ഡിസംബർ 14നു ഓടിവെക്കാൻ ഒടിയൻ ഒപ്പം എയർടെൽ സിമ്മും

മുഖേനെ Team Digit | പ്രസിദ്ധീകരിച്ചു 10 Dec 2018
HIGHLIGHTS
  • ഓടിവെയ്ക്കാൻ ഇനി ദിവസ്സങ്ങൾ മാത്രം നിൽക്കേ എയർടെൽ സിമ്മുകൾ എത്തി

ഡിസംബർ 14നു ഓടിവെക്കാൻ ഒടിയൻ ഒപ്പം എയർടെൽ സിമ്മും

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു സിനിമകളിൽ ഒന്നാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ ഒടിയൻ എന്ന സിനിമ .കഴിഞ്ഞ ഒരു വർഷ കാലങ്ങളായി മലയാളികൾ കാത്തിരിക്കുന്ന ഒരു സിനിമകൂടിയാണിത് .കഴിഞ്ഞ ദിവസ്സം IMDB റെയിറ്റിംങ്ങിലും ഒടിയൻ ഒന്നാം സ്ഥാനം കൈവരിച്ചിരിക്കുന്നു .എന്നാൽ ഇപ്പോൾ മലയാളികൾ ഇതുവരെ കാണാത്ത പ്രൊമോഷനുകളാണ് ഓടിയനിൽ കണ്ടുവരുന്നത് .ഓടിയന്റെ ചിത്രം പതിപ്പിച്ച എയർടെൽ സിമ്മുകൾ വിപണിയിൽ കഴിഞ്ഞ ദിവസ്സം നടന്ന ചടങ്ങിൽ മലയാളികളുടെ അഭിമാനം മോഹൻ ലാൽ പുറത്തിറക്കുകയുണ്ടായി .

കഴിഞ ദിവസ്സങ്ങളിൽ സോഷ്യൽ മീഡിയായിൽ ഓടിയന്റെ ചിത്രം പതിച്ച എയർടെൽ സിമ്മുകളുടെ ചിത്രങ്ങൾ വ്യാപകമായി എത്തിയിരുന്നു .അതിനു തൊട്ടു പിന്നാലെയാണ് ഇപ്പോൾ എയർടെൽ സിം പുറത്തിറക്കിയിരിക്കുന്നത് .ഒടിയൻ എയർടെൽ സിമ്മുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു .എന്നാൽ വളരെ വിചിത്രമായ പ്രൊമോഷനുകളാണ് ഒടിയന്റെ അണിയറപ്രവർത്തകർ നടത്തിക്കൊണ്ടിരിക്കുന്നത് .ഒടിയൻ ആപ്ലിക്കെഷനുകളും ,ഓടിയന്റെ പ്രതിമയും ഒക്കെത്തന്നെ ഇതിനോടകം തന്നെ ഏറെ ചർച്ചാവിഷയം ആയിക്കഴിഞ്ഞതാണ് .

മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് തന്നെയാണ് ശ്രീ കുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന സിനിമ .പരസ്സ്യ രംഗത്തുനിന്നും വന്ന ഒരു ഡയറക്ടർ എന്ന നിലയിൽ വളരെ മികച്ച രീതിയിൽ തന്നെയാണ് ഓടിയന്റെ പ്രൊമോഷനുകൾ നടന്നുകൊണ്ടിരിക്കുന്നത് എന്നുതന്നെ പറയാം .

ബോളിവുഡിനെ വരെ പിന്നിലാക്കിയാണ് ഒടിയൻ കുത്തിക്കുന്നതും ഏറെ ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്നാണ് .ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ സൂപ്പർ സ്റ്റാർ രജനിയുടെ റോബോ 2 എന്ന ചിത്രത്തിനെവരെ ഒടിയൻ പിന്നിലാക്കിക്കഴിഞ്ഞു .ഡിസംബർ 14 നു ആണ് ഒടിയൻ പുറത്തിറങ്ങുന്നത് .ഇനി ദിവസ്സങ്ങൾ ബാക്കിനിൽക്കെ പുതിയ പ്രൊമോഷൻ തന്ദ്രങ്ങളും ഓടിയനിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാം .

logo
Team Digit

All of us are better than one of us.

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
DMCA.com Protection Status