superstar mohanlal 3d film barroz listed in hotstar when will its ott streaming starts
വെള്ളിത്തിരയെ വിസ്മയിപ്പിച്ച സൂപ്പർതാരം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് Barroz. കുട്ടികൾക്കായി 3D വിസ്മയത്തിലാണ് ബറോസെന്ന നിധി കാക്കുന്ന ഭൂതത്തിനെ അദ്ദേഹം പകർത്തിയത്. The Complete Actor Mohanlal ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഒടിടിയിൽ എത്തുകയാണ്.
വിഷ്വൽ എഫക്റ്റുകളും 3ഡിയും വമ്പൻ കാസ്റ്റും കോർത്തൊരുക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കിയത്. സന്തോഷ് ശിവന്റെ ക്യാമറയിലൂടെയാണ് ബറോസ് കഥ പറയുന്നത്. ബറോസ്: ഗാർഡിയൻ ഓഫ് ട്രഷേഴ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്.
ഡിസംബർ 25-ന് ക്രിസ്മസ് റിലീസായാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി അപ്ഡേറ്റും പുറത്തുവിട്ടിരിക്കുന്നു.
മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസിന് എത്തുന്നത്. ചിത്രം Hotstar കമിങ് സൂൺ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
തിയേറ്ററിലെത്തി വളരെ വേഗത്തിൽ സൂപ്പർ സ്റ്റാർ ചിത്രം ഒടിടിയിലേക്ക് വരുന്നു. തിയേറ്റർ റിലീസിന് ഒരു മാസം പൂർത്തിയാകുമ്പോഴാണ് ഒടിടി റിലീസ്. ജനുവരി 22-ന് ബറോസ് ഒടിടി സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാകും.
വലിയ പ്രതീക്ഷകളോടെ റിലീസിനെത്തിയ ബറോസിന് തിയേറ്ററുകളിൽ ഓളമുണ്ടാക്കാനായില്ല. എന്നാൽ മോഹൻലാലിന്റെ സ്റ്റാർ വാല്യവിലൂടെ അന്യഭാഷകളിലെ പ്രേക്ഷകർ ഒടിടിയിൽ സിനിമയെ ഏറ്റെടുക്കാൻ സാധ്യതയുണ്ട്.
സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചത്. ഇന്ത്യയിലെ ആദ്യ 3D ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോയുടെ കഥയാണ് ആസ്പദമാക്കിയിരിക്കുന്നത്.
നിരവധി വിദേശി അഭിനേതാക്കൾ അണിനിരന്ന സിനിമയാണിത്. എന്നാൽ തിരക്കഥയിലും ഡബ്ബിങ്ങിലും പാളിപ്പോയതാണ് തിയേറ്റർ പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. കുട്ടികൾക്ക് ആസ്വദിക്കാനുള്ള ചിത്രമാണിതെന്നും, ആ നിലയിൽ സിനിമ ആസ്വാദന നിലവാരം പുലർത്തുന്നതായും പ്രേക്ഷക അഭിപ്രായമുണ്ട്.
മാർകോ, റൈഫിൾ ക്ലബ്ബ്, ബറോസ്, ഇഡി എന്നീ ചിത്രങ്ങളാണ് തിയേറ്ററുകളിൽ ക്രിസ്മസ്സിന് എത്തിയവയിൽ പ്രധാനപ്പെട്ടവ. ഇവയിൽ റൈഫിൾ ക്ലബ്ബ് ഇതിനകം ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് Rifle Club പ്രദർശനം നടത്തുന്നത്.