മോട്ടോ സി യുടെ അപ്ഗ്രേഡഡ് വെർഷൻ 'മോട്ടോ സി പ്ലസ്' പുറത്തിറക്കി

മുഖേനെ Syed Shiyaz Mirza | പ്രസിദ്ധീകരിച്ചു 17 May 2017
HIGHLIGHTS
  • മോട്ടോറോളയുടെ സി ശ്രേണിയിലെ മറ്റൊരു മികച്ച ഫോൺ 'മോട്ടോ സി പ്ലസ്' വിപണിയിലെത്തി.4000 എം എ എച്ച് ശേഷിയുള്ള കൂറ്റൻ ബാറ്ററിയോടെയാണ് ഫോൺ ഉപഭോക്താക്കളിലെത്തുന്നത്

മോട്ടോ സി യുടെ അപ്ഗ്രേഡഡ് വെർഷൻ 'മോട്ടോ സി പ്ലസ്' പുറത്തിറക്കി
മോട്ടോ സി യുടെ അപ്ഗ്രേഡഡ് വെർഷൻ 'മോട്ടോ സി പ്ലസ്' പുറത്തിറക്കി

എൻട്രി ലെവൽ ഫോണായ മോട്ടോ സിയുടെ ഉയർന്ന സവിശേഷതകളോടെയുള്ള മോഡൽ ;  'മോട്ടോ സി പ്ലസ്'  മോട്ടോറോള  വിപണിയിലെത്തിച്ചു . 1280 x 720 പിക്സൽ റെസലൂഷനുള്ള 5 ഇഞ്ച് ഐപിഎസ് ഡിസ്പ്ലെയാണ് ഫോണിനുള്ളത്. 1 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന ഫോണിന്  ക്വാഡ് കോർ മീഡിയടെക് പ്രോസസർ ആണ് കരുത്ത് പകരുന്നത്.

4000 എം എ എച്ച് ശേഷിയുള്ള കൂറ്റൻ  ബാറ്ററിയിൽ വിപണിയിലെത്തിയ ഫോണിന് എൽ. ഇ. ഡി.  ഫ്ളാഷുള്ള  8 എം.പി ഓട്ടോ ഫോക്കസ് പ്രധാന ക്യാമറയും,എൽ. ഇ. ഡി.  ഫ്ളാഷോടു കൂടിയ 2 മെഗാപിക്സൽ മുൻക്യാമറയും ഉണ്ട്.

ആൻഡ്രോയിഡ് 7.0 നൗഗട്ട്  പതിപ്പിലാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. 4 ജി എൽടിഇ, വോൾട്ട് എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളുള്ള  ഈ ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണിന് 119 യൂറോ അതായത് ഏകദേശം 8000 രൂപയോളമാണ് വില.മോട്ടോ സി പോലെ മെറ്റാലിക് ചെറി,പേൾ വൈറ്റ്, ഫൈൻ ഗോൾഡ്, സ്റ്റാറി  ബ്ലാക്ക് എന്നീ  കളർ ഓപ്ഷനുകളിൽ  ഈ ഫോണും  വാങ്ങാനാകും.

Syed Shiyaz Mirza
Syed Shiyaz Mirza

Email Email Syed Shiyaz Mirza

Follow Us Facebook Logo

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements