നിങ്ങൾ കാത്തിരുന്ന മറ്റൊരു OTT മലയാളം റിലീസ് എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 03 Jul 2022
HIGHLIGHTS
  • മലയാളത്തിൽ ഇതാ ഇന്ന് പുതിയ OTT റിലീസുകൾ എത്തിയിരിക്കുന്നു

  • മേജർ എന്ന സിനിമയാണ് ജൂലൈ 3 നു OTT യിൽ റിലീസ് ചെയ്യുന്നത്

നിങ്ങൾ കാത്തിരുന്ന മറ്റൊരു OTT മലയാളം റിലീസ് എത്തി
നിങ്ങൾ കാത്തിരുന്ന മറ്റൊരു OTT മലയാളം റിലീസ് എത്തി

മലയാളത്തിൽ ജൂലൈ ആദ്യം തന്നെ പുതിയ റിലീസുകൾ എത്തുന്നുണ്ട് .അതിൽ എടുത്തു പറയേണ്ടത് Adivi Sesh നായകനായി കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ മേജർ എന്ന സിനിമയാണ് .മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥപറഞ്ഞിരിക്കുന്ന ഈ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത് .തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .

മലയാളം ,തെലുങ്ക് ,തമിഴ് കൂടാതെ ഹിന്ദി എന്നി ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്തിരുന്നു .ഇപ്പോൾ ഇതാ ഈ ചിത്രം OTT റിലീസിന് എത്തിയിരിക്കുന്നു  .ഇന്ന് ജൂലൈ 3 മുതൽ ഈ ചിത്രം OTT സ്‌ട്രീമിംഗ്‌ പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് വഴി കാണുവാൻ സാധിക്കുന്നതാണ് .മികച്ച കളക്ഷനുകളും ഈ ചിത്രം തിയറ്ററുകളിൽ നിന്നും നേടിയിരുന്നു .

Samrat Prithviraj ഇതാ OTT റിലീസ് ചെയ്തിരിക്കുന്നു 

ബോളിവുഡിലെ സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ നായകനായി ജൂൺ മാസ്സത്തിൽ തിയറ്ററുകളിൽ എത്തിയ സിനിമയായിരുന്നു Samrat Prithviraj എന്ന സിനിമ .വലിയ ബഡ്ജറ്റിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് തിയറ്ററുകളിൽ നിന്നും അത്ര മികച്ച പ്രതികരണം നേടിയെടുക്കുവാൻ സാധിച്ചിരുന്നില്ല .വിക്രം എന്ന സിനിമയുടെ വലിയ വിജയം Samrat Prithviraj എന്ന സിനിമയുടെ കളക്ഷനെ നല്ല രീതിയിൽ തന്നെ ബാധിച്ചു .

ഇപ്പോൾ ഇതാ Samrat Prithviraj എന്ന സിനിമ OTT റിലീസിന് തയ്യാറെടുക്കുന്നു .ഇപ്പോൾ  ആമസോൺ പ്രൈം വഴി Samrat Prithviraj എന്ന അക്ഷയ് കുമാർ ബിഗ് ബഡ്ജറ്റ് ചിത്രം കാണുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലും ഈ ചിത്രം ഇതേ സമയം OTT യിൽ എത്തുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Major Malayalam OTT Release Date
DMCA.com Protection Status