3 ജിബി റാം വേരിയന്റുമായി ലാവ Z 10

മുഖേനെ Syed Shiyaz Mirza | പ്രസിദ്ധീകരിച്ചു 31 May 2017
HIGHLIGHTS
  • പുതിയ ഫോൺ എത്തിയത് 30 ദിവസത്തെ റീപ്ലേസ്മെന്റ് പോളിസിയോടെ

3 ജിബി റാം വേരിയന്റുമായി ലാവ Z 10
3 ജിബി റാം വേരിയന്റുമായി ലാവ Z 10

ഈയിടെ ലാവ പുറത്തിറക്കിയ Z 10 എന്ന സ്മാർട്ട്ഫോണിന്റെ 3 ജിബി റാം വേരിയന്റ് വിപണിയിലെത്തി. മുൻപ് പുറത്തിറക്കിയ 2 ജിബി റാമോട് കൂടിയ ഫോണിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോൾ വില്പനയ്‌ക്കെത്തിയിരിക്കുന്നത്. 

365 ദിവസത്തെ  സ്ക്രീൻ റീപ്ലേസ്മെന്റ് പോളിസിയോടെ വിപണിയിലെത്തിയിരിക്കുന്ന ഈ ഫോണിൽ  1 വർഷം വരെ തകരാറുണ്ടാകുന്ന മൊബൈൽ സ്ക്രീൻ മാറ്റി സ്ഥാപിക്കാനാകുമെന്നാണ് വാഗ്‌ദാനം. അതോടൊപ്പം  30 ദിവസങ്ങൾക്കുള്ളിൽ ഫോണിനു ഏതെങ്കിലും ഹാർഡ്വെയർ തകരാറുണ്ടായാൽ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ മാറ്റി പകരം  പുതിയ ഫോൺ നൽകുന്ന  30 ദിവസത്തെ റീപ്ലേസ്മെന്റ് പോളിസിയും ലാവ വാഗ്ദാനം ചെയ്യുന്നു.

1.3 ജിഗാഹെർട്സ് ക്വാഡ് കോർ മീഡിയടെക്ക് MT6735 പ്രോസസർ കരുത്ത് പകരുന്ന ഫോണിൽ  3 ജിബി റാം, 16 ജിബി സ്റ്റോറേജ് സവിശേഷതയാണുള്ളത്.2,650 എം.എ.എച്ച് ബാറ്ററി ഉപയോഗിച്ചിരിക്കുന്ന ഫോണിൽ ഫിംഗർ പ്രിന്റ് സ്കാനർ  ലഭ്യമല്ല. 4 ജി എൽടിഎ , VoLTE പിന്തുണയുള്ള ഫോണിന് 1280 x 720 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഡിസ്പ്ളേയാണുള്ളത്. 11,500 രൂപയ്ക്ക് വാങ്ങാൻ കഴിയുന്ന ഈ ഫോണിന് 8 എംപി പ്രധാന ക്യാമറയും 5 എംപി സെൽഫി ഷൂട്ടറുമാണുള്ളത്.

 

Syed Shiyaz Mirza
Syed Shiyaz Mirza

Email Email Syed Shiyaz Mirza

Follow Us Facebook Logo

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements