ZTE യുടെ 6 ഇഞ്ച് ഫുൾഎച്ച് ഡി ഫോൺ വിപണിയിലെത്തി

മുഖേനെ Syed Shiyaz Mirza | പ്രസിദ്ധീകരിച്ചു 16 May 2017
HIGHLIGHTS
  • 6 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ളേയും 2 ജിബി റാമുമായി ZTE യുടെ ബ്ലേഡ് ശ്രേണിയിലെ പുതിയ സ്മാർട്ട് ഫോൺ ആഗോള വിപണിയിൽ തരംഗമാകാൻ സാധ്യത

ZTE യുടെ 6 ഇഞ്ച് ഫുൾഎച്ച് ഡി ഫോൺ വിപണിയിലെത്തി

ആഗോള ടെലകോം ബ്രാൻഡായ  ZTE യിൽ നിന്നും 'ബ്ലേഡ്' ശ്രേണിയിലെ പുതിയ ഹാൻഡ് സെറ്റ് 'ZTE ബ്ലേഡ് എക്സ് മാക്സ്' (ZTE  Blade X Max) വിപണിയിലെത്തി. തുടക്കത്തിൽ അമേരിക്കയിൽ മാത്രം ലഭ്യമാകുന്ന ഫോൺ ഈ വർഷം  പകുതിയോടെ മറ്റു രാജ്യങ്ങളിലും  എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഫിംഗർ  പ്രിൻറ് സ്കാനർ ഉൾപ്പെടുത്തി എത്തുന്ന ഫോണിന് 1920 x 1080 പിക്സൽ റെസലൂഷൻ നൽകുന്ന 6 ഇഞ്ച് ഫുൾഎച്ച് ഡി ഡിസ്പ്ളേയാണുള്ളത്.

1.4 ജിഗാ ഹെർട്സ്  വേഗത നൽകുന്ന ഒക്റ്റാകോർ സ്നാപ് ഡ്രാഗൺ 435 പ്രോസസർ കരുത്തേകുന്ന ഫോണിന് 2 ജിബി റാമും 32 ജിബി ആന്തരിക സംഭരണ ശേഷിയുമുണ്ട് . ഫ്‌ളാഷോടു കൂടിയ 13 മെഗാപിക്സൽ പ്രധാന ക്യാമറയും 5  മെഗാപിക്സൽ വ്യക്തത നൽകുന്ന സെൽഫിഷൂട്ടറുമാണ് ZTE യുടെ ബ്ലേഡ് ശ്രേണിയിലുള്ള ഈ ഫോണുപയോഗിച്ചുള്ള  ഫോട്ടോഗ്രാഫിക്ക് പിന്തുണയേകുന്നത്.

ഇരട്ട സിം  സപ്പോർട്ടോടു കൂടിയ ഈ  4ജി ഫോണിന്റെ ബാറ്ററി 3400 എം.എ.എച്ച് ശേഷിയുള്ളതാണ്. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ നൗഗട്ടിൽ പ്രവർത്തിക്കുന്ന ഫോണിന് ഇന്ത്യയിൽ 9500 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

ZTE Blade X Max Key Specs, Price and Launch Date

Expected Price: ₹9650
Release Date: 11 May 2017
Variant: 32GB
Market Status: Discontinued

Key Specs

  • Screen Size Screen Size
    6" (1080 x 1920)
  • Camera Camera
    13 | 5 MP
  • Memory Memory
    32 GB/2 GB
  • Battery Battery
    3400 mAh
Syed Shiyaz Mirza
Syed Shiyaz Mirza

Email Email Syed Shiyaz Mirza

Follow Us Facebook Logo

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status