വൻ വിലക്കുറവിൽ എൽജി ജി 6 വാങ്ങാനവസരം

മുഖേനെ Syed Shiyaz Mirza | പ്രസിദ്ധീകരിച്ചു 24 May 2017
HIGHLIGHTS
  • 51990 രൂപയ്ക്ക് വിപണിയിലെത്തിയ എൽജി ജി 6 ഇപ്പോൾ 41990 രൂപയ്ക്ക് വാങ്ങാം

വൻ വിലക്കുറവിൽ എൽജി ജി 6 വാങ്ങാനവസരം
വൻ വിലക്കുറവിൽ എൽജി ജി 6 വാങ്ങാനവസരം

എൽജി ജി 6 ഇന്ത്യയിൽ ലോഞ്ച് ചെയ്തതിന് ശേഷം ഏറെ താമസിയാതെ കമ്പനി ഈ  ഫോണുകൾക്ക് വിലകുറച്ചു.  ഇപ്പോൾ ഒരു നിശ്ചിത കാലയളവിലേക്കാണ് എൽജിയിൽ നിന്നുള്ള മുൻനിര സ്മാർട്ട്ഫോണായ  ജി 6 ന്റെ വില കുറച്ചിരിക്കുന്നത്. ആമസോൺ വഴി വാങ്ങുന്നവർക്കും  കുറഞ്ഞ വിലയിൽ ഈ കിടിലൻ ഫോൺ ഇപ്പോൾ സ്വന്തമാക്കാം.

മുംബൈ ആസ്ഥാനമായുള്ള റീട്ടെയിലിങ് കമ്പനിയായ മഹേഷ് ടെലികോം പുറത്തിറക്കിയ ഒരു പരസ്യമാണ്  ഈ വിലക്കുറവ് ജനങ്ങളിലെത്തിച്ചത്. എൽജി ഒരു താല്ക്കാലിക വിലക്കുറവ് പ്രഖ്യാപിച്ചു  എന്നതാണ് ഈ പരസ്യം വ്യക്തമാക്കിയിരിക്കുന്നത് .പുതിയ BYOD ഓഫർ പ്രകാരമായിരിക്കും 10000 രൂപ വിലക്കുറവിൽ എൽജി ജി 6 വാങ്ങാനാവുക . ജൂൺ 15 വരെ ഈ ഓഫർ ലഭ്യമായിരിക്കും.

എൽ ജി പുറത്തിറക്കിയ ഈ  മുൻനിര സ്മാർട്ട്ഫോൺ  51990 രൂപയ്ക്കാണ്‌ രാജ്യത്തെ വിപണിയിലെത്തിയത് വില വെട്ടിക്കുറച്ചതോടെ ഫലത്തിൽ 41990 രൂപയ്ക്ക് ഈ ഫോൺ ഇപ്പോൾ സ്വന്തമാക്കാൻ കഴിയും. ഏപ്രിൽ അവസാന വാരം ഇന്ത്യൻ വിപണിയിലെത്തിയ ഈ മുൻനിര സ്മാർട്ട് ഫോൺ ഒരു മാസം തികയും മുൻപേ  വില കുറച്ചത് വിപണിയിലെ മത്സരത്തിനു ചൂടേറിയിട്ടുണ്ടെന്ന സൂചനയാണ് നൽകുന്നത്.

Syed Shiyaz Mirza
Syed Shiyaz Mirza

Email Email Syed Shiyaz Mirza

Follow Us Facebook Logo

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements