മൂന്നാം ഓണത്തിലും നാലാം ഓണത്തിലും തിരുവോണപ്പൊലിമ തുടരുന്നു
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവിട്ടം ആശംസകൾ അറിയിക്കാം
എഐ ചിത്രങ്ങളിലൂടെയും ഫോട്ടോകളിലൂടെയും Happy Onam Wishes അയക്കാം
Happy Onam 2024: ഇന്ന് മലയാളിയ്ക്ക് മൂന്നാം ഓണം (Avittam Day). അത്തം പത്ത് തിരുവോണത്തോടെ ഓണാഘോഷങ്ങൾ അവസാനിക്കുന്നില്ല. മൂന്നാം ഓണത്തിലും നാലാം ഓണത്തിലും തിരുവോണപ്പൊലിമ തുടരുന്നു. മുൻകാലങ്ങളിൽ കന്നിമാസത്തിലെ തിരുവോണം വരെ മലയാളിയ്ക്ക് ഓണമായിരുന്നു.
Surveyബന്ധു വീടുകളിലെ ഓണമാണ് മൂന്നാം ഓണം. ദമ്പതികൾ അവരുടെ ബന്ധുവീട് സന്ദർശിച്ച് അവിടെ ഓണം കൂടുന്നു. അതിനാൽ തന്നെ അവിട്ടവും അത്ര ചെറിയ ഓണമല്ലെന്ന് പറയാം.

അതുപോലെ ഓണത്തല്ല്, അവിട്ടത്തല്ല് എന്നീ കലാരൂപങ്ങളും ചടങ്ങുകളും ഇന്നാണ് നടത്തുന്നത്. പല്ലശ്ശനയിലെ ഓണത്തല്ലാണ് പ്രസിദ്ധം. രാജാവിനെ നഷ്ടപ്പെട്ട ദേശവാസികള്‍ ശത്രുവിനെ യുദ്ധത്തിന് വിളിച്ചതിന്റെ ഓര്‍മയാണ് ഓണത്തല്ല്.

Happy Onam Wishes
തിരുവോണത്തിന്റെ അത്രയും സമൃദ്ധിയില്ലെങ്കിലും അവിട്ടത്തിനും സദ്യ ഒരുക്കാറുണ്ട്. ഒപ്പം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം ഓണം ആഘോഷിക്കാനുള്ള ദിവസമാണിത്. രണ്ടോണം കണ്ടോണം, മൂന്നോണം മുക്കിമൂളി, നാലോണം നക്കീം തൊടച്ചും, അഞ്ചോണം പിഞ്ചോണം എന്ന് പറയാറുണ്ട്.
വാട്സ്ആപ്പ് വഴി Happy Onam Wishes
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവിട്ടം ആശംസകൾ അറിയിക്കാം. വാട്സ്ആപ്പ് വഴി അവിട്ടം ആശംസകൾ അറിയിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. മനോഹരമായ ആശംസകളായും പഴമൊഴികളിലൂടെയും ആശംസ അറിയിക്കാം. എഐ ചിത്രങ്ങളിലൂടെയും ഫോട്ടോകളിലൂടെയും Happy Onam Wishes അയക്കാം.

അവിട്ടം ദിനാശംസകൾ
എല്ലാ പ്രിയപ്പെട്ടവർക്കും അവിട്ടം ദിനാശംസകൾ!
സന്തോഷത്തിന്റെ പൂക്കാലം, ആഘോഷങ്ങളുടെ ഓണക്കാലം ഇതാ… ഏവർക്കും അവിട്ടം ആശംസകൾ!
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓണാശംസകൾ
പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കാം, ആഘോഷിക്കാം! നന്മയുടെ ഓണാശംസകൾ…
ഓണത്തിന്റെ സമൃദ്ധിയിലേക്കും ഓർമകളുടെ സുഗന്ധത്തിലേക്കും വീണ്ടും മലയാളമണ്ണ്. ഒത്തുചേർന്ന് കൊണ്ടാടാം, ഓണാശംസകൾ!

ഐശ്വര്യവും സമൃദ്ധിയും വീടുകളിലും മനസ്സിലും നിറയട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ അവിട്ടം ദിനാശംസകൾ!
മൂന്നാമോണം മൂക്കിമൂളി, ഒരുമിച്ച് ഒത്തുചേർന്ന് കൊണ്ടാടാം… അവിട്ടം ആശംസകൾ!
കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനവും, ഹൃദയം നിറഞ്ഞ ഓണാശംസകൾ!
ഓണത്തിന്റെ പച്ചപ്പും സൗഹൃദവും ജീവിതത്തിലും നിറയട്ടെ, ഹൃദയപൂർവ്വം അവിട്ടം ആശംസകൾ!

പൂവിളി പൂവിളി പൊന്നോണമായി… ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകൾ
പഴമയുടെ മധുരവും ഗൃഹാതുരത്വത്തിന്റെ സുഗന്ധവുമായി പൂക്കളങ്ങൾ ഒരുക്കാം, ഓണത്തിന് നിറം പകരാം! ഏവർക്കും ഹൃദ്യമായ ഓണാശംസകൾ
ഐശ്വര്യവും സമൃദ്ധിയും ഒത്തൊരുമയോടെ കൊണ്ടാടാം, സന്തോഷം നിറഞ്ഞ അവിട്ടം ദിനാശംസകൾ!

ഇന്ന് മൂന്നാം ഓണം, പൂക്കളമൊരുക്കിയും സദ്യയുണ്ടും ഓണം ആവേശമാക്കാം, ഓണാശംസകൾ!
പൂവിളിയിൽ മലയാളം ഓണത്തിനെ വരവേൽക്കുന്നു, കേരളം മനസ് തുറന്ന് മഹാബലിയെയും, ഏവർക്കും ഓണാശംസകൾ!
ഓണച്ചൊല്ലുകൾ/ പഴമൊഴികൾ
- കാണം വിറ്റും ഓണം ഉണ്ണണം
- ഉണ്ടെങ്കില്‍ ഓണം ഇല്ലെങ്കിൽ പട്ടിണി
- ഓണത്തിനിടയ്ക്കോ പുട്ടുകച്ചവടം
- അത്തം പത്തിന് തിരുവോണം

- ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
- ഓണം വന്നാലും ഉണ്ണി പിറന്നാലും, കോരനു കുമ്പിളില്‍ തന്നെ കഞ്ഞി
- അത്തം കറുത്താൽ ഓണം വെളുക്കും
- ഓണം പോലെയാണോ തിരുവാതിര
- ഒന്നാമോണം നല്ലോണം, രണ്ടാമോണം കണ്ടോണം
- ഓണം വരാനൊരു മൂലം വേണം

- അത്തം ചിത്തിര ചോതി, അന്തിക്കിത്തറ വറ്റ്, അതീക്കൂട്ടാന്‍ താള്, അമ്മെടെ മൊകത്തൊരു കുത്ത്
- രണ്ടോണം കണ്ടോണം, മൂന്നോണം മുക്കിമൂളി, നാലോണം നക്കീം തൊടച്ചും, അഞ്ചോണം പിഞ്ചോണം
Read More: Onam 2024: പൂവേ പൊലി പൂവേ പൊലി…. മലയാള സിനിമയിലെ Old, New Onam Songs

- ഉള്ളതുകൊണ്ട് ഓണം പോലെ
- ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി
- ഉത്രാടം ഉച്ചയാകുമ്പോൾ അച്ചിമാർക്ക് വെപ്രാളം
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile