തിയറ്ററിൽ എത്തി ഇതാ ആര്യയുടെ സിനിമ OTT യിലും ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 22 Sep 2022
HIGHLIGHTS
  • ആര്യയുടെ സിനിമ OTT യിൽ എന്ന് പ്രതീക്ഷിക്കാം

  • കൂടാതെ ഇപ്പോൾ കാണാവുന്ന മറ്റു സിനിമകളും

തിയറ്ററിൽ എത്തി ഇതാ ആര്യയുടെ സിനിമ OTT യിലും ?
തിയറ്ററിൽ എത്തി ഇതാ ആര്യയുടെ സിനിമ OTT യിലും ?

ഈ മാസ്സം 8 തീയ്യതി തിയറ്ററുകളിൽ എത്തിയ ആര്യ നായകനായി എത്തിയ സിനിമ ആയിരുന്നു ക്യാപ്റ്റൻ എന്ന തമിഴ് സിനിമ .എന്നാൽ തിയറ്ററുകളിൽ നിന്നും മിക്സഡ് റിവ്യൂ ആയിരുന്നു ലഭിച്ചിരിക്കുന്നത് .ഒരു സയൻസ് ഫിക്ഷൻ കാറ്റഗറിയിൽ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരുന്നത് ടിക്ക് ടിക്ക് ടിക്ക് ,ടെഡി അടക്കമുള്ള 
 സിനിമകൾ സംവിധാനം ചെയ്ത ശക്തി സൗന്ദർ രാജൻ ആണ് .ക്യാപ്റ്റൻ എന്ന സിനിമ ഒക്ടോബർ രണ്ടാം വാരം OTT യിൽ പ്രതീക്ഷിക്കാം .Zee 5 ലൂടെ എത്തും എന്നാണ് സൂചനകൾ .

ഏറ്റവും പുതിയ മലയാളം സിനിമ OTT യിൽ എത്തി

കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ വലിയ വിജയം ആയി മാറിയ സിനിമ ആയിരുന്നു ദുൽഖർ സൽമാൻ നായകനായി എത്തിയ Sita Ramam എന്ന സിനിമ .ഇപ്പോൾ ഇതാ ഈ സിനിമ ആമസോൺ പ്രൈംമിൽ എത്തിയിരിക്കുന്നു .ബോക്സ് ഓഫീസിൽ നിന്നും മികച്ച വിജയം നേടിയ സിനിമകളിൽ ഒന്നുംകൂടിയാണിത് .മലയാളം,തമിഴ് കൂടാതെ തെലുങ്കു ഭാഷകളിൽ ഇപ്പോൾ കാണാവുന്നതാണ് .

ഈ വർഷത്തെ മറ്റൊരു തകർപ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു Nna Than Case Kodu എന്ന സിനിമ .വളരെ വിവാദങ്ങൾക്ക് ഒടുവിൽ മികച്ച ബോക്സ് ഓഫീസ് കളക്ഷനും ഈ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നു .50 കോടിയ്ക്ക് മുകളിൽ ഈ ചിത്രം കളക്റ്റ് ചെയ്തു എന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത് .ചിത്രം ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കെ ഇതാ OTT യിലും എത്തുന്നു .ഇന്ന് തിരുവോണ ദിനത്തിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി കാണാവുന്നതാണ് .

മലയാള സിനിമ വൻ പ്രതിസന്ധിയിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളെ ഇളക്കിമറിച്ചുകൊണ്ടു സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ പാപ്പൻ റിലീസ് ചെയ്തിരുന്നത് .എന്നാൽ മികച്ച അഭിപ്രായത്തോടെയും കൂടാതെ അതിഗംഭീര ബോക്സ് ഓഫീസ് കളക്ഷനും ആയിരുന്നു ഈ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത് . ഇപ്പോൾ ഇതാ ഈ സിനിമ OTT യിൽ റിലീസ് ചെയ്തിരിക്കുന്നു  .OTT പ്ലാറ്റ് ഫോമായ  Zee 5 വഴി ഇപ്പോൾ കാണാവുന്നതാണ് .സുരേഷ് ഗോപിയുടെ തന്നെ കരിയറിലെ വലിയ വിജയം നേടിയ സിനിമ കൂടിയാണ് പാപ്പൻ .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Captain ott expected date