ഹുവാവെ വൈ 7 വിപണിയിലെത്തി

മുഖേനെ Syed Shiyaz Mirza | പ്രസിദ്ധീകരിച്ചു 17 May 2017
HIGHLIGHTS
 • ഹുവാവെയിൽ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു എൻട്രി ലെവൽ ഫോൺ ഹുവാവെ വൈ 7 പുറത്തിറങ്ങി.

ഹുവാവെ വൈ 7 വിപണിയിലെത്തി
ഹുവാവെ വൈ 7 വിപണിയിലെത്തി

താരതമ്യേന  വില കുറഞ്ഞ 'വൈ' ശ്രേണിയിലെ പുതിയ ഫോൺ വൈ 3  ഹുവാവെ ചൈനയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഈ പരമ്പരയിലെ മറ്റൊരു ഫോണും  ഹുവാവെ വിപണിയിലെത്തിച്ചു. ഹുവാവെ വൈ 7 -നും ചൈനയിലാണ് പുറത്തിറങ്ങിയത്; താമസിയാതെ മറ്റു രാജ്യങ്ങളിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. 

1280 x 720 പിക്സൽ റെസല്യൂഷനുള്ള 5.5 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ലെയാണ് ഇതിന്റേത്. ഒക്ടാ  കോർ സ്നാപ്ഡ്രാഗൺ 435 പ്രൊസസർ കരുത്ത് പകരുന്ന ഫോണിന്  2 ജിബി റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നീ സവിശേഷതകളാണുള്ളത്. 

ഹുവാവേ വൈ 7 സ്മാർട്ട് ഫോണിന്  എൽഇഡി ഫ്ളാഷ്, പിഡിഎ എഫ്  പ്രത്യേകതകളുള്ള 12 മെഗാപിക്സൽ  ഓട്ടോഫോക്കസ് ക്യാമറയുമുണ്ട്. 8 എം.പി മുൻ ക്യാമറയുള്ള ഈ ഫോണിന്റെ ബാറ്ററി  4000 എം.എ.എച്ച് ശേഷിയുള്ളതാണ്. ആൻഡ്രോയിഡ് നൗഗട്ട് പതിപ്പിൽ പ്രവർത്തിക്കുന്ന  ഈ ഫോൺ  4 ജി എൽടിഇ കണക്റ്റിവിറ്റിയുള്ള  ഇരട്ട സിം സപ്പോർട്ടോടു കൂടിയതാണ്.

Huawei Y7 Key Specs, Price and Launch Date

Release Date: 16 May 2017
Variant: 16GB
Market Status: Discontinued

Key Specs

 • Screen Size Screen Size
  5.5" (720 x 1280)
 • Camera Camera
  12 | 8 MP
 • Memory Memory
  16 GB/2 GB
 • Battery Battery
  4000 mAh
Syed Shiyaz Mirza
Syed Shiyaz Mirza

Email Email Syed Shiyaz Mirza

Follow Us Facebook Logo

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status