Vijaydashami wishes: സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ അയക്കാം, സ്റ്റാറ്റസാക്കാൻ WhatsApp വീഡിയോ ഡൗൺലോഡ് ചെയ്യാം

HIGHLIGHTS

അക്ഷരലോകത്തേക്ക് കുരുന്നുകളെ പിടിച്ചുയർത്തുന്ന ദിവസമാണ് വിജയദശമി

വിദ്യാർഥികൾക്ക് മാത്രമല്ല, പൂജവയ്പ്പും വിജയദശമി എല്ലാ ശുഭകാര്യങ്ങൾക്കുമുള്ള തുടക്കമാണ്

Vijaydashami wishes വാട്സ്ആപ്പ് വഴി പങ്കിടാം

Vijaydashami wishes: സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ അയക്കാം, സ്റ്റാറ്റസാക്കാൻ WhatsApp വീഡിയോ ഡൗൺലോഡ് ചെയ്യാം

Vijaydashami wishes: അക്ഷരലോകത്തേക്ക് കുരുന്നുകളെ പിടിച്ചുയർത്തുന്ന ദിവസമാണ് വിജയദശമി. കുട്ടികളെ ആദ്യമായി അക്ഷരം എഴുതിക്കുന്ന വിദ്യാരംഭ ദിവസം. വിദ്യാദേവതയ്ക്ക് പുസ്തകങ്ങളും ആയുധങ്ങളും സമർപ്പിച്ച്, പൂജ കഴിഞ്ഞാണ് വിജയദശമി വരുന്നത്.

Digit.in Survey
✅ Thank you for completing the survey!

Vijayadashami Wishes in Malayalam

വിദ്യാർഥികൾക്ക് മാത്രമല്ല പൂജവയ്പ്പും, വിജയദശമി എല്ലാ ശുഭകാര്യങ്ങൾക്കുമുള്ള തുടക്കമാണ്. ജോലിയിലും സംരഭങ്ങളിലുമെല്ലാം നല്ല തുടക്കത്തിന്റെ ദിവസമാണ് വിജയദശമി.

Vijayadashami Wishes in Malayalam

വിജയദശമി ദിനത്തിൽ മലയാളികൾ സരസ്വതി ദേവിയെ പൂജിക്കുന്നു. എന്നാൽ വടക്കേ ഇന്ത്യയിൽ മഹിഷാസുരനെ വധിച്ച ദിനമാണിത്. ഈ വർഷം വടക്ക് സംസ്ഥാനങ്ങളിൽ ശനിയാഴ്ചയായിരുന്നു വിജയദശമി.

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വിജയദശമി ആശംസ അറിയിക്കാം. ഇന്ന് എല്ലാ വിശേഷ ദിവസങ്ങളിലും വാട്സ്ആപ്പ് ആശംസകൾ പങ്കിടാറുണ്ട്. വിജയാശംസകൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഷെയർ ചെയ്യാം.

Vijayadashami Wishes വാട്സ്ആപ്പ് വഴി അയക്കാം

Vijayadashami Wishes in Malayalam

എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ

ഓം ഹരിശ്രീ ഗണപതായേ നമഃ അവിഘ്നമസ്തു. വിജയദശമി ആശംസകൾ നേരുന്നു

ധർമത്തിന്റെ വിജയം, വിദ്യയിലും കർമത്തിലുമെല്ലാം ശുഭം ഭവിക്കട്ടെ. വിജയദശമി ആശംസകൾ!

വിദ്യാരംഭം കുറിയ്ക്കുന്ന കുരുന്നുകൾക്ക് വിജയദശമി ആശംസകൾ!

സമാധാനത്തിന്റെയും വിജയത്തിന്റെയും വിജയാശംസകൾ. നിങ്ങൾക്കും കുടുംബത്തിനും ദസറ ആശംസകൾ നേരുന്നു

അധർമത്തിന് മേലെ ധർമം ജയിച്ച സുദിനം, ഏവർക്കും വിജയദശമി ആശംസകൾ!

Vijayadashami Wishes in Malayalam

എല്ലാ പുതിയ തുടക്കങ്ങളും ശുഭമായി ഭവിക്കട്ടെ, ദസറ ആശംസകൾ നേരുന്നു!

ഭഗവാൻ ശ്രീരാമൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അഭിവൃദ്ധി ചൊരിയട്ടെ,. ജീവിതത്തിലെ എല്ലാ ദുഷിച്ച പ്രതിബന്ധങ്ങളും നീങ്ങട്ടെ. ദസറ ആശംസകൾ!

Vijayadashami Wishes in Malayalam

തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കുമ്പോൾ നിങ്ങൾക്ക് ശക്തിയും വിവേകവും നേരുന്നു. ദസറ ആശംസകൾ!

നിങ്ങളുടെ ഭയങ്ങളെ അതിജീവിക്കാനും വെല്ലുവിളികളെ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേരിടാനും ഈ ദസറ നിങ്ങളെ പ്രചോദിപ്പിക്കട്ടെ.

Vijayadashami Wishes in Malayalam

ദസറയുടെ വെളിച്ചം നിങ്ങളെ വിജയത്തിലേക്കും സന്തോഷത്തിലേക്കും നയിക്കട്ടെ. വിജയദശമി ആശംസകൾ!

ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ. ഏവർക്കും വിജയദശമി ആശംസകൾ

സന്തോഷകരമായ ദസറ ആശംസിക്കുന്നു. എല്ലാവർക്കും ഊഷ്മളമായ ആശംസകൾ! തിന്മയുടെ മേൽ നന്മയുടെ വിജയം നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവും വിജയവും കൊണ്ടുവരട്ടെ.

നിങ്ങളുടെ ഭയങ്ങളെ അതിജീവിക്കാനും വെല്ലുവിളികളെ ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നേരിടാനും ദസറ ദിനം മംഗളമാകട്ടെ, ആശംസകൾ!

ഇരുട്ടിന്റെ മേൽ വെളിച്ചവും തിന്മയുടെ മേൽ നന്മയും നേടിയ വിജയമാണ് ദസറ. ഒരു മികച്ച വ്യക്തിയാകാൻ ഈ സുദിനം നിങ്ങളെ പ്രചോദിപ്പിക്കട്ടെ.

യൂട്യൂബിൽ നിന്ന് നിങ്ങൾക്ക് വിജയദശമി സ്റ്റാറ്റസുകൾ ഡൗൺലോഡ് ചെയ്യാം. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.

Vijayadashami Wishes in Malayalam

സ്റ്റാറ്റസ് വീഡിയോ ഡൗൺലോഡ് ചെയ്യാൻ…

യൂട്യൂബിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിന് ആദ്യം യൂട്യൂബ് തുറക്കുക. ദസറ 2024 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ എന്ന് സെർച്ച് ചെയ്യാം. അല്ലെങ്കിൽ വിജയദശമി 2024 വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് വീഡിയോ എന്ന് ടൈപ്പ് ചെയ്യണം.

Vijayadashami Wishes in Malayalam

Read More: നന്മയുടെ വിജയം, 20+ മഹാനവമി ആശംസകൾ WhatsApp വഴി പങ്കുവയ്ക്കാം, സ്റ്റാറ്റസാക്കാൻ നവമി ചിത്രങ്ങളും…

ഇവിടെ നിങ്ങൾക്ക് ഒരുപാട് വീഡിയോകളും ഷോർട്സും കാണാനാകും. ഇതിൽ നിങ്ങൾക്കിഷ്ടപ്പെട്ട വീഡിയോ ലിങ്ക് കോപ്പി ചെയ്യാം. യൂട്യൂബ് വീഡിയോ ഡൗൺലോഡ് ചെയ്യാനുള്ള സൈറ്റ് ഗൂഗിൾ ക്രോമിൽ തിരയാം. ഈ സൈറ്റ് തുറന്ന്, ഇവിടെ കോപ്പി ചെയ്ത ലിങ്ക് പേസ്റ്റ് ചെയ്യാം. ശേഷം ഡൌൺലോഡ് നൽകി, വീഡിയോ ഡൌൺലോഡ് ആക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo