements

ഏറ്റവും പുതിയ ആർട്ടിക്കിൾ വ്യൂ ഓൾ

VISUAL STORY വ്യൂ ഓൾ