തിയേറ്ററുകളിൽ വമ്പൻ ഹിറ്റായ വാത്തിയുടെ OTT റിലീസ് പ്രഖ്യാപിച്ചു

Anju M U മുഖേനെ | പ്രസിദ്ധീകരിച്ചു 15 Mar 2023 09:39 IST
HIGHLIGHTS
  • ധനുഷിന്റെ വാത്തി ഒടിടിയിൽ വരുന്നു

  • എവിടെ, എപ്പോൾ കാണാമെന്ന് നോക്കാം

തിയേറ്ററുകളിൽ വമ്പൻ ഹിറ്റായ വാത്തിയുടെ OTT റിലീസ് പ്രഖ്യാപിച്ചു
തിയേറ്ററുകളിൽ വമ്പൻ ഹിറ്റായ വാത്തിയുടെ OTT റിലീസ് പ്രഖ്യാപിച്ചു

തെന്നിന്ത്യൻ താരം ധനുഷും മലയാളി താരം സംയുക്തയും ഒരുമിച്ച വാത്തി (Vaathi)യുടെ OTT റിലീസ് തീയതി പുറത്ത്. തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ദ്വിഭാഷാ ചിത്രം തിയേറ്റർ റിലീസിൽ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ, സിനിമ ഒടിടിയിലേക്കും വരുന്നു.

Vaathi സിനിമ OTTയിലേക്ക്

Netflixലാണ് വാത്തി റിലീസ് ചെയ്യുന്നത്. 10 കോടി രൂപയ്ക്കാണ് Netflix സിനിമയെ സ്വന്തമാക്കിയത്. മാര്‍ച്ച് 17-ന് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്യും.

പി. സായ് കുമാർ, സമുദ്രക്കനി, ഹൈപ്പർ ആദി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വെങ്കി അറ്റ്‌ലൂരിയാണ് വാത്തിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജെ. യുവരാജിന്റെ ഫ്രെയിമുകളും നവീൻ നൂളിയുടെ എഡിറ്റിങ്ങും ചിത്രത്തിന്റെ മാറ്റുകൂട്ടി. തൊണ്ണൂറുകളിൽ നടക്കുന്ന കഥയിൽ ആക്ഷനും ഡാൻസും ഇമോഷണൽ രംഗങ്ങളും നർമവും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

Anju M U
Anju M U

Email Email Anju M U

Follow Us Facebook Logo Facebook Logo Facebook Logo

About Me: She particularly loved the opportunity she got to interview film personalities and music artists. Read More

WEB TITLE

Dhanush's super hit movie Vaathi OTT release date revealed

Advertisements

ട്രെൻഡിങ് ആർട്ടിക്കിൾ

Advertisements

ഏറ്റവും പുതിയ ആർട്ടിക്കിൾ വ്യൂ ഓൾ

VISUAL STORY വ്യൂ ഓൾ